Connect with us
48 birthday
top banner (1)

Kerala

‘സംസ്ഥാനത്ത് പുതുതായി വാഹനം വാങ്ങുന്നവർക്ക് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ല’;
ഡ്രൈവിങ് ലൈസൻസ് ലഭിക്കാത്തവർ ഏഴര ലക്ഷം

Avatar

Published

on

സംസ്ഥാനത്ത് പുതുതായി വാഹനം വാങ്ങുന്നവർക്ക് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ല. ഡ്രൈവിങ് ലൈസൻസ് ലഭിക്കാത്തവരുടെ എണ്ണം ഏഴര ലക്ഷം. പ്രിന്റിങ്ങ് കാർഡ് വിതരണം ചെയ്യുന്ന കമ്പനിക്ക് മോട്ടോർ വാഹന വകുപ്പ് പണം നൽകാത്തതിനാൽ വിതരണം നിർത്തിയതാണ് പ്രതിസന്ധിക്ക് കാരണം.

നവംബർ 16 നാണ് ഡ്രൈവിംഗ് ലൈസൻസ് അ​​​‍ച്ചടി നിർത്തിയത്. 23ന് ആർസി ബുക്ക് പ്രിന്റിങ്ങും നിർത്തി. 8 കോടിയോളം രൂപ സർക്കാർ കുടിശിക വരുത്തിയതോടെയാണ് കരാർ എടുത്ത സ്വകാര്യ കമ്പനി പ്രിന്റിങ് അവസാനിപ്പിച്ചത്. ഏറ്റവും അവസാനം ഇരുപതിനായിരം കാർഡുകളാണ് കമ്പനി, മോട്ടോർ വാഹന വകുപ്പിന് നൽകിയത്. ആർ.സി , ലൈസൻസ‍ടക്കം 7 ലക്ഷത്തോളം പേർക്ക് കാർഡ് നൽകാനുണ്ട്. 245 രൂപയാണ് വാഹനങ്ങൾ രജിസ്റ്റർ ചെയ്യാനും പോസ്റ്റൽ ചാർജുമായി വാഹന ഉടമ നൽകുന്നത്.

Advertisement
inner ad

പെറ്റ് ജി സ്മാർട്ട് കാർഡിലാണ് ലൈസൻസും ആർ.സിയും പ്രിന്റ് ചെയ്യുന്നത്. പാലക്കാട്ടെ സ്വകാര്യ കമ്പനിയാണ് കാർഡ് വിതരണം ചെയ്യുന്നത്. എറണാകുളം തേവരയിൽ നിന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ പ്രിന്റിങ്ങ്.

മുൻകൂട്ടി മുഴുവൻ പണം അടച്ചവർക്കും ആർ.സി ലഭിക്കാത്തതിനാൽ ടാക്സി വാഹനങ്ങൾക്ക് പെർമിറ്റ് ലഭിക്കുന്നില്ല. ഇങ്ങനെയുള്ളവർക്ക് പുതിയ വാഹനം പുറത്തിറക്കാൻ കഴിയാത്ത സാഹചര്യമാണ് . താൽക്കാലികമായി പേപ്പറിലെങ്കിലും ആർ.സി നൽകണമെന്നാണ് വാഹന ഉടമകൾ ആവശ്യപെടുന്നത്.

Advertisement
inner ad

Death

സാമ്പത്തിക ബുധിമുട്ടിനെ തുടർന്ന് അച്ഛനും മകനും വിഷം കഴിച്ചു; അച്ഛൻ മരിച്ചു

Published

on

പാലക്കാട്: കൊല്ലങ്കോട് അച്ഛനും മകനും വിഷം കഴിച്ചു. അച്ഛൻ മരിച്ചു. എലവഞ്ചേരി പെരുങ്ങോട്ടുകാവ് കാവുങ്ങൽ വീട്ടിൽ എം. വേലൻകുട്ടി (89) ആണ് മരിച്ചത്‌. മകൻ ഉണ്ണിക്കൃഷ്ണൻ (58) ജില്ലാ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. വിഷം കഴിക്കുന്ന സമയത്ത് വീട്ടിൽ ആരുമില്ലായിരുന്നുവെന്നാണു സൂചന. വെള്ളിയാഴ്ച രാത്രിയിലാണ് ഇരുവരെയും വിഷം കഴിച്ച് അവശനിലയിൽ ബന്ധുക്കൾ കാണുന്നത്.

Advertisement
inner ad

മരിച്ച വേലൻകുട്ടിയുടെ അസുഖവും സാമ്പത്തിക പ്രയാസങ്ങളും കാരണമാണ് ഇരുവരും വിഷം കഴിച്ചതെന്നാണ് കൊല്ലങ്കോട് പൊലീസ് പറയുന്നത്. വേലൻകുട്ടി കഴുത്തിൽ അർബുദ ബാധിതനായതിനെ തുടർന്നു വീട്ടിൽ വിശ്രമത്തിലായിരുന്നു. ഉണ്ണികൃഷ്ണൻ ലോറി ഡ്രൈവറാണ്. വേലൻകുട്ടിയുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.

Advertisement
inner ad
Continue Reading

Kerala

തൃശൂരിൽ മാത്രമല്ല പാലക്കാടും നേരിയ ഭൂചലനം

Published

on

പാലക്കാട്: തൃശ്ശൂരിൽ മാത്രമല്ല പാലക്കാടും നേരിയ ഭൂചലനം അനുഭവപെട്ടു. ഭൂചലനം അനുഭവപ്പെട്ടത്. പാലക്കാട് ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ ഇന്ന് രാവിലെയാണ് ഭൂചലനമുണ്ടായത്. ഇന്നു രാവിലെ എട്ടു മണിക്കുശേഷം തിരുമിറ്റക്കോട്, കക്കാട്ടിരി, ചാലിശ്ശേരി, നാഗലശ്ശേരി, കോട്ടപ്പാടം, കോതച്ചിറ, എഴുമങ്ങാട്, കപ്പൂർ, മതുപ്പുള്ളി, കുമരനെല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂമിക്കടിയിൽനിന്ന് മുഴക്കം അനുഭവപ്പെട്ടത്. വീടുകളുടെ ജനച്ചില്ലുകൾക്ക് കുലുക്കം അനുഭവപ്പെട്ടു. ഇതോടെ ആളുകൾ പരിഭ്രാന്തരായി.

Advertisement
inner ad
Continue Reading

Accident

ചൂണ്ടയിടാൻ പോയ കുട്ടികൾ മുങ്ങിമരിച്ചു

Published

on

കോട്ടയം: കുളത്തിൽ ചൂണ്ടയിടാൻ പോയ രണ്ടുകുട്ടികൾ കുളത്തിൽ വീണു മരിച്ചു. കോട്ടയം തൃക്കൊടിത്താനത്താണ് അപകടമാണ്ടായത്. കുറിച്ചി സ്വദേശി അഭിനവ് (12) മാടപ്പള്ളി സ്വദേശി ആദർശ് (15) എന്നിവരാണ് മരിച്ചത്.

Advertisement
inner ad
Continue Reading

Featured