പത്തൊൻപതാം നൂറ്റാണ്ടിൻെറ ആറാമത്തെ character poster റിലീസ് ചെയ്തു

പത്തൊൻപതാം നൂറ്റാണ്ടിൻെറ ആറാമത്തെ character poster ഇന്നു റിലീസ് ചെയ്തു.. ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ബൃഹത്തായ ചരിത്ര സിനിമയിൽ ഇനിയും അൻപതോളം കഥാപാത്രങ്ങൾ വേറെയുണ്ട്… ഏവർക്കും പ്രിയങ്കരനായ നടൻ മണികണ്ഠൻ ആചാരി അവതരിപ്പിക്കുന്ന ബാവ എന്ന കഥാപാത്രത്തെയാണ് ഇന്നു പരിചയപ്പെടുത്തുന്നത്
ഈ സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രമായ കായംകുളം കൊച്ചുണ്ണിയുടെ ഉറ്റ ചങ്ങാതിയാണ് ബാവ. ചെമ്പൻ വിനോദാണ് കൊച്ചുണ്ണിയുടെ വേഷം ചെയ്യുന്നത്.
തിരുവിതാംകൂറിനെ വിറപ്പിച്ചിരുന്ന തസ്കര വീരൻ കൊച്ചുണ്ണിക്കു വേണ്ടി ജീവൻ കൊടുക്കാൻ പോലും തയ്യാറായ അനുയായികളിൽ പ്രധാനി ആയിരുന്ന ബാവ തികഞ്ഞ അഭ്യാസിയും മനോധൈര്യമുള്ളവനും ആയിരുന്നു. കായംകുളം കൊച്ചുണ്ണിയേപ്പറ്റി നമ്മൾ ഇതുവരെ കേട്ട അതിശയോക്തി നിറഞ്ഞ കഥകളിൽ നിന്നും.. കണ്ട സിനിമകളിൽ നിന്നും.. വ്യത്യസ്തമായി ഇന്നേവരെ ആരും പറയാത്ത യാഥാർത്ഥ്യത്തിലേക്കു പോകുമ്പോൾ അവിടെ ബാവ എന്ന തസ്കരനും ഏറെ പ്രസക്തിയുണ്ട്…

Related posts

Leave a Comment