സ്വന്തം ആവിശ്യത്തിനായി കഞ്ചാവുചെടി വളർത്താം ; വീട്ടിൽ ടെറസിലോ മുറ്റത്തോ നാല് ചെടിവരെ വളർത്താനാണ് അനുമതി

ലക്സംബർഗ് ഗവൺമെന്റിന്റെ വെള്ളിയാഴ്ചത്തെ പ്രഖ്യാപനം കഞ്ചാവ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട രാജ്യത്തിന്‍റെ സമീപനങ്ങളില്‍ പ്രധാനപ്പെട്ട മാറ്റങ്ങളുണ്ടാക്കും എന്നാണ് കരുതുന്നത്. ഇത് പ്രകാരം പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്ക് സ്വന്തം ആവശ്യത്തിനായി നാല് കഞ്ചാവ് ചെടികള്‍ വരെ വീട്ടില്‍ വളര്‍ത്താം. ഇതിനായി നിയന്ത്രണങ്ങളൊന്നുമില്ലാതെ തന്നെ കടകളിലോ ഓണ്‍ലൈനിലോ വിത്തുകള്‍ വാങ്ങാന്‍ കഴിയുമെന്നും സര്‍ക്കാര്‍ അറിയിക്കുന്നു. 

വാണിജ്യ ആവശ്യങ്ങൾക്കായി ആഭ്യന്തരമായി വിത്ത് ഉത്പാദിപ്പിക്കാൻ അനുവദിക്കാനുള്ള ഉദ്ദേശ്യവുമുണ്ട്. എന്നാൽ, ദേശീയ ഉൽപാദന ശൃംഖലയ്ക്കും സംസ്ഥാനത്തിന്‍റെ നിയന്ത്രണത്തിലുള്ള വിതരണത്തിനുമുള്ള പദ്ധതികൾ കൊവിഡ് കാരണം വൈകിയിരിക്കുന്നു. വീട്ടില്‍ കഞ്ചാവ് വളര്‍ത്താന്‍ അനുവദിക്കുന്നത് ഇതിന്‍റെയെല്ലാം ആദ്യത്തെ പടിയാണ് എന്നാണ് നീതിന്യായ മന്ത്രി സാം ടാന്‍സണ്‍ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുm.

Related posts

Leave a Comment