ബംഗാളിൽ മമതാ ബാനർജിക്കെതിരെ സിപിഎം മത്സരിക്കും ; സ്ഥാനാർത്ഥിയെ നിർത്താതെ കോൺഗ്രസ് ; സിപിഎം നീക്കം ബിജെപിയെ സഹായിക്കാൻ

കൊൽക്കത്ത : ബംഗാളി നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ മമതാ ബാനർജിക്കെതിരെ സിപിഎം മത്സരിക്കുന്നതിന് തീരുമാനമെടുത്തു.ഭവാനിപൂർ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ആണ് സ്ഥാനാർത്ഥിയെ നിർത്തുവാൻ സിപിഎം തീരുമാനിച്ചത്. എന്നാൽ കോൺഗ്രസ് പദ്ധതിക്കെതിരെ സ്ഥാനാർഥിയെ വേണ്ടെന്ന നിലപാടിലാണ്. ഈ മാസം 30 നാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.സിപിഎം സ്ഥാനാർഥിയെ നിർത്തുന്നത് മണ്ഡലത്തിൽ ബിജെപി വിജയിക്കുന്നതിനുള്ള സാധ്യതകൾ വർധിപ്പിക്കുമെന്നാണ് രാഷ്ട്രീയരംഗത്തെ പ്രമുഖരുടെ നിരീക്ഷണം. ബിജെപിയെ സഹായിക്കുന്നതിനാണ് സിപിഎം സ്ഥാനാർഥി യുമായി മുന്നോട്ടുവരുന്നത് എന്ന ആക്ഷേപവും ശക്തമാണ്.

Related posts

Leave a Comment