ചാണ്ടി ഉമ്മന്റെ നേതൃത്വത്തിൽ നടത്തുന്ന “തണലേകാം കരുത്താകാം” പദ്ധതിയിലേക്ക്‌‌ ദുബായിലെഇൻകാസിന്റെ പ്രവർത്തകർ സ്മാർട്ട്‌ ഫോണുകൾ കൈമാറി

ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട്‌ അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക്‌ സഹായവുമായി യൂത്ത്‌ കോൺഗ്രസ്‌ മുൻസംസ്ഥാന സെക്രട്ടറി അഡ്വ.ചാണ്ടി ഉമ്മന്റെ നേതൃത്വത്തിൽ
സ്മാർട്ട്‌ ഫോൺ നൽകുന്നതാണ്
“തണലേകാം കരുത്താകം “എന്ന പദ്ധതി.
കേരളത്തിലെ എല്ലാ ജില്ലകളിലെയും യൂത്ത്‌ കോൺഗ്രസ്‌ നിയോജക മണ്ഡലം കമ്മിറ്റികളുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്‌.
ഓരോ ജില്ലയിൽ നിന്നും അർഹരായ നൂറോളം വിദ്യാർത്ഥികളെ കണ്ടെത്തി അവരിലേക്ക്‌ നേരിട്ട്‌ സ്മാർട്ട്‌ ഫോണുകൾ‌ എത്തിക്കുന്നതാണീ പദ്ധതി.
പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരത്ത്‌ കെ പി സി സി പ്രസിഡണ്ട്‌ കെ.സുധാകരനാണ് ഉദ്ഘാടനം നിർവ്വഹിച്ചത്‌.ഇതിന്റെ ഭാഗമായി കോഴിക്കോട്‌ ജില്ലയിലേക്ക്‌ 36 സ്മാർട്ട്‌ ഫോണുകൾ ദുബായിലെ ഇൻകാസിന്റെ പ്രവർത്തകർ ചാണ്ടി ഉമ്മന് കോഴിക്കോടുവെച്ച്‌ കൈമാറി.
ഇൻകാസ്‌ യു എ ഇ ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദ്‌ അലിയുടെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് ഫോണുകൾ നൽകിയത്‌.ചടങ്ങിൽ ഇൻകാസ്ക്‌ കോഴിക്കോട്‌ ജില്ല പ്രസിഡണ്ട്‌ ഫൈസൽ കണ്ണോത്ത്‌,കെ എസ്‌ യു ജില്ല പ്രസിഡണ്ട്‌ വി.ടി.നിഹാൽ,ഷംസീർ നാദാപുരം എന്നിവർ പങ്കെടുത്തു.

Related posts

Leave a Comment