‘ആവേശ വരവേൽപ്പ്’ ; എറണാകുളത്ത് ഇന്ന് ആയിരത്തോളം പേർ കോൺഗ്രസിലേക്ക്

കൊച്ചി:എറണാകുളം ജില്ലയിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ആയിരത്തിലേറെ പേർ കോൺഗ്രസിൽ ചേരുന്നു. തദ്ദേശ സ്ഥാപനങ്ങളില്ലക്ക് സ്വതന്ത്രരായി മത്സരിച്ച് ജയിച്ച നിരവധി ജനപ്രതിനിധികളും കോൺഗ്രസിൽ ചേരും.
24 ഞായറാഴ്ച രാവിലെ 10.30 ന് എറണാകുളം ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ കെ പി സി സി പ്രസിഡൻ്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ ചേർന്ന് ഇവരെ സ്വീകരിക്കും. കെ പി സി സി വർക്കിംഗ് പ്രസിഡൻ്റുമാർ, കെ പി സി സി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന്  ഡി സി സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് അറിയിച്ചു.
കേരള കോൺഗ്രസ്, സിപിഎം, സിപിഐ    തുടങ്ങിയ വിവിധ   രാഷ്ട്രീയ പാർട്ടികളിൽ നിന്നും  ജനപ്രതിനിധികൾ, മുൻ ജനപ്രതിനിധികൾ, നേതാക്കൾ, പ്രവർത്തകർ  എന്നിങ്ങനെ     ആയിരത്തിലധികം വരുന്നവരാണ് കോൺഗ്രസിൽ അംഗത്വം എടുക്കുന്നത്. അനിയന്ത്രിതമായ പാചക വാതക വില വർദ്ധനവ്, അന്യായമായ പെട്രോൾ – ഡീസൽ വിലവർദ്ധനവ്, രൂക്ഷമായ തൊഴിലില്ലായ്മ,   സർക്കാർ സ്പോൺസർഡ് വർഗീയ ചേരിതിരിവ്, കർഷക -ദളിത്-പിന്നോക്ക- സ്ത്രീ വിരുദ്ധ അതിക്രമങ്ങൾ എന്നിവക്കൊക്കെ എതിരെ  പ്രതിഷേധിക്കാൻ ശേഷിയുള്ള ശക്തമായ പ്രതിപക്ഷമായി പ്രവർത്തിക്കാൻ കോൺഗ്രസിന് മാത്രമേ  സാധിക്കൂ   എന്നുള്ള തിരിച്ചറിവിൽ നിന്നാണ് വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവർ   കോൺഗ്രസ് അംഗത്വം സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related posts

Leave a Comment