ഇന്ന് ചിങ്ങം ഒന്ന്; മലയാളികൾക്ക് പുതുവർഷപ്പിറവി

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഇന്ന് പുതുവർഷത്തിന്റെ പിറവിയാണ്. ചിങ്ങപ്പിറവിയാണ് ഓരോ മലയാളിക്കും പുതിയ വർഷത്തിന്റെ തുടക്കം. മഹാമാരിക്കാലമെല്ലാം കഴിഞ്ഞ് പുതിയ വർഷത്തെ പ്രതീക്ഷയോടെ വരവേൽക്കാനൊരുങ്ങുകയാണ് ഓരോ മലയാളിയും. പഞ്ഞക്കർക്കിടകം മാറി ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിയെയും കാത്തിരിക്കുന്നത്.
കാർഷിക സംസ്‌കാരത്തിന്റെയും ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകളാണ് ചിങ്ങമാസം ഓരോ മലയാളിയിലും ഉണർത്തുന്നത്. അതുമാത്രമല്ല, കേരളീയർക്കിന്ന് കർഷക ദിനം കൂടിയാണ്. കേരളത്തിന്റെ ഏറ്റവും വലിയ ഉത്സവമായ ഓണത്തെ വരവേൽക്കുവാനുള്ള ഒരുക്കങ്ങളാണ് പുതുവർഷപ്പുലരിയിൽ എങ്ങും കാണാനാവുക. രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് സ്വതന്ത്രമായ ഓണാ​ഘോഷങ്ങൾക്ക് അവസരം കിട്ടുന്നത്. രണ്ടു വർഷത്തിനുശേഷമുള്ള മഹാ വ്യാപാര മേളയാണ് സംസ്ഥാനത്തമ്പാടുമുള്ള വ്യാപാരി വ്യവസായികൾ സജ്ജമാക്കിയിരിക്കുന്നത്. റെക്കോഡ് വില്പന എല്ലായിടത്തും പ്രതീക്ഷിതക്കുന്നു.

Related posts

Leave a Comment