അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം

അട്ടപ്പാടി: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ മരിച്ചത് ഫെബ്രുവരി 26ന് ജനിച്ച ആണ്‍ കുഞ്ഞാണ്.
കുഞ്ഞിന് രണ്ട് കിലോ ഭാരമുണ്ടായിരുന്നു.ഷോളയൂര്‍ വട്ടലക്കി ലക്ഷം വീട്ടിലെ അയ്യപ്പന്‍-നഞ്ചമ്മാള്‍ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഫെബ്രുവരി പത്തോടെയാണ് നഞ്ചമ്മാളിനെ കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉയര്‍ന്ന രക്ത സമ്മര്‍ദത്തേയും രക്ത കുറവിനേയും തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പാലക്കാട് ജില്ലാ ആശുപത്രിയില്‍ വെച്ചാണ് മരണം.
ഈ വര്‍ഷം അട്ടപ്പാടിയില്‍ ഇത് രണ്ടാമത്തെ തവണയാണ് നവജാത ശിശു മരിക്കുന്നത്. 2021ല്‍ 9 നവജാത ശിശുക്കള്‍ മരിച്ചതായാണ് കണക്ക്.

Related posts

Leave a Comment