പാരച്യൂട്ട് അഡ്വാന്‍സ്ഡ് ആയുര്‍വേദിക് ഹെയര്‍ ഓയിലിന്റെ ഗിഫ്റ്റ്ഓഫ്‌ബ്ലെസിംഗ്‌സ് കാമ്പയിനില്‍ പങ്കെടുത്ത് ന്യൂജെന്‍ താരങ്ങള്‍

കൊച്ചി: ഓണത്തോടനുബന്ധിച്ച് പാരച്യൂട്ട് അഡ്വാന്‍സ്ഡ് ആയുര്‍വേദിക് ഹെയര്‍ ഓയില്‍ സംഘടിപ്പിച്ച #ഗിഫ്റ്റ്ഓഫ്‌ബ്ലെസിംഗ്‌സ് കാമ്പയിന് സമാപനം കുറിച്ച് മലയാളത്തിലെ ന്യൂജെന്‍ സിനിമാതാരങ്ങളും സമൂഹമാധ്യമ സെലിബ്രിറ്റികളും. അഹാന കൃഷ്ണ, സാനിയ അയ്യപ്പന്‍, സംയുക്ത മേനോന്‍, ശ്രുതി രജനീകാന്ത്, അന്ന ബെന്‍, ഉണ്ണിമായ, കീര്‍ത്തന രവീന്ദ്രന്‍ എന്നീ സിനിമാതാരങ്ങളും അഖില മോഹന്‍, അഞ്ജന എന്നീ സമൂഹമാധ്യമ സെലിബ്രിറ്റികളുമാണ് തങ്ങള്‍ക്ക് അനുഗ്രഹമായി ലഭിച്ച കേശസൗന്ദര്യവും ജീവിതത്തില്‍ തങ്ങള്‍ക്ക് അനുഗ്രഹമായി ലഭിച്ചവരെന്ന് കരുതുന്ന വ്യക്തികളേയും ഉള്‍പ്പെടുത്തിയുള്ള വിഡിയോകള്‍ അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പോസ്റ്റു ചെയ്തത്. ഓണത്തിന് കേരളീയ വേഷങ്ങള്‍ അണിയുന്നതിനോടൊപ്പം മുടിയില്‍ മുല്ലപ്പൂമാല ചുടുന്ന പതിവിലൂടെ കേശസൗന്ദര്യത്തിനും പ്രാധാന്യം കല്‍പ്പിയ്ക്കപ്പെടുന്നതു കണക്കിലെടുത്താണ് ഈ സീസണില്‍ പാരച്യൂട്ട് അഡ്വാന്‍സ്ഡ് ആയുര്‍വേദിക് ഹെയര്‍ ഓയിലിന്റെ #ഗിഫ്റ്റ്ഓഫ്‌ബ്ലെസിംഗ്‌സ് കാമ്പയിന്‍ കേരളീയര്‍ക്കായി അവതരിപ്പിച്ചത്. വെളിച്ചെണ്ണയുടെയും 25 ആയുര്‍വേദ ഔഷധസസ്യങ്ങളുടെയും നന്മയെ ഒരുമിച്ച് കൊണ്ടുവരുന്ന പാരച്യൂട്ട് അഡ്വാന്‍സ്ഡ് ആയുര്‍വേദിക് ഹെയര്‍ ഓയിലിന്റെ ഫലപ്രദമായ ഫോര്‍മുലേഷന്‍ തങ്ങളുടെ മുടിക്ക് എങ്ങനെ അനുഗ്രഹമായിത്തീര്‍ന്നുവെന്നും മുടി കൊഴിച്ചില്‍ നിയന്ത്രിക്കുന്നതിലൂടെയും അകാല നരയെ തടയുന്നതിലൂടെയും മുടി സമൃദ്ധമായി വളരാന്‍ പാരച്യൂട്ട് അഡ്വാന്‍സ്ഡ് ആയുര്‍വേദിക് ഹെയര്‍ ഓയില്‍ എങ്ങനെ സഹായിക്കുന്നുവെന്നുമാണ് ഈ വീഡിയോ സ്റ്റോറികളിലൂടെ ന്യൂജെന്‍ താരങ്ങള്‍ പറയുന്നത്. അതോടൊപ്പം ജീവിതത്തില്‍ തങ്ങളുടെ അനുഗ്രഹമാണെന്ന് കരുതുന്ന പ്രിയപ്പെട്ടവരോടുള്ള നന്ദിസൂചകമായി അവര്‍ക്ക് പാരച്യൂട്ട് അഡ്വാന്‍സ്ഡ് ആയുര്‍വേദിക് ഹെയര്‍ഓയിലിന്റെ സമ്മാനക്കൂട അവര്‍ക്ക് കൈമാറുന്നതും വിഡിയോകളിലുണ്ട്.

ഉദാഹരണത്തിന് ഈ കാമ്പയിനില്‍ പങ്കെടുത്ത് ജനപ്രിയതാരം അഹാന കൃഷ്ണ ഇങ്ങനെ കുറിച്ചു: ‘നന്ദിയുള്ളവരായിരിക്കാന്‍ നമുക്ക് ഒരുപാട് കാര്യങ്ങളുണ്ടെങ്കിലും പലപ്പോഴും നമ്മളാരും അത് പ്രകടിപ്പിക്കാറില്ല. അതിനു പറ്റിയ ഒരവസരമാണ് ഓണം. പാരച്യൂട്ട് അഡ്വാന്‍സ്ഡ് ആയുര്‍വേദിക് ഹെയര്‍ ഓയില്‍ ടീം എത്തിച്ചു തന്ന ഈ മനോഹരമായ #ഗിഫ്റ്റ്ഓഫ്‌ബ്ലെസിംഗ്‌സ് ഇക്കഴിഞ്ഞ വര്‍ഷം എനിയ്ക്ക് ശരിക്കും അനുഗ്രഹമായിരുന്ന എന്റെ പ്രിയ സഹോദരി ഹാന്‍സികയ്ക്ക് ഞാന്‍ കൈമാറുന്നു. പാരച്യൂട്ട് അഡ്വാന്‍സ്ഡ് ആയുര്‍വേദിക് ഹെയര്‍ ഓയില്‍ എന്റെ മുടിക്ക് എങ്ങനെ അനുഗ്രഹമായിരുന്നോ അതുപോലെ, എന്റെ ജീവിതത്തിലും അവളായിരുന്നു, നല്ലതും മോശവുമായ ദിവസങ്ങളിലും എപ്പോഴും എനിക്കൊപ്പം. ഞാന്‍ ഇത് അവള്‍ക്ക് സമ്മാനിച്ചപ്പോള്‍ അവളുടെ മുഖത്തെ പുഞ്ചിരി ആ ദിവസത്തെ മനോഹരമാക്കി.’

പാരച്യൂട്ട് അഡ്വാന്‍സ്ഡ് ആയുര്‍വേദിക് ഹെയര്‍ ഓയിലിന്റെ #ഗിഫ്റ്റ്ഓഫ്‌ബ്ലെസിംഗ്‌സ് കാമ്പയിനില്‍ പങ്കെടുത്ത താരങ്ങളുടെ സമൂഹമാധ്യമ പോസ്റ്റുകളിലേക്കുള്ള ലിങ്കുകള്‍:

1. അഹാന കൃഷ്ണ: https://www.instagram.com/p/CSqkkYxnVSt/
2. സാനിയ അയ്യപ്പന്‍: https://www.instagram.com/p/CSrFxB5JIRl/
3. സംയുക്ത മേനോന്‍: https://www.instagram.com/p/CStHWNKJLn4/
4. ശ്രുതി രജനീകാന്ത്: https://www.instagram.com/shruthi_rajanikanth/?hl=en
5. അന്ന ബെന്‍: https://www.instagram.com/benanna_love/?hl=en
6. ഉണ്ണിമായ: https://www.instagram.com/p/CSt4vZHJQZr/
7. കീര്‍ത്തന രവീന്ദ്രന്‍: https://www.instagram.com/p/CSqfaMVHwHe/
8. അഖില മോഹന്‍: https://www.instagram.com/p/CSqlJPlJb8Q/
9. അഞ്ജന: https://z-p42.www.instagram.com/p/CSrU8O6FQ47/

മാരിക്കോ ലിമിറ്റഡിനെക്കുറിച്ച്:

മാരിക്കോ (ബിഎസ്ഇ:531642, എന്‍എസ്ഇ: ‘മാരിക്കോ’) ആഗോള സൗന്ദര്യത്തിലും വെല്‍നസ് സ്‌പേസിലും ഇന്ത്യയിലെ മുന്‍നിര ഉപഭോക്തൃ ഉത്പ്പന്ന കമ്പനികളില്‍ ഒന്നാണ്. 2019-20 കാലയളവില്‍, ഇന്ത്യയില്‍ വില്‍ക്കുന്ന ഉത്പ്പന്നങ്ങളിലൂടെയും ഏഷ്യയിലെയും ആഫ്രിക്കയിലെയും തിരഞ്ഞെടുത്ത വിപണികളിലൂടെയും മാരിക്കോ ഏകദേശം INR 73.1 ബില്യണ്‍ (USD 1.03 ബില്യണ്‍) വിറ്റുവരവ് രേഖപ്പെടുത്തി. പാരച്ച്യൂട്ട്, പാരച്ച്യൂട്ട് അഡ്വാന്‍സ്ഡ്, സഫോള, സഫോള ഫിറ്റിഫി ഗൗര്‍മെറ്റ്, കൊക്കോ സോള്‍, ഹെയര്‍ & കെയര്‍, നിഹാര്‍ നാച്ചുറല്‍സ്, ലിവോണ്‍, സെറ്റ് വെറ്റ്, സെറ്റ് വെറ്റ് സ്റ്റുഡിയോ എക്‌സ്, വെജി ക്ലീന്‍, കായ യൂത്ത്, ട്രാവല്‍ പ്രൊട്ടക്റ്റ്, ഹൗസ് പ്രൊട്ടക്റ്റ്, മെഡികര്‍, റിവൈവ്, ബേര്‍ഡോ തുടങ്ങിയ ബ്രാന്‍ഡുകളിലൂടെ ഓരോ മൂന്ന് ഇന്ത്യക്കാരില്‍ ഒരാളുടെ ജീവിതത്തെ മാരിക്കോ സ്പര്‍ശിക്കുന്നു. പാരച്ച്യൂട്ട്, പാരച്ച്യൂട്ട് അഡ്വാന്‍സ്ഡ്, മെഡികര്‍ സേഫ്ലൈഫ്, ഹെയര്‍കോഡ്, ഫിയാന്‍സി, കെയ്വില്‍, ഹെര്‍ക്കുലീസ്, ബ്ലാക്ക് ചിക്, കോഡ് 10, ഇന്‍ഗ്വെ, എക്‌സ്-മെന്‍, സെഡ്വര്‍, തുവാന്‍ ഫാറ്റ്, ഐസോപ്ലസ് തുടങ്ങിയ ബ്രാന്‍ഡുകള്‍ക്കൊപ്പം അന്താരാഷ്ട്ര ഉപഭോക്തൃ ഉത്പ്പന്നങ്ങളുടെ പോര്‍ട്ട്‌ഫോളിയോ ഗ്രൂപ്പിന്റെ വരുമാനത്തിന്റെ ഏകദേശം 23% സംഭാവന ചെയ്യുന്നു.

Related posts

Leave a Comment