കോവിഡ് പോസിറ്റീവായെന്ന് ഭയന്ന് ദമ്പതികൾ ജീവനൊടുക്കി

മംഗളുരു: കോവിഡ് ബാധിച്ചെന്ന ഭയത്തിൽ പോലീസിന് ആത്മഹത്യ സന്ദേശം അയച്ചശേഷം മാംഗ്ലൂരിൽ നവദമ്പതികൾ ജീവനൊടുക്കി.
സൂറത്ത്കൽ ബൈക്കംപടി ചിത്രാപുര രഹേജ അപ്പാർട്ട്മെന്റിലെ താമസക്കാരായ രമേഷ്‌കുമാർ (40), ഭാര്യ ഗുണ ആർ.സുവർണ (35) എന്നിവരെയാണ് ചൊവ്വാഴ്ച രാവിലെ ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

“ദമ്പതികൾക്ക് ഒരാഴ്ചയായി കോവിഡ് ലക്ഷണങ്ങൾ ഉള്ളതായും ഒരുമിച്ചു മരിക്കാൻ തീരുമാനിച്ചെന്നും കത്തിൽ പറയുന്നു. ഭാര്യക്ക് പ്രമേഹമുള്ളതിനാൽ ബ്ലാക്ക് ഫംഗസ് ബാധിക്കുമെന്നും മരിക്കുമെന്നും ഭയന്നിരുന്നു. ആശുപത്രിയിൽ പോയാൽ മരിക്കുന്ന സമയത്ത് പരസ്പരം കാണാൻ കഴിയാത്തതിനാൽ വീട്ടിൽത്തന്നെ ഒരുമിച്ചു മരിക്കാൻ തീരുമാനിക്കുകയാണ്” ആത്മഹത്യക്ക് മുൻപ് മംഗളൂരു സിറ്റി പോലീസ് കമ്മിഷണർ എൻ.ശശികുമാറിന് രമേഷ് അയച്ച വാട്‌സാപ്പ്‌ സന്ദേശമാണിത്.അതേസമയം മരണശേഷം നടത്തിയ പരിശോധനയിൽ ഇരുവർക്കും കോവിഡ് നെഗറ്റീവ് ആയിരുന്നു.

Related posts

Leave a Comment