വിവാഹ മോചനത്തിന് വഴങ്ങിയില്ല നവവരന് ഭാര്യ വീട്ടുകാരുടെ ക്രൂര മർദ്ദനമെന്ന് പരാതി ; ജനനേന്ദ്രിയത്തിൽ വരെ ​ഗുരുതര പരിക്കെന്ന് മൊഴി

മലപ്പുറം : നവവരനെ ഭാര്യയുടെ ബന്ധുക്കൾ മർദിച്ചതായി പരാതി . മർദനത്തിൽ മലപ്പുറം കോട്ടക്കല്‍ സ്വദേശി അബ്ദുള്‍ അസീബിന് ഗുരുതര പരിക്ക്. വിവാഹമോചനം ആവശ്യപ്പെട്ടായിരുന്നു മർദനമെന്ന് അസീബ് പറഞ്ഞു . ജോലി സ്ഥലത്ത് മാരകായുധങ്ങളുമായെത്തിയ ഭാര്യയുടെ ബന്ധുക്കൾ മർദിച്ചവശനാക്കിയ ശേഷം തട്ടിക്കൊണ്ട് പോയതയായി പരിക്കേറ്റ് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അസീബ് പറയുന്നു. ഒന്നര മാസം മുമ്പായിരുന്നു അസീബിന്റെ വിവാഹം , ഇതിനിടെ ഭാര്യയുമായി പ്രശ്നങ്ങളുണ്ടായി , ഈ ഘട്ടത്തിലാണ് വിവാഹമോചനം ആവശ്യപ്പെട്ടുള്ള മർദനമെന്നും വഴങ്ങാത്തതിനെ തുടര്‍ന്ന് ജനനേന്ദ്രിയത്തിലടക്കം ഗുരുതരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചുവെന്നും അസീബ് പറഞ്ഞു . സുഹൃത്തുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തിയാണ് അസീബിനെ രക്ഷിച്ചത് തട്ടികൊണ്ടു പോയ സംഘത്തിലെ മൂന്നു പേരെ കോട്ടക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തു.

Related posts

Leave a Comment