Connect with us
inner ad

Kerala

അടിമകളല്ലാത്ത സാംസ്കാരിക നായകരും കേരളത്തിലുണ്ട്: സിദ്ധാർഥന്റെ കൊലപാതകത്തിൽ നടപടി വേണമെന്ന് സംയുക്ത പ്രസ്താവന

Avatar

Published

on

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി മെഡിക്കല്‍ കോളേജിൽ ആൾക്കൂട്ട വിചാരണ നടത്തി എസ്എഫ്ഐക്കാർ കൊലപ്പെടുത്തിയ വിദ്യാര്‍ത്ഥി സിദ്ധാര്‍ഥന്റെ കുടുംബത്തിന് നീതി നൽകണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ ഒരുവിഭാഗം സാംസ്കാരിക നായകർ രംഗത്ത്. സംസ്ഥാന സർക്കാർ എച്ചിൽ പാത്രത്തിൽ വെച്ചു നീട്ടുന്ന പദവികളും പുരസ്കാരങ്ങളും പ്രശസ്തി പത്രവും പ്രതിഫലവും കാംക്ഷിച്ച് മൗനത്തിലാണ്ട സാംസ്കാരിക നായകർക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് പ്രമുഖ സാംസ്കാരിക നായകർ സംയുക്ത പ്രസ്താവനയിറക്കി സിദ്ധാർഥന്റെ കുടുംബത്തോടൊപ്പം ചേർന്ന് നിൽക്കുന്നത്. പൂക്കോട് സംഭവത്തിൽ ശക്തമായ നടപടി വേണമെന്ന് സാംസ്കാരിക നായകർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.കൽപ്പറ്റ നാരായണൻ, ജോയ് മാത്യു, പെരുമ്പടവം ശ്രീധരൻ, ഡോ. ജോർജ്ജ് ഓണക്കൂർ, ഡോ. പി.വി. കൃഷ്ണൻ നായർ, യു. കെ. കുമാരൻ, വി.ആർ സുധീഷ്, അഷ്ടമൂർത്തി, ഒ കെ. ജോണി, സുധ മേനോൻ, ഒ വി. ഉഷ, ഗ്രേസി, റോസ് മേരി, പി സുരേന്ദ്രൻ, ബാല ചന്ദ്രൻ വടക്കടത്ത്, എം പി സുരേന്ദ്രൻ, ശ്രീധരനുണ്ണി, കെ.പി. സുധീര, കെ. എ സെബാസ്റ്റ്യൻ, പന്തളം സുധാകരൻ, വി.ജി തമ്പി, റോസി തമ്പി, വി വി കുമാർ, കാട്ടൂർ നാരായണപിള്ള, ഡോ. എം. ആർ തമ്പാൻ, ഡോ. വിളക്കുടി രാജേന്ദ്രൻ, ഡോ. നെടുമുടി ഹരികുമാർ, ശ്രീമൂലനഗരം മോഹൻ, പ്രതാപൻ തായാട്ട്, പ്രഫ. കെ. ശശികുമാർ, ചെറിയാൻ ഫിലിപ്പ്, ഡോ. ആഷാ വേണുഗോപാൽ, ഡോ. ആർസു, ഡോ ടി എസ്സ് ജോയി,പി.പി. ശ്രീധരനുണ്ണി, ആർ. എസ്. പണിക്കർ, ബി.ഡി. ദത്തൻ, കെ.കെ. പല്ലശ്ശന, പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ് ചെയർമാൻ അഡ്വ. പഴകുളം മധു

,സെക്രട്ടറി ബിന്നി സാഹിതി എന്നിവരാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പിട്ടിരിക്കുന്നത്.

ജനാധിപത്യ ഭരണക്രമത്തിന്റെ ബലിഷ്ഠമായ പാഠങ്ങൾ വിദ്യാർത്ഥികൾ അഭ്യസിക്കേണ്ടതിൻറെ ആവശ്യകത മുൻനിർത്തിയാണ് കലാലയങ്ങളിൽ രാഷ്ട്രീയ പ്രവർത്തനം അനുവദിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ ഇന്ന് കേരളത്തിലെ കലാലയങ്ങളിൽ സ്വേച്ഛാധിപത്യത്തിന്റെയും അക്രമത്തിന്റെയും
ആസുരപഠനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് വയനാട്ടിലെ പൂക്കോട് വെറ്റിറനറി സർവകലാശാല ക്യാമ്പസിൽ സിദ്ധാർഥൻ എന്ന വിദ്യാർഥിയുടെമേൽ നടന്ന ആൾക്കൂട്ട വിചാരണയും തുടർന്നുണ്ടായ ദുരന്തവും. സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ഉന്നതമായ ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്നുവെന്നു അവകാശപ്പെടുന്ന ഒരു വിദ്യാർത്ഥി സംഘടന ഇന്ന് എത്രമേൽ അധ:പതിച്ചിരിക്കുന്നു എന്നതിന്റെ ദൃഷ്ടാന്തം കൂടിയാണിത്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. കുറ്റകൃത്യങ്ങൾ മാനസിക അവസ്ഥ ആയിട്ടുള്ള നേതാക്കളിൽ നിന്നും അണികൾ പഠിക്കുന്ന പാഠാന്തരങ്ങൾ ആണിത്. ഇതിനെയെല്ലാംസങ്കുചിതമായ രാഷ്ട്രീയ വീക്ഷണത്തോടെ മാത്രം കാണുന്ന ഭരണ നേതൃത്വം കൂടിയാകുമ്പോൾ കേരളീയ സമൂഹം ലജ്ജിച്ച് തല കുനിക്കുകയാണ്ആർദ്രത, കരുണ, അനുകമ്പ, തുടങ്ങിയ വികാരങ്ങൾ അന്യമായി കഴിഞ്ഞ ഒരു സമൂഹം ഇവിടെ രൂപപ്പെട്ടുവരുകയാണ്. ലഹരിയുടെ പിൻബലത്തിൽ ഏതക്രമവും നടത്താമെന്ന ചിന്തകൾ വിദ്യാർത്ഥികളിൽ നിന്നെങ്കിലും പിഴുത് എറിയാൻ ശ്രമിക്കാതെ ഇത്തരം പ്രവൃത്തികളെ നിരന്തരം പ്രോൽസാഹിപ്പിക്കുന്നവരെ തിരുത്താൻ സാമൂഹ്യബോധമുള്ള വിവിധ രാഷ്ട്രീയ കക്ഷികളും സാംസ്കാരിക സംഘടനകളും സജീവമായി ഇടപെടണം .വിദ്യാർത്ഥികൾക്ക് ഭയം കൂടാതെ ആത്മ വിശ്വാസത്തോടെ പഠിക്കാൻ കഴിയുന്ന കലാലയങ്ങളാണ് ഇന്ന് ആവശ്യം. പൂക്കോട് വെറ്റിറനറി സർവ്വകലാശാല കാമ്പസിൽ നടന്ന അതിക്രൂരമായ സംഭവത്തിന് ഉത്തരവാദികളായ മുഴുവൻ പേർക്കും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം .അതിനാവശ്യമായ ജാഗ്രതയോടു കൂടിയ നടപടികൾ ഭരണ നേതൃത്വത്തിൽ നിന്നും ഉണ്ടാവണം. ഇനി ഒരിക്കലും കേരളത്തിൽ ഇത്തരം ഒരു സംഭവം ആവർത്തിച്ചു കൂടായെന്നും അതിന് ഭരണ നേതൃത്വം നിതാന്ത ജാഗ്രത പുലർത്തണമെന്നും കെ.പി.സി.സിയുടെ സാംസ്കാരിക വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ സാംസ്കാരിക നായകരുടെ പ്രതിഷേധ കുറിപ്പിൽ ആവശ്യപ്പെട്ടു.
Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

കുട്ടികളുടെ ആരോഗ്യം വെച്ചു പന്താടാൻ സർക്കാരിനെ അനുവദിക്കില്ല: കെ.എസ്.യു

Published

on

തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണത്തിന് ഭക്ഷ്യ സുരക്ഷ ലൈസൻസ് ബാധകമല്ലെന്ന സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് കെ.എസ്.യു. സ്കൂളുകളിൽ ഭക്ഷണം വിതരണം ചെയ്യുന്നത് ബിസിനസിൻ്റെ ഭാഗമായല്ല, മറിച്ച് നിയമപരമായി കൂട്ടികൾക്ക് നൽകുന്ന ഉച്ചഭക്ഷണ പദ്ധതിക്ക് ഫുഡ് സേഫ്റ്റി ലൈസൻസ് ആവശ്യമില്ലെന്ന പൊതുവിദ്യാഭ്യാസ അണ്ടർ സെക്രട്ടറിയുടെ വിവാദ ഉത്തരവ് ഇറങ്ങുമ്പോഴും കുട്ടികൾക്ക് നൽകുന്ന ഉച്ചഭക്ഷണ പദ്ധതിക്ക് പാലിക്കപ്പെടേണ്ടുന്ന മിനിമം സുരക്ഷ മാനദണ്ഡങ്ങൾ പോലും ഇറക്കാൻ സാധിക്കാത്തത് വിദ്യാർത്ഥി സമൂഹത്തോടുള്ള സർക്കാരിൻ്റെ അവഗണനയും വ്യക്തത ഇല്ലായ്മയുടെയും ഭാഗമാണെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.
കുട്ടികളുടെ ആരോഗ്യം വെച്ചു പന്താടാൻ സർക്കാരിനെ അനുവദിക്കില്ല,വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അറിവോടെയാണ് ഈ ഉത്തരവ്. നിത്യവൃത്തിക്ക് വേണ്ടി പൊതിച്ചോറ് വിൽക്കുന്നവരെ പോലും ഭക്ഷ്യസുരക്ഷ വകുപ്പ് നിരന്തരം വേട്ടയാടുമ്പോഴാണ് സ്കൂളുകളിലെ ഉച്ചഭക്ഷണത്തിന് ലൈസൻസ് വേണ്ടെന്ന സർക്കാരിൻ്റെ വിചിത്ര ഉത്തരവ് പുറത്തു വരുന്നത്. കുട്ടികളുടെ സുരക്ഷക്ക് പുല്ലുവില കൽപ്പിക്കുന്ന ഉത്തരവ് പിൻവലിച്ചില്ലങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങുമെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി.
സംസ്ഥാനത്തെ സ്കൂളുകളിൽ ഉച്ചഭക്ഷണത്തിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോഴാണ് ഫുഡ് സേഫ്റ്റി ലൈസൻസ് വേണ്ടന്ന സർക്കാർ നിലപാട് പ്രതിഷേധാർഹമാണ്. പാവപ്പെട്ട കുട്ടികളാണ് സർക്കാർ സ്കൂളിൽ പഠിക്കുന്നതും ഉച്ചഭക്ഷണം കഴിക്കുന്നതും. അവരും ഈ നാടിൻ്റെ പ്രതീക്ഷയാണ്. അവരുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതായുണ്ട്. വിഷയത്തിൽ ബാലാവകാശ കമ്മീഷനെ സമീപിക്കുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് വ്യക്തമാക്കി.

Continue Reading

Choonduviral

തെലങ്കാന മുഖ്യമന്ത്രി പങ്കെടുക്കുന്ന റോഡ്‌ഷോ നാളെ ആലപ്പുഴ മണ്ഡലത്തില്‍

Published

on

ആലപ്പുഴ: യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി വേണുഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം തെലങ്കാന മുഖ്യമന്ത്രി എ.രേവന്ത് റെഡ്ഡി നാളെ ആലപ്പുഴ മണ്ഡലത്തില്‍. വൈകിട്ട് 4 മണിക്ക് കായംകുളത്ത് നിന്ന് ആരംഭിച്ച് 5 ന് കരുനാഗപ്പള്ളിയില്‍ സമാപിക്കുന്ന റോഡ്‌ഷോയിൽ കെ സി വേണുഗോപാലിനൊടൊപ്പം അദ്ദേഹവും പങ്കെടുക്കും.തുറന്ന വാഹനത്തില്‍ ഇരു നേതാക്കളും ജനങ്ങളെ അഭിവാദ്യം ചെയ്യും. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ നിരവധി ദേശീയ നേതാക്കള്‍ വരും ദിവസങ്ങളില്‍ കെ.സി.വേണുഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആലപ്പുഴയിൽ എത്തും.

Continue Reading

Featured

ദേശീയ പതാക പ്രചരണത്തിന് ഉപയോഗിക്കുന്നത് ചട്ടലംഘനം;
മോദിക്കെതിരെ തെര. കമ്മീഷൻ സ്വമേധയാ കേസ് എടുക്കണം

Published

on

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി ദേശീയ പതാക ഉപയോഗിക്കുന്നത് ചട്ടലംഘനമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അദ്ദേഹത്തിനെതിരെ സ്വമേധയാ കേസെടുക്കണമെന്നും രമേശ് ചെന്നിത്തല. സ്ഥാനാർത്ഥികൾക്കെതിരെ സൈബറിടങ്ങളിൽ വ്യക്തിപരമായ അധിക്ഷേപം നടത്തുന്നതിനോട് ഒരുകാലത്തും കോൺഗ്രസിന് യോജിപ്പില്ല. യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് നേരെ എത്രമാത്രം സൈബർ ആക്രമണങ്ങളാണ് ഉണ്ടാകുന്നത്. ആർക്കെതിരെയും അങ്ങനെ ഉണ്ടാകാൻ പാടില്ലാത്തതാണ്. വ്യക്തിഹത്യയുടെ പേര് പറഞ്ഞ് സിംപതി നേടാനുള്ള ശ്രമങ്ങളാണോ ചിലയിടങ്ങളിൽ ഇപ്പോൾ നടക്കുന്നതെന്ന് സംശയമുണ്ട്. ക്രൈസ്തവ- മുസ്ലിം വിഭാഗങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി ബിജെപി പല പ്രചരണങ്ങളും നടത്തുന്നുണ്ടെന്നും ആ കെണിയിൽ അവർ വീഴില്ലെന്നും ചെന്നിത്തല പറഞ്ഞു. എത്ര പണം വാരിയെറിഞ്ഞാലും ഭരണസ്വാധീനം ഉപയോഗിച്ചാലും കേരളത്തിൽ ബിജെപിക്ക് നേട്ടമുണ്ടാക്കാനാവില്ല. നരേന്ദ്രമോദി ഇടയ്ക്കിടെ കേരളത്തിൽ വരുന്നത്  കോൺഗ്രസിന് ഗുണം ചെയ്യുകയേയുള്ളൂവെന്നും ചെന്നിത്തല പറഞ്ഞു.

Continue Reading

Featured