Connect with us
48 birthday
top banner (1)

Kerala

അട്ടപ്പാടിയിൽ നവജാതശിശു മരിച്ചു

Avatar

Published

on

അട്ടപ്പാടി: അട്ടപ്പാടിയിൽ നവജാതശിശു മരിച്ചു. അട്ടപ്പാടി ചുണ്ടകുളം ഊരിലെ സജിത വിനോദ് ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള ആൺകുഞ്ഞ് ഇന്ന് രാവിലെയാണ് പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചത്.

അബോധാവസ്ഥയിൽ ആയ കുട്ടിയെ അഗളി ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാൽ തൊണ്ടയിൽ കുടുങ്ങിയതാണ് മരണ കാരണണമെന്നാണ് പ്രാഥമിക നിഗമനം.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

നാടിനെ നടുക്കിയ അരുംകൊല; മകന്റെ വെട്ടേറ്റ് കൊല്ലപ്പെട്ട സുബൈദയുടെ പോസ്റ്റ്‌മോർട്ടം ഇന്ന്

Published

on

കോഴിക്കോട്: ലഹരിക്കടിമയായ മകൻ പെറ്റമ്മയെ വെട്ടിക്കൊലപ്പെടുത്തിയതിന്റെ നടുക്കത്തിലാണ് ചോയിയോട്ടെ നാട്ടുകാർ. താമരശേരി പുതുപ്പാടി ചോയിയോടിലാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. അടിവാരം മുപ്പതേക്ര സുബൈദ (53)യെയാണ് ഏക മകൻ ആഷിക് (24) വെട്ടിക്കൊലപ്പെടുത്തിയത്. സുബൈദയുടെ മകൻ ആഷിഖിനെ ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മകന്റെ വെട്ടേറ്റ് കൊല്ലപ്പെട്ട സുബൈദയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്‌മോർട്ടം നടക്കുക

മസ്തിഷ്‌കാർബുദം ബാധിച്ച സുബൈദ ശസ്ത്രക്രിയക്ക് ശേഷം പുതുപ്പാടി ചോയിയോടുള്ള സഹോദരി ഷക്കീലയുടെ വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. ഇവിടെയെത്തിയാണ് ആഷിഖ് സുബൈദയെ കൊലപ്പെടുത്തിയത്. ശനായാഴ്ച അമ്മയെ കാണാനെത്തിയപ്പോഴാണ് കൊലപാതകം. ലഹരിയ്ക്ക് അടിമയായ ആഷിഖ് ആറ് മാസത്തിലധികമായി ബാഗ്ലൂരിലെ ഡി അഡിഷൻ സെൻ്ററില്‍ ചികിത്സയിലായിരുന്നു. അയല്‍വാസിയുടെ വീട്ടില്‍നിന്ന് വെട്ടുകത്തി വാങ്ങിയാണ് ആഷിഖ് ഉമ്മയെ വെട്ടിയത്. തേങ്ങപൊളിക്കാനാണ് എന്നു പറഞ്ഞാണ് ആഷിഖ് വെട്ടുകത്തി വാങ്ങിയത്. വീട്ടില്‍ നിന്ന് നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തി. വാതിലടച്ച്‌ ഇരുന്ന ആഷിഖ് നാട്ടുകാര്‍ എത്തിയപ്പോള്‍ ആര്‍ക്കാടാ കത്തിവേണ്ടതെന്ന് ചോദിച്ച്‌ ആക്രോശിച്ചു. ഇതിന് ശേഷം വീടിന് പുറത്തിറങ്ങി വെട്ടുകത്തി കഴുകി വെച്ച്‌ വീടിനുള്ളില്‍ കയറി വാതിലടച്ചു. സക്കീന എത്തിയപ്പോഴാണ് ആഷിഖ് വാതില്‍ തുറന്നത്. ഈ സമയം നാട്ടുകാര്‍ പിടികൂടി കെട്ടിയിടുകയും തുടര്‍ന്ന് പൊലീസില്‍ ഏല്‍പിക്കുകയുമായിരുന്നു. താമരശ്ശേരിയിലെ ആശുപത്രിയിലെത്തിക്കുമ്പോള്‍ സുബൈദയുടെ കഴുത്ത് ഏറെക്കുറെ അറ്റനിലയിലായിരുന്നു.

Advertisement
inner ad

അമ്മയെ കൊലപ്പെടുത്തിയ ആഷിഖ് മുന്‍പ് വീട്ടില്‍ പ്രശ്‌നമുണ്ടാക്കിരുന്നതായി വിവരം. ഇത്തരത്തില്‍ വീട്ടില്‍ പ്രശ്‌നമുണ്ടാക്കിയപ്പോള്‍ നാട്ടുകാര്‍ പിടിച്ച്‌ ആഷിഖിനെ പൊലീസില്‍ ഏല്‍പിച്ചിരുന്നു. പിന്നീട് ഡീ അഡിക്ഷന്‍ സെന്ററുകളില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരാഴ്ച മുന്‍പാണ് ഇയാള്‍ ബെംഗളൂരുവില്‍ നിന്ന് നാട്ടിലെത്തിയത്. ഇതിനിടെ പലതവണകളിലായി കൂട്ടുകാര്‍ക്കൊപ്പം പുറത്തുപോയിരുന്നു. വെള്ളിയാഴ്ചയാണ് തിരികെ എത്തിയത്. ഇതിന് ശേഷം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് കൊല്ലപ്പെട്ട സുബൈദയുടെ സഹോദരി സക്കീന പറഞ്ഞു.

പ്ലസ്ടുവിന് ശേഷം ഓട്ടോ മൊബൈല്‍ കോഴ്‌സിന് പഠിക്കാന്‍ ആഷിഖ് ചേര്‍ന്നിരുന്നു. ഈ കാലഘട്ടത്തിലാണ് ആഷിഖ് ലഹരിക്ക് അടിമയാകുന്നത്. കഴിഞ്ഞ കുറേ നാളുകളായി സുബൈദയും ആഷിഖും സക്കീനക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. ലഹരി ഉപയോഗം രൂക്ഷമായതോടെ ഡീ അഡിക്ഷന്‍ സെന്ററിലാക്കുകയായിരുന്നു. അടുത്തിടെയായിരുന്നു സുബൈദയ്ക്ക് മസ്തിഷ്‌കാർബുദത്തിന് ശസ്ത്രക്രിയ നടത്തിയത്. ഇതിന് ശേഷം സുബൈദ പൂര്‍ണ വിശ്രമത്തിലായിരുന്നു. ജോലിയുടെ ഭാഗമായി സക്കീന പുറത്തുപോയ സമയത്താണ് ആഷിഖ് അരുംകൊല നടത്തിയത്. ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം നടന്നത്.
.

Advertisement
inner ad
Continue Reading

Ernakulam

ബോബി ചെമ്മണൂരിന് ജയിലിൽ വഴിവിട്ട സഹായം; ഡിഐജിയെയും സൂപ്രണ്ടിനെയും സസ്പെൻഡ് ചെയ്യാൻ ശുപാർശ

Published

on

തിരുവനന്തപുരം: നടി ഹണി റോസിനെതിരായ അധിക്ഷേപ കേസിൽ ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെ ബോബി ചെമ്മണൂരിന് വഴിവിട്ട സഹായം ചെയ്ത സംഭവത്തിൽ മധ്യമേഖല ജയിൽ ഡിഐജിയെയും കാക്കനാട് ജില്ലാ ജയിൽ സൂപ്രണ്ടിനെയും സസ്പെൻഡ് ചെയ്യാൻ ശുപാർശ.
ജയിൽ ആസ്ഥാന ഡിഐജി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് രണ്ടു ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടിക്ക് ശുപാർശ ചെയ്ത്. റിപ്പോർട്ടിന്മേൽ ആഭ്യന്തര സെക്രട്ടറിയാകും നടപടി സ്വീകരി ക്കുക.

കാക്കനാട് ജില്ലാ ജയിലിൽ ബോബി ചെമ്മണൂർ റിമാൻഡിൽ കഴിയുമ്പോഴാണ് മധ്യമേഖല ജയിൽ ഡി ഐജി പി. അജയകുമാർ ബോബിയുടെ സുഹൃത്തുക്കളുമായി ജയിലിൽ എത്തിയത്. ജയിൽ ചട്ടങ്ങൾ പാലിക്കാതെ ബോബിക്ക് രണ്ടുമണിക്കൂറിലധികം സമയം ചെലവഴിക്കാൻ ഇവർക്ക് അവസരം നൽകിയിരുന്നു. സൂപ്രണ്ടിന്റെ മുറിയിൽ ബോബിയെ വിളിച്ചു വരുത്തുകയും ജയിലിലെ പ്രോപ്പർട്ടി രജിസ്റ്ററിൽ തിരുത്തൽ വരുത്തുകയും ചെയ്‌തുവെന്നും ഡിഐജിയു ടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു

Advertisement
inner ad
Continue Reading

Kerala

ഷാരോൺ വധക്കേസ്:ശിക്ഷാവിധി തിങ്കളാഴ്ച; ഗ്രീഷ്മയ്ക്ക് ചെകുത്താന്‍റെ മനസെന്ന് പ്രോസിക്യൂഷൻ

Published

on

തിരുവനന്തപുരം: പാ​റ​ശാ​ല ഷാ​രോ​ൺ വധക്കേസിൽ അന്തി​മ വാ​ദം നെ​യ്യാ​റ്റി​ൻ​ക​ര അഡീഷണ​ൽ സെ​ഷ​ൻ​സ് കോടതിയിൽപൂർത്തിയായി. കേ​സി​ൽ പ്രതികൾക്കുള്ള ശിക്ഷ തി​ങ്ക​ളാ​ഴ്ച കോ​ട​തി പ്ര​ഖ്യാ​പിക്കും. കേ​സി​ൽ ദേ​വി​യോ​ട് രാ​മ​വ​ര്‍​മ​ന്‍​ചി​റ പൂമ്പള്ളി​ക്കോ​ണം ശ്രീ​നി​ല​യ​ത്തി​ല്‍ ഗ്രീ​ഷ്മ​യും അമ്മാ​വ​ന്‍ നി​ർ​മ​ല​കു​മാ​ര​ൻ നാ​യ​രും കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി വെ​ള്ളി​യാ​ഴ്ച ക​ണ്ടെ​ത്തി​യി​രു​ന്നു. ഗ്രീഷ്മയ്ക്ക് വ​ധ​ശി​ക്ഷ ന​ൽ​ക​ണ​മെ​ന്ന് പ്രോ​സി​ക്യൂ​ഷൻ വാ​ദി​ച്ചു. പ്ര​തി ഒ​രു ദ​യ​യും അ​ർ​ഹി​ക്കു​ന്നി​ല്ല. ഗ്രീ​ഷ്മ​യ്ക്ക് ചെ​കു​ത്താ​ന്‍റെ മനസാണ്. ഷാ​രോ​ണി​ന്‍റെ സ്വ​പ്നം ഗ്രീ​ഷ്മ ത​ക​ർ​ത്തു​വെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ച്ചു.

അ​തേ​സ​മ​യം ശി​ക്ഷ​യി​ൽ ഇ​ള​വ് അ​നു​വ​ദി​ക്ക​ണ​മെന്ന് ഗ്രീ​ഷ്മ കോ​ട​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ത​നി​ക്ക് പഠി​ക്ക​ണം. ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഗ്രീ​ഷ്മ കോ​ട​തി​ക്ക് കൈ​മാ​റി. ത​നി​ക്ക് 24 വ​യ​സു​മാ​ത്ര​മാ​ണ് പ്രായം. മാ​താ​പി​താ​ക്ക​ൾ​ക്ക് താ​ൻ ഒ​രാ​ൾ മാ​ത്ര​മേ ഉള്ളു​വെ​ന്നും ശി​ക്ഷ​യി​ൽ ഇ​ള​വ് ന​ൽ​ക​ണ​മെ​ന്നും ഗ്രീഷ്മ കോ​ട​തി​യി​ൽ വാ​ദി​ച്ചു. രേ​ഖാ​മൂ​ലം ത​നി​ക്ക് പറ​യാ​നു​ള്ള​തും ഗ്രീ​ഷ്മ എ​ഴു​തി ന​ൽ​കി. കേ​സി​ൽ ഉള്ള​ത് സാ​ഹ​ച​ര്യ തെ​ളി​വു​ക​ൾ മാ​ത്ര​മാ​ണെ​ന്നും ഗ്രീഷ്മ​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ വാ​ദി​ച്ചു. ഗ്രീ​ഷ്മ​യു​ടെ സ്വകാ​ര്യ ചി​ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ബ്ലാ​ക്മെ​യി​ൽ ചെയ്തു. ഷാ​രോ​ണി​ന് ബ്രൂ​ട്ട​ൽ മ​ന​സു​ണ്ടാ​യി​രു​ന്നു​വെ​ന്നും പ്ര​തി​ഭാ​ഗം വാ​ദി​ച്ചു.

Advertisement
inner ad
Continue Reading

Featured