ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ പുതിയ പ്രസിഡന്റ് ചുമതലയേറ്റു

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ പുതിയ പ്രസിഡന്റായി കെ എൻ കൃഷ്ണകുമാർ ചുമതലയേറ്റു. കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റും, നിലവിൽ വൈസ് പ്രസിഡൻ്റുമാണ്. ദീർഘകാലം നെടുമ്പാശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റും, നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറും, പത്ത് വർഷക്കാലമായി നെടുമ്പാശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡൻ്റുമായ പി വൈ വർഗീസ് രാജിവെച്ച ഒഴിവിലാണ് പുതിയ പ്രസിഡൻ്റ് നിയമനം. കാഞ്ഞൂർ, ശ്രീമൂലനഗരം, നെടുമ്പാശ്ശേരി , ചെങ്ങമനാട് പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് നെടുമ്പാശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി.അത്താണി രാജീവ് ഭവനിൽ നടന്ന ചടങ്ങിൽ കെ എൻ കൃഷ്ണകുമാറിന് സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് പി വൈ വർഗീസ് ചുമതല കൈമാറി.

ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നും, മുഴുവൻ പ്രവർത്തകരെയും ഒറ്റക്കെട്ടായി മുന്നോട്ടു നയിക്കും എന്നും കെ എൻ കൃഷ്ണകുമാർ പറഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ പെട്രോൾ ഡീസൽ വില്പന നികുതി കൊള്ളക്കെതിരെ നവംബർ 20 ശനിയാഴ്ച രാവിലെ 9.30ന് ദേശം കവലയിൽ നിന്നും ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനത്തോടെ ചെങ്ങമനാട് വില്ലേജ് ഓഫീസിനു മുന്നിൽ ധർണാ സമരം നടത്തുന്നതിനും തീരുമാനിച്ചു. അൻവർ സാദത്ത് എംഎൽഎ, എം എ ചന്ദ്രശേഖരൻ എക്സ് എംഎൽഎ, കെപിസിസി സെക്രട്ടറി ജെബി മേത്തർ ഹിഷാം, ജില്ലാ കോൺഗ്രസ് കമ്മറ്റി സെക്രട്ടറിമാരായ അഡ്വക്കറ്റ് പി എൻ ഉണ്ണികൃഷ്ണൻ, , എം ജെ ജോമി,ബാബു പുത്തനങ്ങാടി ,കെ എസ് ബിനീഷ്, യുഡിഎഫ് ആലുവ നിയോജകമണ്ഡലം ചെയർമാൻ ലത്തീഫ് പൂഴിത്തുറ, ആലുവ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് തോപ്പിൽ അബു, ഐ.എൻ.ടി.യുസി റീജിയണൽ പ്രസിഡന്റ് മുഹമ്മദ് സഹീർ, ദിലീപ് കപ്രശ്ശേരി, എം ഐ ദേവസിക്കുട്ടി, സെബാസ്റ്റ്യൻ പോൾ, ഷരീഫ് ഹാജി, ടി എ ചന്ദ്രൻ, സെബാസ്റ്റ്യൻ വടക്കുംചേരി, മുഹമ്മദ് ഉസൈർ , തോമസ് കോയിക്കര എന്നിവർ സംസാരിച്ചു.

Related posts

Leave a Comment