മന്ത്രിയുമായി ഭിന്നത രൂക്ഷം : വാസവന്റെ സെക്രട്ടറി നാളെ ഒഴിയും

കൊല്ലം: സഹകരണ രജിസ്ട്രേഷൻ മന്ത്രി വി.എൻ. വാസവന്റെ പഴസ്ണൽ സെക്രട്ടറി സ്ഥാനത്തു നിന്ന് ജോർജ് മാത്യു നാളെ (തിങ്കൾ) സ്ഥാനമൊഴിയും. മന്ത്രിയുടെ ഓഫീസുമായുള്ള കലഹമാണ് സ്ഥാനമൊഴിയാൻ കാരണമെന്ന് പറയപ്പെടുന്നു. ഇദ്ദേഹത്തെ തന്റെ ഓഫീസിൽ നിന്നു മാറ്റണമെന്ന് മന്ത്രി വാസവൻ പാർട്ടിയോട് ആവശ്യപ്പെട്ടിരുന്നു.സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് അം​ഗമാണ് ജോർജ് മാത്യു.
പാർട്ടി സംസ്ഥാന ഘടകം ആവശ്യപ്പെട്ടതനുസരിച്ചാണ് ജില്ലാ സെക്രട്ടേറിയറ്റ് അം​ഗത്തെ മന്ത്രിയുടെ ഓഫീസിലേക്കു വിട്ടതെന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കുന്നു. എന്നാൽ ജില്ലാ നേതൃത്വത്തോട് ആലോചിക്കാതെ അദ്ദേഹത്തെ മാറ്റിയതിൽ പാർട്ടിയിലെ ഒരു വിഭാ​ഗത്തിന് അമർഷമുണ്ട്. പാർട്ടിയിൽ കൂടുതൽ ചുമതല നൽകാനാണ് അദ്ദേഹത്തെ മാറ്റുന്നതെന്നാണ് പാർട്ടിയുടെ വിശദീകരണം. കൊല്ലം ജില്ലാ സെക്രട്ടേറിയറ്റിൽ നാല് ഒഴിവുകളുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് നടന്ന പിഴവുകളുടെ പേരിൽ സെക്രട്ടേറിയറ്റ് അം​ഗങ്ങളായിരുന്ന പി.ആർ. വസന്തൻ (കരുനാ​ഗപ്പള്ളി) എൻ.എസ് പ്രസന്നകുമാർ (കുണ്ടറ) എന്നിവരെ തരംതാഴ്ത്തിയിരുന്നു. ഈ ഒഴിവിൽ പാർട്ടി പ്രവർത്തനങ്ങൾക്കായാണ് ജോർജ് മാത്യുവിനെ തിരികെ വിളിപ്പിച്ചതെന്നാണ് പാർട്ടിയുടെ വിശദീകരണം.

Related posts

Leave a Comment