ലുട്ടാപ്പി എയറിൽ ആകുന്നത് പതിവാണ് ; ചെന്ന് ചാടുന്നതൊക്കെയും അബദ്ധങ്ങളിൽ

കുട്ടികൾക്കായി പ്രസിദ്ധീകരിക്കുന്ന കളിക്കുടുക്കയിലെ പ്രധാന കഥാപാത്രമാണ് ലുട്ടാപ്പി. പ്രിയപ്പെട്ട കഥാപാത്രമാണ് ലുട്ടാപ്പി. കുട്ടികളിൽ വായന കുറഞ്ഞെങ്കിലും അനിമേഷൻ ചിത്രങ്ങളിലൂടെ ഇന്നും കുഞ്ഞുമനസ്സുകളിൽ നിറഞ്ഞുനിൽക്കുന്ന കഥാപാത്രമാണ് ലുട്ടാപ്പി. കളിക്കുടുക്കക്ക് പുറമേ ബാലരമയിലെ മായാവിലും പ്രധാനപ്പെട്ട വില്ലൻ കഥാപാത്രമായി ലുട്ടാപ്പി കടന്നുവരുന്നുണ്ട്. ലുട്ടാപ്പിയുടെ ത്വക്കിന്റെ നിറം കടും ചുവപ്പാണ്.എല്ലാ ചാത്തന്മാരെ പോലെയും രണ്ട് കൊമ്പുമുണ്ട്. ഈയടുത്ത കാലഘട്ടം വരെ കറുത്ത ജട്ടി മാത്രമായിരുന്നു ലുട്ടാപ്പിയിടെ വേഷം.എന്നാൽ ഇപ്പോൾ കുട്ടൂസന്റെ മാതൃകയിലുള്ള ,എന്നാൽ പച്ച നിറമുള്ള വസ്ത്രമാണ് ധരിക്കുന്നതായാണ് ചിത്രീകരിക്കുന്നത്. ലുട്ടാപ്പിയുടെ കൈവശം ഒരു പറക്കും കുന്തമുണ്ട്. വെളുത്ത നിറമുള്ള ഈ കുന്തമാണ് ലുട്ടാപ്പിയുടെ വാഹനം. കുട്ടൂസനും ഡാകിനിയും അവരുടെ അതിഥികളും ഗതാഗതത്തിനു ഉപയോഗിക്കുന്നത് ഈ കുന്തമാണ്. മറ്റാർക്കും ഈ കുന്തം ഓടിക്കാൻ കഴിയില്ല എന്നത് ശ്രദ്ധേയമാണ്. മാന്ത്രിക കുന്തമാണ് എന്നാണ് വെപ്പ് എങ്കിലും പലപ്പോഴും ഈ കുന്തം കേട് ആകാറുണ്ട്.

വില്ലൻ കഥാപാത്രം ആണെങ്കിലും പൊതുവെ വായനക്കാർക്ക് എല്ലാം ലുട്ടാപ്പിയോട് പരിഹാസം ആണുള്ളത്. എല്ലാവരിലും ചിരി പടർത്തുന്ന കഥാപാത്രം കൂടിയാണ് ലുട്ടാപ്പി. ലുട്ടാപ്പിയുടെ ചില പ്രവർത്തനങ്ങൾ അബദ്ധത്തിലേക്ക് എത്തിക്കുന്നതും പതിവാണ്.

Related posts

Leave a Comment