‘സംഘപരിവാറിന്റെ ഉറക്കം കെടുത്തിയവർ ഒന്നൊന്നായി കോൺഗ്രസ്സിലേക്ക്’ ; അഡ്വ.ദീപികാ സിങ് രജാവത് നാളെ കോൺഗ്രസിൽ ചേരും

കഠുവ ബലാൽസംഗകേസിലും ജമ്മു കശ്മീരിലെ കത്വ ബലാൽസംഗക്കേസിലും ഇരകൾക്കുവേണ്ടി നിരന്തരം ഇടപെടലുകൾ നടത്തി സംഘപരിവാർ ഭരണകൂടങ്ങളുടെ കണ്ണിലെ കരടായി മാറിയ അഡ്വ ദീപിക സിംഗ് രജാവത് നാളെ 11 മണിക്ക് കോൺഗ്രസിൽ അംഗത്വം സ്വീകരിക്കും.

കഠുവ കേസിലെ പെൺകുട്ടിയ്ക്ക് വേണ്ടി കേസ് ഏറ്റെടുക്കാൻ ആരുമില്ലാതിരുന്ന സാഹചര്യത്തിൽ ധൈര്യപൂർവം അതിനു തയ്യാറായ ദീപിക ഒരുപാട് വധ ഭീഷണികളും ബലാത്സംഗ ഭീഷണികളും ഒറ്റപ്പെടുത്തലുകളും നേരിടേണ്ടിവന്നിരുന്നു. എന്നാൽ പോരാട്ടങ്ങൾക്കൊടുവിൽ ഇരയായ പെൺകുട്ടിക്ക് നീതി ലഭിക്കുന്ന സാഹചര്യമുണ്ടായി.

2018 ജനുവരി 10നാണ് കത്വയില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ബാലികയെ കാണാതാകുന്നത്. വളര്‍ത്തച്ചന്‍റെ പരാതിയില്‍ ആദ്യ എഫ്ഐആര്‍. ജനുവരി 17ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഇതും രാജ്യമാകെ ചർച്ചചെയ്യപ്പെട്ട കൊലപാതകമായിരുന്നു. ബിജെപി സർക്കാരിനെതിരെ വലിയ ജനരോക്ഷം ഉയർന്ന സംഭവത്തിലും നീതിയിലേക്ക് ചൂണ്ടിയത് ദീപികയുടെ ഇടപെടലുകളായിരുന്നു. കനയ്യ കുമാറിനും ജിഗ്നേഷ് മേവാനിക്കും പിന്നാലെ ദീപിക കൂടി കോൺഗ്രസിൽ ചേരുന്നതോടെ കോൺഗ്രസ് നേതൃത്വവും പ്രവർത്തകരും ആവേശത്തിലാണ്.

Related posts

Leave a Comment