പഞ്ചായത്തുകളിൽ പുതുതായി വിന്യസിച്ച ‘ഐ എൽ ജി എം എസ്’ സോഫ്റ്റ്‌വെയർ അപാകതകൾ ഉടൻ പരിഹരിക്കണം: കേരള പഞ്ചായത്ത് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍

പഞ്ചായത്തുകളിൽ പുതുതായി വിന്യസിച്ച ഐ എൽ ജി എം എസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഓഫീസ് പ്രവർത്തനങ്ങൾ നടത്തുന്നതിൽ വളരെയധികം ബുദ്ധിമുട്ടുകൾ പഞ്ചായത്ത് ജീവനക്കാർ നേരിടുന്നുണ്ടെന്ന് കേരള പഞ്ചായത്ത് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍. പരിശീലനത്തിന്‍റെ അഭാവവും സോഫ്റ്റ്‌വെയറുകളുടെ പോരായ്മയും, സെര്‍വറിന്‍റെ ശേഷിക്കുറവുമാണ് ഈ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സേവനങ്ങള്‍ക്ക്  തടസ്സം സൃഷ്ടിക്കുന്നത്. വിപുലമായ സേവനങ്ങള്‍ നല്കുന്നതിന് നിയോഗിക്കപ്പെട്ടിട്ടുള്ള വകുപ്പ് എന്ന നിലയില്‍ സ്വന്തമായി പഞ്ചായത്ത് വകുപ്പിന് സെര്‍വ്വര്‍ പിന്തുണയോ, നവീനമായ ക്ലൗഡ് സംവിധാനമോ ഇല്ലാത്തതാണ് ഇതിന് ഏറ്റവും വലിയ പ്രശ്നമായി വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

നിലവിൽ ഐടി-മിഷന്‍റെ ഉടമസ്ഥതയിലുള്ള സെർവറിന്‍റെ ഒരു ഭാഗമാണ് മാത്രം ആണ് ഇത്രയും വിപുലമായ ജോലികൾ ഉള്ള, ഏറ്റവും കൂടുതൽ സാധാരണക്കാരായ ജനങ്ങൾ വിവിധ ആവശ്യങ്ങൾക്കായി നിരന്തരം ബന്ധപ്പെടുന്ന ഓഫീസായ പഞ്ചായത്തുകളിൽ വിന്യസിച്ചിരിക്കുന്നത്. ഇതു മൂലമുണ്ടാകുന്ന സാങ്കേതിക പ്രശ്നമാണ് പഞ്ചായത്ത് ഓഫീസ് പ്രവർത്തനങ്ങളിൽ തടസ്സം സൃഷ്ടിക്കുകയും പൊതുജനങ്ങളുമായി ജീവനക്കാർ അസ്വാരസ്യം  ഉണ്ടാവുന്നതും നിത്യസംഭവമായി മാറുന്നതിന് ഇടയാക്കുന്നതും എന്ന് കേരള പഞ്ചായത്ത് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ കുറ്റപ്പെടുത്തി.
 
ഐ എൽ ജി എം എസ് മുഖേന സേവനങ്ങൾ സമയബന്ധിതമായി  നൽകാൻ സാധിക്കാത്തനെതിരെ പരാതികൾ ഉയരുകയും പഞ്ചായത്ത് ജീവനക്കാരെ അച്ചടക്കനടപടികള്‍ക്ക് വിധേയരാക്കുന്നതിന് ഇടയാക്കുന്നതും. വകുപ്പ് ഇടപെട്ടു പരിഹരിക്കേണ്ട  സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാത്തതു മൂലമുണ്ടാകുന്ന പ്രതിസന്ധികളിൽ പഞ്ചായത്ത് ജീവനക്കാരെ അധിക സമ്മര്‍ദ്ദം നല്കുകയും അച്ചടക്ക നടപടി എന്ന ഭീഷണി ഉയര്‍ത്തുന്നതും ആശ്വാസ്യമല്ല എന്ന് കെ പി ഇ ഒ (കേരള പഞ്ചായത്ത് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍) പ്രസ്താവനയിൽ പറഞ്ഞു.

കാര്യക്ഷമമായ രീതിയില്‍ പഞ്ചായത്ത് ഓഫീസുകളിലെ സേവനങ്ങള്‍ ഓണ്‍ലൈനായി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് അടിയന്തിര ഇടപെടലുകള്‍ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും ഐ എൽ ജി എം എസ് സംവിധാനത്തിന്‍റെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പഞ്ചായത്ത് ഓഫീസുകളുടെ പ്രവർത്തനത്തിനു മാത്രമായി മികച്ച സംഭരണശേഷിയുള്ള സർവർ സ്ഥാപിക്കുന്നതിനും ഉള്ള സമയബന്ധിത ഇടപെടലുകൾ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് കേരള പഞ്ചായത്ത് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സമിതി മുഖ്യമന്ത്രിയോടും പഞ്ചായത്ത് വകുപ്പ് അധികൃതരോടും ആവശ്യപ്പെട്ടു എന്ന് കെ പി ഇ ഒ ജനറല്‍ സെക്രട്ടറി നൈറ്റോ ബേബി അരീയ്ക്കല്‍ പ്രസ്താവനയിൽ അറിയിച്ചു.
                                                                               

Related posts

Leave a Comment