കർഷകക്കൊലയിലും പ്രിയങ്കയുടെ അറസ്റ്റിലും പ്രതിഷേധം ശക്തം ; ചത്തീസ്ഗഡ് മുഖ്യമന്ത്രിയെ തടഞ്ഞു ; എയർപോർട്ടിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു

കർഷകർ കൂട്ടക്കൊല നടന്ന പ്രദേശം സന്ദർശിക്കണമെന്നും പ്രിയങ്ക ഗാന്ധിയെ കാണാന്‍ അനുവദിക്കണമെന്നും എന്നാവശ്യപ്പെട്ട് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ ലഖ്‌നൗ വിമാനത്താവളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.ബാഗേലിനെ വിമാനത്താവളത്തില്‍ യു.പി പൊലീസ് തടയുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് അദ്ദേഹം പ്രതിഷേധിക്കുന്നത്. ഒരു മുഖ്യമന്ത്രിയെ എന്ത് കാരണത്താലാണ് പൊലീസ് തടഞ്ഞതെന്ന് വ്യക്തമാക്കണമെന്ന് ഭൂപേഷ് ബാഗേല്‍ ആവശ്യപ്പെട്ടു.പ്രിയങ്കയെ കാണാനാണ് താന്‍ വന്നത്. ഇക്കാര്യം ട്വിറ്ററിലൂടെയടക്കം വ്യക്തമാക്കിയിരുന്നു.എന്ത് കാരണത്താലാണ് തന്നെ തടഞ്ഞതെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയെ മറ്റൊരു സംസ്ഥാനത്ത് തടയുന്നത് എന്ത് നീതിയാണ്? ഭരണഘടനാ ലംഘനമാണ് നടക്കുന്നതെന്നും ഭൂപേഷ് ബാഗേല്‍ പറഞ്ഞു.

Related posts

Leave a Comment