മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ പതിനേഴുകാരന്‍ ബലാത്സംഗം ചെയ്തു

ലഖ്‌നൗ: മൂന്ന് മാസം പ്രായമുള്ള കുട്ടിയെ പതിനേഴുകാരൻ ബലാത്സംഗം ചെയ്തു. ഉത്തർപ്രദേശിലെ ഇറ്റാ ജില്ലയിലാണ് സംഭവം. കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയപ്പോൾ അമ്മ കണ്ടത് പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ നിന്ന് ചോരയൊലിക്കുന്നതാണ്.
ഉടൻ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി ഉയർന്ന ചികിത്സാസൗകര്യമുള്ള ആശുപത്രിയിലേക്ക് കുഞ്ഞിനെ മാറ്റി.
കുടുംബാംഗങ്ങളുടെ പരാതിയിൽ ബഗ്‌വാല പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിൽ പോയി. ഇയാൾക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയതായും നാല് സംഘങ്ങളെ നിയോഗിച്ചതായും പൊലീസ് അറിയിച്ചു.
‘പ്രതി ഇപ്പോഴും ഒളിവിലാണ്, പ്രതികളെ പിടികൂടാൻ നാല് ടീമുകൾ രൂപീകരിച്ചിട്ടുണ്ട്,’ ഇറ്റാ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് ഒപി സിംഗ് പറഞ്ഞു.

Related posts

Leave a Comment