പുതിയ ട്രെയിനുകൾ അനുവദിക്കില്ലെന്ന് കേന്ദ്രം അറിയിച്ചെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥനത്തെ പാതകളിലൂടെ കൂടുതൽ വേഗതയിൽ പുതിയ ട്രെയിനുകൾ അനുവദിക്കാനാവില്ലെന്ന് റെയിൽവേ അറിയിച്ചതായി മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയെ അറിയിച്ചു. പാത ഇര‌ട്ടിക്കൽ പൂർത്തിയായതിന് ശേഷം സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന്യി റെൽവേ ഉറപ്പു നൽകിയിട്ടുണ്ട്. നിലവിലുള്ള സിഗ്നലുകൾ മാറ്റി പതിയവ സ്ഥാപിക്കുന്നതിന് കാലതാമസമെടുക്കും. ജനശദാബ്ദി ഉൾപ്പടെയുള്ള അതിവേഗ ട്രെയിനുകളുടെ സ്റ്റോപ്പ് പരിധി 60 കിലോമീറ്ററിൽ താഴെയാവരുതെന്ന് റെയിൽവേ നിഷ്കർഷിച്ചിട്ടുണ്ട്. അതിനാൽ ഇനി കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കാനാവില്ല. ശബരി റെയിൽപാതയു‌ടെ പുതുക്കിയ എസ്റ്റിമേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. അത് നൽകിയ ശേഷം സ്ഥലമെടുപ്പ് സംബന്ധിച്ച പ്രശ്നങ്ങൾ പ്രാദേശിക തലത്തിൽ ചർച്ച ചെയ്യും. രണ്ടാം ഘട്ടത്തിൽ പുനലൂർ വരെ പാത നീട്ടുന്നത് പരിഗണിക്കും.
‌ റിസർവേഷൻ ഘട്ടം ഘട്ടമായി പുനസ്ഥാപിക്കുമെന്ന് റയിൽവേ അധികൃതർ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഓടുന്ന ട്രെയിനുകളിലെ ബോഗികളിൽ സ്ഥല സൂചനാ ബോർഡുകൾ സ്ഥാപിക്കുന്ന കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തും. കോവിഡ് കാലത്ത് പ്ലാറ്റ്ഫോമുകളിലെ തിരക്ക് ഒഴിവാക്കാനാണ് പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് വർധിപ്പിച്ചതെന്നാണ് റെയിൽവേയുടെ വിശദീകരണം. ഇതിൽ മാറ്റമുണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്. സീസൺ ടിക്കറ്റ് പ്രശ്നം റെയിൽവേ ബോർഡുമായി ചർച്ച ചെയ്യും. എല്ലായിടത്തും ഒരേ നിലവാരത്തിലുള്ള കോച്ചുകളാണ് ലഭ്യമാക്കിയിട്ടുള്ളതെന്നും പരാതികളുണ്ടെങ്കിൽ പരിഹരിക്കുമെന്നും റെയിൽവേ ഉറപ്പു നൽകിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

Related posts

Leave a Comment