Connect with us
48 birthday
top banner (1)

Sports

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് 281 റണ്‍സിന്റെ ജയം

Avatar

Published

on

വെല്ലിങ്ടണ്‍: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് 281 റണ്‍സിന്റെ ഗംഭീര ജയം. ഓവലില്‍ കീവീസ് ഉയര്‍ത്തിയ 529 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടര്‍ന്ന ദക്ഷിണാഫ്രിക്ക 247 റണ്‍സിന് പുറത്തായി. 87 റണ്‍സ് എടുത്ത ബെഡിങ്ഹാം മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ചെറുത്തുനിന്നത്. ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0 ന് ന്യൂസിലന്‍ഡ് മുന്നിലെത്തി.

ആദ്യ ഇന്നിങ്‌സില്‍ ഇരട്ട സെഞ്ച്വറി നേടിയ ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ രചിന്‍ രവീന്ദ്രയാണ് കളിയിലെ താരം. ന്യൂസിലന്‍ഡ് ഒന്നാം ഇന്നിങ്‌സില്‍ രചിന്‍ രവീന്ദ്രയുടെയും (240) സെഞ്ച്വറി നേടിയ കെയിന്‍ വില്യംസന്റെയും (118) മികവില്‍ 511 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആദ്യ ഇന്നിങ്‌സ് ദക്ഷിണാഫ്രിക്ക 162 റണ്‍സിന് പുറത്തായി.

Advertisement
inner ad

349 റണ്‍സ് ലീഡ് നേടി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് നാല് വിക്കറ്റില്‍ 179 റണ്‍സില്‍ നില്‍ക്കെ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. രണ്ടാം ഇന്നിങ്‌സിലും സെഞ്ച്വറി നേടിയ വില്യംസണായിരുന്നു(109) ടോപ് സ്‌കോറര്‍. 529 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 281 റണ്‍സ് അകലെ രണ്ടാം ഇന്നിങ്‌സ് അവസാനിപ്പിച്ചു. കെയില്‍ ജമേഴ്‌സണ്‍ നാലും മിച്ചല്‍ സാന്‍ഡര്‍ മൂന്നും വിക്കറ്റെടുത്തു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Global

ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇല്ലാതെ ബലോൻ ദ് ഓർ പുരസ്‌കാരത്തിൻ്റെ ചുരുക്കപ്പട്ടിക

Published

on

അമേരിക്ക: 2003 നു ശേഷം ആദ്യമായിട്ടാണ് ലോക ഫുട്ബോളിലെ ഈ സൂപ്പർ താരങ്ങളിൽ ഒരാളെങ്കിലുമില്ലാതെ മികച്ച ലോക ഫുട്ബോളർ പുരസ്കാരത്തിനുള്ള 30 അംഗ പട്ടിക പുറത്തുവരുന്നത്. ഒക്ടോബർ 28 നാണ് പുരസ്കാര പ്രഖ്യാപനം.

Advertisement
inner ad

മെസ്സി 8 തവണയും ക്രിസ്‌റ്റ്യാനോ 5 തവണയും ബലോൻ ദ് ഓർ നേടിയിട്ടുണ്ട്.

ബ്രസീൽ താരം വിനീഷ്യസ് ജൂനിയർ,സ്‌പാനിഷ് താരങ്ങളായ റോഡ്രി, ലമീൻ യമാൽ, ഫ്രഞ്ച് താരം കിലിയൻ എംബപെ, ഇംഗ്ലിഷ് താരങ്ങളായ ഹാരി കെയ്ൻ, ജൂഡ് ബെലിങ്ങാം, നോർവേ താരം ഹാളണ്ട് തുടങ്ങിയവർ ഇത്തവണ പട്ടികയിൽ ഉണ്ട്.

Advertisement
inner ad
Continue Reading

Sports

‘മകന്റെ കരിയര്‍ നശിപ്പിച്ചത് ധോണി, ക്ഷമിക്കാനാവില്ല’; യുവരാജിന്റെ പിതാവ് യോഗ്‌രാജ് സിംഗ്

Published

on

വീണ്ടും എംഎസ് ധോണിക്കെതിരെ കടുത്ത വിമർശനവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ പിതാവ് യോഗ്‌രാജ് സിംഗ്. തന്റെ ജീവിതത്തില്‍ ധോണിയോട് ഒരിക്കലും ക്ഷമിക്കില്ലെന്ന് യോഗ്‌രാജ് പറഞ്ഞതായുള്ള അഭിമുഖം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുകയാണ്. ധോണിയുടെ സ്വാധീനമില്ലായിരുന്നെങ്കിൽ, യുവരാജിന്റെ ക്രിക്കറ്റിന് നാലു അല്ലെങ്കിൽ അഞ്ചു വർഷം കൂടി നീങ്ങാമായിരുന്നുവെന്നും യോഗ്‌രാജ് പറഞ്ഞു.

“ഞാൻ എംഎസ് ധോണിയോട് ഒരിക്കലും ക്ഷമിക്കില്ല. അദ്ദേഹം ഒരു വലിയ ക്രിക്കറ്റ് താരം ആണെങ്കിലും, എന്റെ മകനെതിരെ ചെയ്തതെല്ലാം പുറത്ത് വരികയാണ്; അത് ഞാൻ ജീവിതത്തില്‍ ഒരിക്കലും പൊറുക്കാനാവില്ല. എന്റെ ജീവിതത്തില്‍ ഞാന്‍ ഒരിക്കലും ചെയ്യാത്ത രണ്ട് കാര്യങ്ങളുണ്ട്. ഒന്ന്, എന്നോട് തെറ്റ് ചെയ്തവരോട് ക്ഷമിക്കില്ല. രണ്ട്, അവരെ ഒരിക്കലും ഞാന്‍ ആലിംഗനം ചെയ്യില്ല. അതെന്റെ മക്കളായാലും കുടുംബാംഗങ്ങളായാലും – യോഗ്‌രാജ് സിങ് പറഞ്ഞു. ധോണിക്കെതിരായ യോഗ്‌രാജിന്റെ വിമർശനങ്ങൾ പുതിയതല്ല; ഇതിനുമുമ്പ്, ധോണിയുടെപ്രവൃത്തികൾ മൂലം 2024 ഐപിഎല്‍ സിഎസ്‌കെയ്ക്ക് നഷ്ടമായതായി അദ്ദേഹം ആരോപിച്ചിരുന്നു. ധോണിക്ക് യുവരാജിനെതിരെയുള്ള അസൂയ സംബന്ധിച്ചും യോഗ്‌രാജ് കുറ്റപ്പെടുത്തി.

Advertisement
inner ad
Continue Reading

Sports

കേരള ക്രിക്കറ്റ് ലീഗ് ആരംഭമായി: തിങ്കളാഴ്ച മുതൽ പോരാട്ടം

Published

on

തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന കേരള ക്രിക്കറ്റ് ലീഗിൻ്റെ അവതരണ ചടങ്ങിൽ തിരുവനന്തപുരം റോയൽ ടീമിൻ്റെ കോ- ഓണർ റിയാസ് ആദം പത്മശ്രീ മോഹൻലാൽ, സ്പോർട് വകുപ്പ് മന്ത്രി അബ്ദുറഹിമാൻ എന്നിവരിൽ നിന്ന് മെമന്റോ ഏറ്റുവാങ്ങുന്നു.

തിരുവനന്തപുരം: കേരളത്തിലെ ആദ്യ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീ​ഗായ കേരള ക്രിക്കറ്റ് ലീ​ഗ് (കെസിഎൽ) ഔദ്യോ​ഗികമായി അവതരിപ്പിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ കെസിഎൽ ബ്രാൻഡ് അംബാസഡറായ നടൻ മോ​ഹൻലാലാണ് ലീ​ഗ് ലോഞ്ചിങ് നിർവഹിച്ചത്. കായിക മന്ത്രി വി അബ്ദുറഹിമാൻ മുഖ്യ അതിഥിയായിരുന്നു.സെപ്റ്റംബർ രണ്ട് മുതൽ 18 വരെയാണ് പോരാട്ടങ്ങൾ. ആറ് ടീമുകളാണ് ലീ​ഗിൽ കളിക്കുന്നത്. ട്രിവാൻഡ്രം റോയൽസ്, അലപ്പി റിപ്പ്ൾസ്, ഏരിസ് കൊല്ലം സെയ്‌ലേഴ്‌സ്, കൊച്ചി ബ്ലു ടൈഗേഴ്‌സ്, തൃശൂർ ടൈറ്റൻസ്, കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസ് എന്നിവയാണ് ടീമുകൾ.ആറ് ടീമുകളേയും ചടങ്ങിൽ അവതരിപ്പിച്ചു. താരങ്ങളും പരിശീലകരും ഫ്രാഞ്ചൈസി ഉടമകളും അണിനിരന്നു. കേരള ക്രിക്കറ്റ് അസോസിയേഷനാണ് ലീ​ഗ് സംഘടിപ്പിക്കുന്നത്. ചടങ്ങിൽ ട്രോഫിയും പ്രകാശനം ചെയ്തു.അബ്ദുല്‍ ബാസിത് (ട്രിവാൻഡ്രം റോയൽസ്), മുഹമ്മദ് അസ്ഹറുദ്ദീന്‍ (അലപ്പി റിപ്പ്ൾസ്), സച്ചിന്‍ ബേബി (ഏരിസ് കൊല്ലം സെയ്‌ലേഴ്‌സ്), ബേസില്‍ തമ്പി (കൊച്ചി ബ്ലു ടൈഗേഴ്‌സ്), വരുണ്‍ നായനാര്‍ (തൃശൂർ ടൈറ്റൻസ്), രോഹന്‍ എസ് കുന്നുമ്മല്‍ (കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസ്) എന്നിവരാണ് ടീം ക്യാപ്റ്റന്‍മാര്‍.

Continue Reading

Featured