ആടിനെ ചെന്നായ ആക്കുന്ന പണി സിപിഎം തുടർന്നുകൊണ്ടേയിരിക്കും ; കർഷകസമരത്തിൽ നേരിട്ട് പങ്കെടുത്ത പെൺകുട്ടിയുടെ കുറിപ്പ് വൈറൽ

തിരുവനന്തപുരം : കർഷക സമരം വിജയത്തിലേക്ക് എത്തിയ ഘട്ടത്തിൽ സിപിഎം വ്യാപകമായി നടത്തുന്ന പ്രചരണം വ്യാജമാണെന്നും നേതാക്കന്മാർ പറയുന്ന കള്ളം താഴെതട്ടിൽ വരെ അതുപോലെ ഏറ്റെടുക്കുന്നുവെന്നും സമരത്തിൽ നേരിട്ട് പങ്കെടുത്ത മലയാളി പെൺകുട്ടി ബിസ്മി ബഷീർ ഫേസ്ബുക്കിൽ കുറിച്ചു. നിലവിൽ തിരുവനന്തപുരം യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയാണ് ബിസ്മി. കർഷക സമര കാലത്ത് മാസങ്ങളോളം ഡൽഹിയിൽ തങ്ങി ബിസ്മി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ
കണ്ടു വരുന്ന പോസ്റ്റുകൾ വായിക്കുക ഉണ്ടായി..

കഴിഞ്ഞ ഒരുവർഷമായി ദില്ലി, ഹരിയാന ബോര്ഡറിൽ നടന്ന കർഷകസമരം വിജയിപ്പിച്ചത് ഇടതുപക്ഷം ആണെന്ന്ഉള്ളത്, ..😇🤨

ഇതിന്റെ പേരിൽ പോസ്റ്റ്‌ ഇടാനോ, കമന്റ്‌ ഇടാനോ നിക്കണ്ട എന്ന് കരുതിയതാ പക്ഷെ ഓരോന്നു കാണുമ്പോൾ അത് പറയാതെ പോകാൻ കഴിയുന്നില്ല…

ഒരു മാസത്തിൽ കൂടുതൽ അവർക്ക് ഒപ്പം സമരത്തിൽ പങ്കെടുത്ത വ്യക്തിയാണ് ഞാൻ😎😎

10kmൽ കൂടുതൽ ഉള്ള സമരസ്ഥലത്ത് ടെന്റ്ലും, ട്രാക്ടറിലും, ട്രോളികളിലും താമസമാക്കി അത്യുഷ്ണത്തെയും അതിശൈത്യത്തെയും അവഗണിച്ചു കർഷകർ സമരം നടത്തുന്നത്..

സമരം നടക്കുന്ന എല്ലാ ഏരിയയിലും ലംഘർ (kitchen) പ്രവർത്തിക്കുന്നുണ്ട്,
ഹരിയാന, യു പി പഞ്ചാബ് ഈ മൂന്ന് stateലെ farmers ആണ് കുടുതലും ഇവിടുത്തെ സമരക്കാർ….

singhuബോർഡർ, ഗസ്സിപുർ, തിക്കിരി തുടങ്ങിയ അതിർത്തികളിൽ കഴിഞ്ഞ ഒരു വർഷമായി സമരം തുടർന്ന് കൊണ്ടിരിക്കുന്നത്….

ഒരുപാട് കർഷക സംഘടനകൾ ഒന്നിച്ചു ചേർന്ന്ആണ് ഈ സമരം മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്
അതിൽ പ്രധാനമായും സമരത്തെ ലീഡ് ചെയുന്നത് Rakesh tikaitന്റെ ഭാരതിയ കിസ്സൻ യൂണിയൻ (BKU) ആണ്…

സമരത്തിന്റെ മുഴുവൻ ചുമതലയും ഏറ്റെടുത് സമരം തുടങ്ങിയ നാൾ മുതൽ ഇന്ന് വരെയും അദ്ദേഹം സമരഭൂമിയിലുണ്ട്…

ലംഘർ സേവനങ്ങൾ നൽകുന്നതിനായി പഞ്ചാബിൽ നിന്നുള്ള khalsa aid, united sikh, youth sikh തുടങ്ങിയ സിഖ്‌കാരുടെ സോഷ്യൽ സർവീസ് ടീംസും അവിടെയുണ്ട്…

അതോടൊപ്പം തന്നെ സമരം തുടങ്ങിയ ദിവസം മുതൽ ഇന്ന് വരെയും യൂത്ത് കോൺഗ്രസ്സ്ന്റെ ലംഘർ ( kitchen) സമര സ്ഥലങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്…

2020 നവംബറിൽ iyc നാഷണൽ പ്രസിഡന്റ്‌ ശ്രീനിവാസ്ജിയുടെ നേതൃത്വത്തിൽ സ്റ്റാർട്ട്‌
ചെയ്ത
ലംഘറിൽ യൂത്ത്കോൺഗ്രസ്‌ന്റെ നാഷണൽ general സെക്രട്ടറിമാരും, സെക്രട്ടറിമാരും (bhaiyapawar,shivi chauhan, pallak verma, ishita, mukesh) ദില്ലി യൂത്ത്കോൺഗ്രസ്‌ ടീം (satywangahlot, divyash, sagar, adithya, siddarth, gourav, priyanka, pawan, jaiprakash etc) iyc team haryana & punjab ( sandeep, naib, manoj, arsh, pargat etc) ( പേരുകൾ മറന്നു പോയവരും, അറിയാത്തവരും വേറെ ഉണ്ട് )

ഭക്ഷണം പാകം ചെയ്യാനും, വിളമ്പാനും, കിച്ചൻ ക്ലീൻ ചെയ്യാനും, പുതപ്പുകൾ വിതരണം ചെയ്യാനും ഇവർ എല്ലാവരും വളരെ സജീവം ആയി അവിടെ ഉണ്ടായിരുന്നു…

സമര സ്ഥലത്ത് രാഷ്ട്രീയം മാറ്റി വച്ചിട്ട് ആയിരുന്നു ഞങ്ങൾ എല്ലാവരും അവിടെ സജീവമായി പ്രവർത്തിച്ചത്..

കർഷക യൂണിയൻന്റെ പതാകകളും, khalsa ഫ്ലാഗ്ഉം അല്ലാതെ കോൺഗ്രസ്സ്ന്റെയോ, യൂത്ത്കോൺഗ്രസ്സ്ന്റെയോ പാതകകളോ, ചിന്നങ്ങളോ ഞങ്ങൾ അവിടെ ഉപയോഗിച്ചിരുന്നില്ല….

ഞങ്ങൾ കോൺഗ്രസ്സ് പ്രവർത്തകർ ആണെന്ന് അവിടെ പറഞ്ഞു നടന്നില്ല….

Iyc ലംഘറിൽ 2500ൽ കൂടുതൽ ആളുകൾ ഡെയിലി ഭക്ഷണം കഴിക്കാൻ എത്തിയിരുന്നു, സ്വന്തം വീട് വിട്ടു മാസങ്ങളോളം കോൺഗ്രസ്‌ പ്രവർത്തകർ കർഷകർക്ക് ഒപ്പം നിന്ന് അവർക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുത്തിരുന്നു, അതിപ്പോഴും അവിടെ തുടർന്ന് പോകുന്നുണ്ട് 🔥🔥….

കാർഷിക ബില്ല് സെൻട്രൽ ഗവണ്മെന്റ് പാസ്സ് ആക്കിയതിന് എതിരെ കർഷകരെ പിന്തുണച്ചുകൊണ്ട് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പഞ്ചാബിൽ നിന്നും ഹരിയനയിലേക്ക്
“kethi bajavo yathra”
എന്ന പേരിൽ ട്രാക്ടർ റാലി നടത്തിയപ്പോൾ ട്രാക്ടർ ഓടിച്ചാൽ ബില്ല് പിൻവലിക്കുമോ എന്ന് സഘികളോടൊപ്പം ചേർന്ന് ആക്ഷേപപോസ്റ്റുകൾ ഇട്ട ടീംസ് ആണ് കേരളത്തിലെ സഖാക്കൾ🤭🤭🤭

അന്ന് ട്രാക്ടർ റാലി നടത്താനും, തെരുവുകളിൽ സമരം ചെയ്യാനും ഒരു സിപിഎം MLAമാരെയോ, CPM, DYFI നാഷണൽ കമ്മിറ്റി അംഗങ്ങളെയോ ആരും എവിടെയും കണ്ടില്ല….

“സിപിഎം ഭരിക്കുന്ന കേരളത്തിലെ ഇരട്ട ചങ്കൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന കേരള മുഖ്യൻ ഒന്ന് പേരിന് പോലും സമര സ്ഥലം സന്ദർശിച്ചിട്ടില്ല…”

കേരളത്തിൽ പ്രമേയം പാസ്സ് ആക്കിയപ്പോൾ മോദിയുടെയും, അമിത്ഷായുടെയും പേര് എടുത്ത് പറയാൻ ഉള്ള നട്ടല്ല് ഇല്ലാത്ത സിപിഎം 😑😑ആണോ ഇപ്പോൾ സമരം വിജയിച്ചതിന്റെ ക്രെഡിറ്റ്‌ മേടിക്കാൻ വരുന്നത്…..??

ഒരു വർഷത്തിന് ഇടയിൽ 700ൽ കൂടുതൽ കർഷകരുടെ ജീവൻ നഷ്ട്ടപെട്ടു!!!
അവരുടെ കുടുംബങ്ങൾക്ക് ആശ്വാസമായി 30 ലക്ഷം രൂപ നൽകിയത് കോൺഗ്രസ്‌ ഭരിക്കുന്ന, ചത്തിസ്ഘട്ട്, രാജസ്ഥാൻ, പഞ്ചാബ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് !!!

ഇവിടെ എവിടെ എങ്കിലും ഒരു ഇടതുപക്ഷകാരെ ആരെങ്കിലും കണ്ടിരുന്നോ???

കർഷകരുടെ കുടുംബത്തിന് ഒരു ആശ്വാസ വാക്ക് എങ്കിലും ഇവർ അറിയിച്ചരുന്നോ???

ഇവർ ആണോ സമരം വിജയിപ്പിച്ച ഇടതുപക്ഷക്കാർ 😡🤬…!!!!

ഒരു വർഷമായി നടക്കുന്ന ഈ സമരത്തിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നും ആയി പല കോൺഗ്രസ്‌ MLA, എംപിമാർ, നേതാക്കൾ കർഷകർക്ക് പിന്തുണ അറിയിച്ചുകൊണ്ട് അവിടെ എത്തിയിരുന്നു!!!

രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, kc വേണുഗോപാൽ കേരളത്തിൽ നിന്നും മുൻപ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, പ്രേമ ചന്ദ്രൻ, പഞ്ചാബിൽ നിന്നും അമരിന്തർ സിംഗ് രാജ, റവനീത് സിംഗ് ബിട്ടു, ഹിമാചൽ പ്രദേശിൽ നിന്നും, ഉത്തരാഖണ്ഡൽ നിന്നുമുള്ള MLA, എംപിമാർ, വിവിധ സ്റ്റേറ്റുകളിലെ കോൺഗ്രസ്‌ പിസിസി പ്രസിഡന്റുമാർ, ദില്ലിയിലെ മുൻ MLA, എംപിമാർ, etc etc etc…..

കേരളത്തിൽ നിന്നും പേരിനു വേണ്ടി എങ്കിലും നിങ്ങളുടെ ( cpm) ഒരു നേതാവ്, അല്ലെങ്കിൽ ഒരു MLA അവിടെ സന്ദർശിച്ചിരുന്നോ???

ഈ നിങ്ങളാണോ സമരം വിജയിപ്പിച്ചവർ??

AIKS ( ALL INDIA KISAN SABHA ) എന്ന കർഷക യൂണിയൻലെ എല്ലാ അംഗങ്ങളും സിപിഎംകാരും സഖാകളും ആണെന്ന ഒരു വലിയ തെറ്റി ധാരണ കേരളത്തിലെ സഖാക്കളിൽ ഉണ്ട്…

2020ൽ സമരം തുടങ്ങിയനാൾ മുതൽക്ക് അവർ (കേരള സിപിഎം ) പറയുന്നുണ്ട് കർഷക സമരം നടത്തി വരുന്നത് ഇടതുപക്ഷകാരാണെന്നു…

ഈ സംശയം അവിടെ ഉള്ള AIKSകാരോട് തന്നെ ചോദിച്ച് വ്യക്തമാക്കി,
Jaswindher singh, KULWINDHER, HARIJINDHER, MANPREET, MANINDHAR തുടങ്ങിയ പഞ്ചാബിൽ നിന്നും വന്ന AIKSകാരോട് ഞാൻ ചോദിച്ചു നിങ്ങൾ ഒക്കെ സിപിഎം, അല്ലെങ്കിൽ സിപിഐ പാർട്ടി അനുഭാവികളാണോ എന്ന് …

, ഈ ചോദ്യം കേട്ട് jass ചിരിച്ച് കൊണ്ട് ആണ് എനിക്ക് മറുപടി തന്നത്…

സിപിഎം സിപിഐ പാർട്ടിയൊക്കെ നിങ്ങളുടെ കേരളത്തിലെയുള്ളു പഞ്ചാബിൽ ഇല്ല 😬😬😬

ഞങ്ങളൊക്കെ AKALIDAL, കോൺഗ്രസ്‌, AAP സപ്പോർട്ടേഴ്‌സും വോട്ടേഴ്‌സ്ഉം ആണ്…

എന്നിട്ടും സംശയം തീരത്തെ അവിടെ
AIKSന്റെ
ബാഡ്ജ് കുത്തി നിന്ന AVATARSINGH എന്ന UPകാരനായ ചാച്ചയോടു ചോദിച്ചു..

ചാച്ചാ യുപിയിലെ samjwadhi പാർട്ടിയുടെ പ്രവർത്തകനാണ്…

ഇതേ ചോദ്യം gazhipur സമര വേദിയിലെ പല AIKS ബാഡ്ജ് കുത്തിയ ചെക്കന്മാരോടും, ചാച്ഛമാരോടും ചോദിച്ചിരുന്നു

ന്തായാലും അവരാരും സിപിഎം, സിപിഐ പാർട്ടിയുടെ അംഗങ്ങളോ, വോട്ടർമാരോ അല്ല.😂😂

കർഷക സമരം നയിക്കുന്നത് AIKS അണ് എന്ന പല പോസ്റ്റുകളും കേരളത്തിലെ ഇടതുപക്ഷ പ്രൊഫൈലുകളിൽ കണ്ടിരുന്നു…

എന്നാൽ അത് ഒരിക്കലും സത്യം അല്ല, സമരത്തെ നയിക്കുന്നത് BKU ( ഭാരതിയ കിസ്സൻ യൂണിയൻ ) ചീഫ് RAKESH TIKAIT💚🔥 gurnam singh charuni, joginder singh ugrahan തുടങ്ങിയ BKU LEADERS ആണ് 💚🔥🥰

100 കണക്കിന്ന് കർഷക സംഘടനകൾ ചേരുന്നു നടത്തുന്ന സമരത്തിന്റെ ഒരു ഭാഗം മാത്രം അണ് Aiks 😁…

ഇനി എങ്കിലും കേരളത്തിലെ സഖാക്കൾ ഈ സത്യം ഒന്ന് മനസ്സിലാക്കണം,വിശ്വസിക്കണം നിങ്ങൾ സിപിഎംകാർക്ക് കർഷക സമരത്തിൽ യാതൊരു ബന്ധവുമില്ല,…

AIKS എന്ന കർഷക യൂണിയനിലെ അംഗങ്ങൾ സിപിഎം പ്രവർത്തകർ അല്ല…

അവർ എല്ലാം കോൺഗ്രസ്‌ വോട്ടേഴ്‌സും, അവരുടെ നാട്ടിലെ STATE PARTIES ( AKALIDAL, SP, AAP ) തുടങ്ങിയ പാർട്ടികളുടെ വോട്ടേഴ്‌സും സപ്പോർട്ടേഴ്‌സും ആണ്🔥

സിപിഎം എംപി, ആരിഫ് gazhipur സമരവേദി സന്ദർശിച്ചതുപോലും കോൺഗ്രസ്‌ എംപിമാരോടൊപ്പം ആണ്🔥😁

കഴിഞ്ഞ മാസം upയിലെ lakhimpurkheriയിൽ കേന്ദ്ര മന്ത്രിയുടെ മകൻ കർഷകരെ വാഹനം ഇടിച്ചു കൊന്നപ്പോൾ അവരുടെ കുടുംബത്തെ സന്ദർശിച്ച് ആശ്വാസം പകരാൻ എത്തിയത് രാഹുൽ ഗാന്ധി priyanka ഗാന്ധി , , kc വേണുഗോപാൽ, navjyothsingh siddhu, chatthisghat മുഖ്യമന്ത്രി ഭൂപേഷ് ഭഗൽ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗാഹലോട്, പഞ്ചാബ് മുഖ്യമന്ത്രി charanjith Singh channi, bv srinivas, imranprathapgarhi, തുടങ്ങിയ കോൺഗ്രസ്‌, യൂത്ത് കോൺഗ്രസ് നേതാക്കൾ ആണ്….

അവിടെയും ഒരു സിപിഎം നേതാവിനെയോ, dyfi നേതാവിനെയോ അവരുടെ നാഷണൽ കമ്മിറ്റി അംഗങ്ങളെയോ
സ്വന്തമായി ഭരണം ഉള്ള സംസ്ഥാനത്തെ മുഖ്യനെയോ പേരിനു പോലും കണ്ടില്ല …

ഇത് ആണോ നിങ്ങൾ വിജയിപ്പിച്ചു എന്ന് പറയുന്ന സമരം????

മരിച്ച കർഷകർക്ക് വേണ്ടി 30 ലക്ഷം ധനസഹായം നൽകിയതും, അവർക്ക് വേണ്ടി സ്മാരകങ്ങൾ പണിയുന്നതും കോൺഗ്രസ്‌ ഭരണംഉള്ള punjab, chattisghat, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ആണ് 🥰💙🔥

2021 ജനുവരി26 റിപ്പബ്ലിക് ഡേ ദിനത്തിൽ ദില്ലിയിൽ നടന്ന ട്രാക്ടർ റാലിയിൽ പങ്കെടുത്ത് പോലീസ് കേസ് എടുത്ത നിരവധി,
100 കണക്കിന് യൂത്ത്കോൺഗ്രസ്‌,കോൺഗ്രസ്‌ പ്രവർത്തകർ ഉണ്ട്!!!
ജയിലിൽ പോയവർ ഉണ്ട്…. !!

ഇതിൽ എവിടെയും പേരിന് പോലും ഒരു സിപിഎംകാരനെ കാണാൻ കഴിഞ്ഞിട്ടില്ല,….🤫🤫

ഈ ടീംസ് ആണ് അവർ സമരം വിജയിപ്പിച്ചു എന്ന പേരിൽ 2018ൽ മഹാരാഷ്ട്രയിൽ നടന്ന AIKSന്റെ റാലിയിൽ ചോരയുള്ള മക്കളെ എന്ന ഗാനം ബിജിഎം ഇട്ടു വാട്സ്ആപ്പ് സ്റ്റാറ്റസ് ആക്കുന്നത്….😏

കർഷക സമര വേദിയിൽ വന്ന് സമരത്തിൽ പങ്കുചേരാതെ സെൽഫി എടുത്ത് അവിടുന്ന് ഫുഡും കഴിച്ചിട്ട് അരമണിക്കൂർ കഴിഞ്ഞപ്പോൾ അവിടുന്ന് എസ്‌കേപ്പ് ആയ കേരളത്തിൽ നിന്നും വന്ന കുറച്ച് dyfi ടീംസ്നെ അവിടെ കണ്ടിരുന്നു,
എന്ത്പറ്റി പെട്ടന്ന് പോകുന്നത് എന്ന് ഞാൻ അവരോടു ചോദിച്ചപ്പോൾ climate പറ്റുന്നില്ല, ഇവിടെ ഒട്ടും വൃത്തിഇല്ല, കോവിഡ് പിടിക്കും, എന്നൊക്കെ പറഞ്ഞു niceന് അവർ അവിടുന്ന് മുങ്ങി 😅…

PR വർക്ക്‌ ടീം ഉള്ളത് കൊണ്ടും, മണ്ടത്തരങ്ങൾ എഴുന്നള്ളിക്കുന്ന നേതാക്കൻമാർ പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങുന്ന അണികൾ ഉള്ളിടത്തോളംകാലം ആടിനെ ചെന്നായ ആകുന്ന പണി ഇവിടുത്തെ സിപിഎം തുടർന്ന് കൊണ്ടേ ഇരിക്കും….. 🙌🙌

Related posts

Leave a Comment