അഫ്ഗാനിസ്ഥാനിൽ നിന്ന് പോകവേ വിമാനത്തിൽ വച്ച് പ്രസവിച്ച്‌ യുവതി

ബെര്‍ലിന്‍: അഫ്ഗാനിസ്താനില്‍നിന്നു രക്ഷപ്പെട്ടു പോകവേ യുവതി വിമാനത്തില്‍ വച്ച് പെണ്‍കുഞ്ഞിനു ജന്മം നല്‍കിയതായി യു.എസ്. സേന അറിയിച്ചു. പശ്ചിമേഷ്യയില്‍നിന്ന് ജര്‍മനിയിലെ റംസ്റ്റെയ്ന്‍ വ്യോമതാവളത്തിലേക്ക് പോവുകയായിരുന്ന യു.എസ്. സേനാ വിമാനമായ സി-17ലാണ് സംഭവം. അഫ്ഗാനിസ്താനില്‍നിന്ന് ഒഴിപ്പിക്കുന്നവരെ വിവിധ രാജ്യങ്ങളിലേക്ക് അയയ്ക്കുന്നതിനായി എത്തിക്കുന്ന വ്യോമതാവളമാണിത്.ശനിയാഴ്ച വിമാനത്തില്‍ സ്ത്രീക്ക് പ്രസവസംബന്ധമായ സങ്കീര്‍ണതകളുണ്ടായി. വിമാനത്തിനുള്ളില്‍ മര്‍ദം കുറയ്ക്കാനായി അതു താഴ്ത്തിപ്പറത്തി. റംസ്റ്റെയ്‌നിലെത്തിയപ്പോള്‍ ഡോക്ടര്‍മാരെത്തി പ്രസവത്തിനു സഹായിച്ചു.വിമാനത്തിന്റെ ചരക്കുകയറ്റുന്ന ഭാഗത്ത് സ്ത്രീ പെണ്‍കുഞ്ഞിനെ പ്രസവിച്ചു. ഇരുവരെയും അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലേക്കു മാറ്റി. രണ്ടുപേരും സുഖമായിരിക്കുന്നുവെന്ന് യു.എസ്. സേന അറിയിച്ചു.

Related posts

Leave a Comment