പ്രധാനമന്ത്രിക്ക് കത്തുകൾ അയച്ചും ധർണ്ണ നടത്തിയും പ്രതിക്ഷേധിച്ചു

സ്വാതന്ത്ര്യ സമര പോരാട്ടാങ്ങൾക്ക് വേദിയായ ഗുജറാത്തിലെ മഹാത്‌മ ഗാന്ധിജിയുടെ സബർമതി ആശ്രമത്തിന്റെ തനിമയും പൈതൃകവും തകർത്ത് ടൂറിസ്റ്റ് പാർക്ക് ആക്കുവാനുള്ള കേന്ദ്ര-ഗുജറാത്ത് സംസ്ഥാന സർക്കാരുകളുടെ തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കെ പി സി സി ഗാന്ധി ദർശൻ സമിതി പ്രധാനമന്ത്രിക്ക് 10001 കത്തുകൾ അയച്ചും ധർണ്ണ നടത്തിയും പ്രതിക്ഷേധിച്ചു

എറണാകുളം ഹെഡ് പോസ്റ്റാഫിസിന് മുന്നിൽ നടന്ന എറണാകുളം ജില്ല തല സമരങ്ങളുടെ ഉഘാടനം നിയുക്ത ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നിർവഹിച്ചു. ഗാന്ധി ദർശൻ സമിതി ജില്ല പ്രസിഡന്റ് കെ. ഡി. ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് മുൻ ദേശീയ കോ-ഓഡിനേറ്റർ ടി ജി സുനിൽ, സമിതി ജില്ല ഭാരവാഹികളായ സാബു ആന്റണി, വി. പി. ശതീശൻ, കെ. കെ. നാരായൺ ദാസ്, കെ.എസ്. അനിൽകുമാർ,
പി. രാംകുമാർ , പി . ആർ ബിജു, അനിൽ ജോർജ് , ‘ കലേശ് ഐരാപുരം, പി. സി അയ്യപ്പൻ കുട്ടി, വി ആർ ബാബു, കെ.എ.ഷിജോ എന്നിവർ പ്രസംഗിച്ചു.

Related posts

Leave a Comment