‘നാടിന്റെ ഐക്യം നിലനിർത്താൻ അരയും തലയും മുറുക്കി കോൺഗ്രസ്‌’ ; മതസാമുദായിക നേതാക്കളെ സന്ദർശിച്ച് പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്റും

കൊച്ചി : സംസ്ഥാനത്ത് ജനങ്ങളിലെ ഐക്യം നിലനിർത്താൻ ഇടപെടലുകളുമായി കോൺഗ്രസും പ്രതിപക്ഷവും രംഗത്ത്. നാർക്കോട്ടിക് ജിഹാദ് വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ജനവിഭാഗങ്ങളെ തമ്മിലടിപ്പിക്കാൻ ചിലർ ശ്രമിക്കുന്ന ഘട്ടത്തിൽ അതിനെ കൃത്യമായി ഇടപെടലുകളിലൂടെ പരിഹരിക്കുവാൻ ശ്രമിക്കാത്ത സർക്കാർ സമീപനം തുടരുമ്പോൾ മത സാമുദായിക നേതാക്കളെ നേരിൽ കണ്ടു നാടിന്റെ ഐക്യത്തിനുവേണ്ടി നിലകൊള്ളുകയാണ് പ്രതിപക്ഷവും കോൺഗ്രസും. ഇന്നലെ പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്റും താമരശ്ശേരി രൂപതാധ്യക്ഷനെ കണ്ടിരുന്നു. ഇതിനു തുടർച്ചയായി ഇന്ന് സമസ്ത നേതാക്കളെയും കാന്തപുരത്തെയും പ്രതിപക്ഷനേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും നേരിൽ കണ്ട് ചർച്ച നടത്തും. എല്ലാ വിഭാഗം സാമുദായിക മത നേതാക്കന്മാരുടെയും പിന്തുണ നാടിന്റെ ഐക്യം മുന്നോട്ടുകൊണ്ടുപോകാൻ ആവശ്യമാണെന്ന് നേതാക്കൾ പറയുന്നു.

Related posts

Leave a Comment