എഐഎസ്എഫ് വനിതാ നേതാവിനെ ആക്രമിച്ചതിൽ ന്യായീകരണവുമായി എസ്എഫ്ഐ ; പെൺകുട്ടിയെ ചവിട്ടുന്ന ദൃശ്യം പങ്കുവെച്ച് സോഷ്യൽ മീഡിയ ; എസ്എഫ്ഐ വീണ്ടും പ്രതിരോധത്തിൽ

കൊച്ചി : കഴിഞ്ഞ ദിവസം എംജി സർവകലാശാലയിലേക്ക് നടന്ന വിദ്യാർഥി സെനറ്റ് തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ ജനാധിപത്യവിരുദ്ധ നിലപാടുകൾ സ്വീകരിച്ചതിൽ എഐഎസ്എഫ് പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഇതിനിടയിൽ എസ്എഫ്ഐ നേതാക്കൾ എ ഐ എസ് എഫ് സംസ്ഥാന ഭാരവാഹി കൂടിയായ വനിതാ നേതാവിന് നേരെ ആക്രമം അഴിച്ചുവിടുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും അക്രമിക്കുകയും ചെയ്തിരുന്നു. അക്രമത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ ഏറ്റെടുത്ത എസ്എഫ്ഐ ക്കെതിരെ പ്രതിഷേധവുമായി ഒട്ടേറെ പേരാണ് രംഗത്ത് വന്നിട്ടുള്ളത്. പ്രതിഷേധം ശക്തമായപ്പോൾ ന്യായീകരണവുമായി എസ്എഫ്ഐ രംഗത്തുവന്നെങ്കിലും പെൺകുട്ടിയെ ചവിട്ടുന്ന ദൃശ്യം പങ്കുവെച്ച് വിദ്യാർഥികൾ കമന്റ് രേഖപ്പെടുത്തിയതോടെ എസ്എഫ്ഐ വീണ്ടും പ്രതിരോധത്തിൽ ആയിരിക്കുകയാണ്.

Related posts

Leave a Comment