പ്രവാസികളോടുള്ള വിവേചനം സർക്കാർ അവസാനിപ്പിക്കണം – ഇൻകാസ് യുഎഇ

കോവിഡ് 19 മഹാമാരിയോട നുബന്ധിച്ച് നിരവധി പ്രശ്നങ്ങളാണ് പ്രവാസികൾ അഭിമുഖീകരിക്കുന്നത്. നാലു മാസത്തോളം നീണ്ട യാത്രാവിലക്കിന്ന് മാറ്റം വന്നെങ്കിലും, കേന്ദ്ര-കേരള സർക്കാരുകൾ പ്രവാസികളെ ചൂഷണം ചെയ്യുന്നത് തുടരുകയാണ്. മാസങ്ങളായി ജോലിയും വരുമാനമില്ലാതെ മടക്കയാത്ര അനിശ്ചിതത്വത്തിലായിരുന്ന പ്രവാസികളിൽ നിന്നാണ്
RTPCR ൻ്റെ പേരിൽ ഭീമമായ സംഖ്യ ഈടാക്കു
ന്നത്.

2500 മുതൽ 3500 രൂപ വരെയാണ് കേരളത്തിലെ വിവിധ എയർപോർട്ടുകളിൽ ഈ ഇനത്തിൽ
വസൂലാക്കി കൊണ്ടിരിക്കുന്നത്.

ഇത് ഇരു സർക്കാരുകളും പ്രവാസികളോട് കാണിക്കുന്ന
വിവേചനവും അനീതിയും ആണെന്ന്
ഇൻകാസ് യുഎഇ കേന്ദ്ര കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് ശ്രീ. ടി. എ. രവീന്ദ്രനും, ജനറൽ സെക്രട്ടറി ശ്രീ. പുന്നക്കൽ മുഹമ്മദലിയും പ്രസ്താവനയിൽ വ്യക്തമാക്കി.

പ്രതിസന്ധികളിൽ പ്രവാസികൾക്ക് താങ്ങായി നിൽക്കേണ്ട സർക്കാരുകൾ
പ്രകടിപ്പിക്കുന്ന അലംഭാവം പ്രതിഷേധാർഹമാണ്. എയർപോർട്ടിന് പുറത്ത് പിസിആർ ടെസ്റ്റുകൾക്ക്
500 രൂപ മാത്രം ചാർജ് ചെയ്യുമ്പോൾ, എന്തടിസ്ഥാനത്തി ലാണ് ഇത്രയും തുക പ്രവാസി
കളിൽ നിന്ന് പിടിച്ചെടുക്കുന്ന
തെന്നും എത്രയും വേഗം ഈ അനീതി അവസാനിപ്പിക്കണമെന്നും ഇൻകാസ് നേതാക്കൾ ആവശ്യപ്പെട്ടു.

RTPCR വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി, വിദേശകാര്യമന്ത്രി, കേരള മുഖ്യമന്ത്രി എന്നിവർക്ക് ഇൻകാസ് നേരത്തെ നിവേദനം സമർപ്പിച്ചിരുന്നെങ്കിലും ഇതുവരെ പ്രതികരണം ഉണ്ടായിട്ടില്ല.

പ്രവാസികളുടെ ഗൗരവമേറിയ പ്രശ്നങ്ങളിൽ ഭരണ-പ്രതിപക്ഷ കക്ഷികൾ അവലംബിക്കുന്ന നിസ്സംഗതക്കെ
തിരെ, കക്ഷി
താത്പര്യങ്ങൾക്ക തീതമായി പ്രവാസി സംഘടനകൾ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് ഇൻകാസ് നേതാക്കൾ അഭ്യർത്ഥിച്ചു.

Related posts

Leave a Comment