വിവാഹാഘോഷങ്ങള്‍ക്ക് ഇനി മുതല്‍ 200 പേര്‍ വരെ ആകാം ; ഒരു ഡോസ് വാക്‌സിനെടുത്തവര്‍ക്ക് തീയേറ്ററിലും പ്രവേശിക്കാം

തിരുവനന്തപുരം : കൊവിഡ് വ്യാപനത്തില്‍ കുറവ് വന്നതോടെ കൂടുതല്‍ ഇളവുകള്‍ നല്‍കി കേരളം. നിലവില്‍ അമ്ബത് പേര്‍ക്ക് പങ്കെടുക്കാവുന്ന വിവാഹാഘോഷങ്ങള്‍ക്ക് ഇനി മുതല്‍ 200 പേര്‍ വരെ ആകാം.ഒരു ഡോസ് വാക്‌സിനെടുത്തവര്‍ക്ക് തീയേറ്ററിലും പ്രവേശിക്കാം.

ഇന്ന് നടന്ന കൊവിഡ് അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ തീരുമാനമായത്. കഴിഞ്ഞ മാസം അവസാനത്തോടെ തീയേറ്ററുകള്‍ തുറന്നെങ്കിലും രണ്ടു ഡോസ് വാക്‌സിനെടുത്തവര്‍ക്ക് മാത്രമായിരുന്നു പ്രവേശനമുണ്ടായിരുന്നത്.

ഇന്നലെ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സിനിമാചര്‍ച്ചയില്‍ ഉയര്‍ന്ന പ്രധാനപ്പെട്ട ആവശ്യവും ഈ നിബന്ധന മാറ്റണമെന്നതായിരുന്നു. അതും കണക്കിലെടുത്താണ് ഒറ്റ ഡോസെടുത്തവര്‍ക്കും തീയേറ്ററില്‍ പ്രവേശിക്കാമെന്ന തീരുമാനം വന്നത്.

വിവാഹ മരണാനന്തര ചടങ്ങുകളിലും കൂടുതല്‍ ആളുകള്‍ക്ക് പങ്കെടുക്കാം. അടച്ചിട്ട ഹാളില്‍ നടക്കുന്ന വിവാഹ ചടങ്ങുകളില്‍ നൂറ് പേര്‍ക്കും പുറത്തു നടക്കുന്ന ചടങ്ങുകളില്‍ ഇരുന്നൂറ് പേര്‍ക്കുമാണ് അനുമതി നല്‍കിയിരിക്കുന്നത്.

Related posts

Leave a Comment