പോഷകാഹാരത്തിന്റെ അളവ് കുറച്ച് കൊണ്ടുള്ള പദ്ധതി ഉത്തരവ് പിൻവലിക്കണം : കെ.പി.എസ്.ടി.എ

കേരളത്തിലെ വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണവിതരണവുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കാൻ, അനുവദിക്കുന്ന തുകയിൽ കാലോചിതമായി വർദ്ധനവ് വരുത്തുന്നതിന് പകരം കുട്ടികൾക്ക് ലഭിക്കേണ്ട പോഷകാഹാരത്തിന്റെ അളവിൽ കുറവ് വരുത്തിക്കൊണ്ട് പദ്ധതി നടപ്പാക്കാൻ നിർദ്ദേശിച്ചുകൊണ്ടുള്ള ഉത്തരവ് പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്ന് കെ.പി.എസ്.ടി.എ എടപ്പാൾ ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.കെ.പി.എസ്.ടി.എ സംസ്ഥാന അസോസിയേറ്റ് ജനറൽ സെക്രട്ടറി.കെ.അബ്ദുൽ മജീദ് ഉദ്‌ഘാടനം നിർവഹിച്ചു.അബ്ദുൽ ഹക്കീം.കെ.എം.അധ്യക്ഷത വഹിച്ചു.സി.വി.സന്ധ്യ,കെ.ബിജു,ബെന്നി തോമസ്പ്ര,ഷീദ്.കെ.വി,സി.എസ്.മനോജ് ,ബിജു.പി.സൈമൺ,രഞ്ജിത്ത് അടാട്ട്,അബ്ദുൽ റഷീദ്.കെ.എം,കെ.പ്രമോദ് എന്നിവർ പ്രസംഗിച്ചു.ഭാരവാഹികൾ :അബ്ദുൽ ഹക്കീം.കെ.എം (പ്രസിഡന്റ്)കെ.പ്രമോദ് (സെക്രട്ടറി)സിന്ധു.ഇ.ടി.(ട്രഷറർ)

Related posts

Leave a Comment