Connect with us
48 birthday
top banner (1)

News

അശ്അരിയ്യ ശൽബാൻ ജൂബിലിസ്വാഗത സംഘം ഓഫീസ് തുറന്നു

Avatar

Published

on

ചേരാനല്ലൂർ : വൈജ്ഞാനിക സാമൂഹിക സേവനങ്ങളിലൂടെ മുപ്പതു വർഷങ്ങൾ പൂർത്തിയാക്കി ശൽബാൻ ജൂബിലി സമ്മേളനം ആഘോഷിക്കുന്ന അശ്അരിയ്യ മുപ്പതാം വാർഷിക സമ്മേളനത്തിൻ്റെ സ്വാഗത സംഘം ഓഫീസ് മന്ത്രി പി രാജീവ് ഉദ്ഘാടനം നിർവ്വഹിച്ചു. വിദ്യാഭ്യാസം, മതം, സാമൂഹികം, ആരോഗ്യം, സാമ്പത്തികം, ചരിത്രം, കുടുംബം, പ്രവാസം, പരിസ്ഥിതി തുടങ്ങി വിവിധ പരിപാടികളാണ് സമ്മേളനവുമായി ബന്ധപ്പെട്ട് നടന്നു വരുന്നത്. ഡിസംബർ 8,9,10 തീയതികളിൽ ചേരാനല്ലൂർ ജാമിഅ അശ്അരിയ്യയിലാണ് സമാപന സമ്മേളനം. സ്വാഗതസംഘം കൺവെൻഷനിൽ വി എച്ച് അലി ദാരിമി ഉദ്ഘാടനവും എം പി അബ്ദുൽ ജബ്ബാർ സഖാഫി അധ്യക്ഷതയും നിർവഹിച്ചു. കെ എസ് എം ഷാജഹാൻ സഖാഫി സ്വാഗതം പറഞ്ഞു. ഉമർ ഹാജി മണക്കാടൻ, ഷാജഹാൻ ബാഖവി, ഡോ എ ബി അലിയാർ, ഹൈദ്രോസ് ഹാജി, അഷ്റഫ് സഖാഫി ശ്രീമൂലനഗരം, ജലാൽ കൊച്ചി, അസീസ് മഞ്ഞുമ്മൽ, നിയാസ് ചോല തുടങ്ങിയവർ സംബന്ധിച്ചു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

News

കുംഭമേളക്കിടെ വീണ്ടും തീപിടിത്തം

Published

on


ലഖ്‌നോ: പ്രയാഗ്രാജിലെ നടക്കുന്ന കുംഭമേളക്കിടെ വീണ്ടും തീപിടിത്തം. ഇസ്‌കോണിന്റെ ക്യാമ്പിലാണ് വെള്ളിയാഴ്ച തീപിടിത്തമുണ്ടായതെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ അറിയിച്ചു. സെക്ടര്‍ 18 ശങ്കരാചാര്യ മാര്‍ഗിലെ മഹാ കുംഭമേള ക്ഷേത്രത്തിലാണ് തീപിടിത്തമുണ്ടായത്.

തീപിടിത്തമുണ്ടായെന്ന വിവരം ലഭിച്ചതിന് പിന്നാലെ സെക്ടര്‍ 18ലെ സംഭവസ്ഥലത്തേക്ക് ഫയര്‍ എന്‍ജിനുകള്‍ എത്തിച്ചതായി ചീഫ് ഫയര്‍ ഓഫീസര്‍ പ്രമോദ് ശര്‍മ്മ അറിയിച്ചു. പ്രദേശത്ത് മുഴുവന്‍ പുക പരന്നത് അഖാഡകളില്‍ ആശങ്ക പരത്തി. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. നിരവധി ക്യാമ്പുകളിലേക്ക് തീപടര്‍ന്നതിനാല്‍ വന്‍ ദുരന്തമുണ്ടാവുമെന്നാണ് ആശങ്ക.

Advertisement
inner ad

തീപിടിത്തമുണ്ടായ വിവരം യു.പി പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. ഖാക് ചൗക്ക് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ യോഗേഷ് ചതുര്‍വേദിയാണ് ഇക്കാര്യം അറിയിച്ചത്. തുളസി ചൗരാഹക്ക് സമീപം തീപിടിത്തമുണ്ടായെന്നും ഫയര്‍ഫോഴ്‌സ് ഉടന്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഇറങ്ങിയെന്നും നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്നും അദ്ദേഹം അറിയിച്ചു.

കുംഭമേളക്കിടെയുണ്ടായ തീപിടിത്തം പൂര്‍ണമായും നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചുവെന്ന് കുംഭമേള ഉദ്യോഗസ്ഥന്‍ വൈഭവ് കൃഷ്ണ പറഞ്ഞു. കഴിഞ്ഞ മാസവും മഹാകുംഭമേളക്കിടെ തീപിടിത്തമുണ്ടായിരുന്നു. സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അന്ന് 18 ടെന്റുകളാണ് കത്തിനശിച്ചത്. സെക്ടര്‍ 19ലായിരുന്നു അപകടം.

Advertisement
inner ad
Continue Reading

News

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ തുക വര്‍ധിപ്പിക്കില്ല

Published

on


തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ തുക വര്‍ധിപ്പിക്കില്ല. മറിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ക്ഷാമ ബത്ത വരുന്ന ഏപ്രിലില്‍ വിതരണം ചെയ്യും. ബജറ്റ് അവതരണത്തില്‍ എല്ലാവരും ഉറ്റുനോക്കിയ ഒന്നായിരുന്നു ക്ഷേമ പെന്‍ഷന്‍ വര്‍ധന. തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും മുന്നിലിരിക്കെ 200 രൂപയുടെ വര്‍ധനവ് പ്രതീക്ഷിച്ചിരുന്നു.

ഈ സാമ്പത്തിക വര്‍ഷം രണ്ട് ഗഡു സാമൂഹിക പെന്‍ഷന്‍ കുടിശ്ശിക അനുവദിക്കുകയുണ്ടായി. അവശേഷിക്കുന്ന മൂന്ന് കുടിശ്ശികകള്‍ 2025-26ല്‍ കൊടുത്തുതീര്‍ക്കും. കേന്ദ്രം കേരളത്തെ സാമ്പത്തികമായി വരിഞ്ഞു മുറുകുമ്പോഴും സംസ്ഥാനത്തെ അടിസ്ഥാന ജനവിഭാഗത്തെ കൈവിടാതെ സര്‍ക്കാര്‍ കാക്കുമെന്നും മന്ത്രി പറഞ്ഞു.

Advertisement
inner ad

സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും മന്ത്രി പറഞ്ഞു. സര്‍വ്വീസ് പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശികയുടെ അവസാന ഗഡുവായ 600 കോടി രൂപ ഫെബ്രുവരിയില്‍ വിതരണം ചെയ്യും, ശമ്പള പരിഷ്‌കരണ കുടിശ്ശികയുടെ രണ്ട് ഗഡു ഈ സാമ്പത്തിക വര്‍ഷം തന്നെ അനുവദിക്കും. അവ പി എഫില്‍ ലയിപ്പിക്കും. ജീവനക്കാരുടെ ഡിഎ കുടിശ്ശികയുടെ രണ്ട് ഗഡുക്കളുടെ ലോക്ക് ഇന്‍ പിരിയഡ് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഒഴിവാക്കി നല്‍കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

Advertisement
inner ad
Continue Reading

News

ഭൂനികുതി കുത്തനെ വര്‍ധിപ്പിച്ച് സംസ്ഥാന ബജറ്റ്: ഭൂനികുതി സ്ലാബുകളില്‍ 50 ശതമാന വര്‍ധന

Published

on


തിരുവനന്തപുരം: ഭൂനികുതി കുത്തനെ വര്‍ധിപ്പിച്ച് രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ്. ഭൂനികുതി സ്ലാബുകളില്‍ 50 ശതമാനമാണ് വര്‍ദ്ധിപ്പിച്ചത്. ഇതിലൂടെ 100 കോടി രൂപയുടെ അധിക വരുമാനം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്. 15 വര്‍ഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങളുടെ നികുതി 50 ശതമാനം കൂട്ടി. ഇലക്ട്രിക് വാഹനങ്ങളുടെ നികുതി പുനഃക്രമീകരിക്കും. വില അനുസരിച്ചു നികുതിയില്‍ മാറ്റം വരും. ഇതിലൂടെ 50 ശതമാനം അധിക വരുമാനം പ്രതീക്ഷിക്കുന്നുവെന്നും ധനമന്ത്രി പറഞ്ഞു.

നികുതി വെട്ടിക്കുന്ന ചരക്കുകള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ കണ്ടുകെട്ടാന്‍ നിയമം ഉള്‍പ്പെടുത്തും. കോടതി ഫീസും വര്‍ദ്ധിപ്പിച്ചു. 150 കോടി അധിക വരുമാനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാന ബജറ്റില്‍ ക്ഷേമ പെന്‍ഷന്‍ 1800 രൂപ വരെയാക്കി വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ശമ്പള പരിഷ്‌ക്കരണം സംബന്ധിച്ച പ്രഖ്യാപനവും ഉണ്ടായില്ല.

Advertisement
inner ad

വികെ മോഹന്‍ കമ്മിറ്റി ശുപാര്‍ശ അനുസരിച്ച് ഫീസുകള്‍ ഉയര്‍ത്താനും തീരുമാനമുണ്ട്. കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങളുടെ നികുതി പരിഷ്‌കരിക്കും. സീറ്റ് എണ്ണം അനുസരിച്ചു മാറ്റം വരും.

Advertisement
inner ad
Continue Reading

Featured