ഡിവൈഎഫ്‌ഐക്ക് വീണ്ടും മലയാളി പ്രസിഡന്റ്; എ.എ.റഹീം ദേശീയ പ്രസിഡന്റാകും ; ഔദ്യോഗിക പ്രഖ്യാപനം നാളെ

തിരുവനന്തപുരം: എ.എ. റഹീം ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റാകും. ഇന്ന് സിപിഎം ആസ്ഥാനത്ത് ചേർന്ന സംഘടനാ ഫ്രാക്ഷൻ യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്. നാളെ ചേരുന്ന കേന്ദ്ര കമ്മറ്റി യോഗത്തിൽ എ.എ. റഹീമിനെ ദേശീയ പ്രസിഡന്റായി ഔദ്യോഗികമായി പ്രഖ്യാപിക്കും. മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷ സ്ഥാനം ഒഴിയുന്നതിനെത്തുടർന്നാണ് സംസ്ഥാന അധ്യക്ഷൻ കൂടിയായ എ.എ. റഹീം ഈ സ്ഥാനത്തേക്ക് എത്തുന്നത്. തുടർച്ചയായി മലയാളികൾ തന്നെയാണ് ദേശീയ അധ്യക്ഷൻ സ്ഥാനത്തേക്ക് കടന്നുവരുന്നത്.

Related posts

Leave a Comment