Connect with us
48 birthday
top banner (1)

Delhi

പുതിയ മൂന്ന് റെയില്‍വേ സാമ്പത്തിക ഇടനാഴികള്‍: ആത്മീയ ടൂറിസത്തെ പ്രോത്സാഹിപ്പിക്കും

Avatar

Published

on

ന്യൂഡല്‍ഹി: നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ പുതിയ മൂന്ന് റെയില്‍വേ സാമ്പത്തിക ഇടനാഴികള്‍ പ്രഖ്യാപിച്ചു. കൂടുതല്‍ വന്ദേ ഭാരത് ട്രെയിനുകള്‍ ഉണ്ടാകുമെന്നും റെയില്‍വേ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്ന പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും പറഞ്ഞു. നിലവിവുള്ള 40,000 സാധാരണ റെയില്‍ ബോഗികളെ വന്ദേ ഭാരത് നിലവാരത്തിലേക്ക് ഉയര്‍ത്തും. മെട്രോ റെയില്‍ കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും പ്രഖ്യാപനമുണ്ട്.

ടൂറിസം വികസനത്തിന് പലിശ രഹിതവായ്പയും പ്രഖ്യാപിച്ചു. ലോക നിലവാരത്തില്‍ ടൂറിസം വികസനത്തിന് സംസ്ഥാനങ്ങള്‍ക്ക് സഹായം നല്‍കും. ലക്ഷദ്വീപ് അടക്കമുള്ള ദ്വീപുകളില്‍ അടിസ്ഥാന സൗകര്യവികസനമൊരുക്കുമെന്നും ലക്ഷദ്വീപിലെ ടൂറിസം സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്നും ബജറ്റില്‍ പറയുന്നു.

Advertisement
inner ad

ആത്മീയ ടൂറിസത്തിനെ പ്രോത്സാഹിപ്പിക്കും. ഇന്ത്യ ആത്മീയ ടൂറിസത്തിന്റെ കേന്ദ്രമായി മാറുകയാണ്. ഈ രംഗത്ത് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കും. ടൂറിസം മേഖലയില്‍ വിദേശ നിക്ഷേപം സ്വീകരിക്കും. തുറമുഖ കണക്ടിവിറ്റിക്കായി കൂടുതല്‍ പദ്ധതികളും വിമാനത്താവള വികസനവും തുടരും . നിലവിലുള്ള വിമാനത്താവളങ്ങള്‍ വിപുലീകരിക്കും. കൂടുതല്‍ വിമാനത്താവളങ്ങള്‍ യഥാര്‍ത്ഥ്യമാക്കും. അതോടൊപ്പം ഇ വാഹനങ്ങളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുമെന്നും ബജറ്റില്‍ പറയുന്നു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Delhi

വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു

Published

on

ന്യൂഡല്‍ഹി: ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. എ.ഐ.സി.സി ആസ്ഥാനത്തെത്തിയ ഇരുവരും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇരുവരും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കും.

പാര്‍ട്ടി പ്രവേശനത്തിന് മുന്നോടിയായി വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും റെയില്‍വേയിലെ ജോലി രാജിവെച്ചിരുന്നു.

Advertisement
inner ad

ഇരുവരും കോണ്‍ഗ്രസില്‍ ചേരാനുള്ള തീരുമാനം വ്യക്തിപരമാണെന്നാണു സാക്ഷി മാലിക്കിന്റെ പ്രതികരണം. പല വാഗ്ദാനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ലഭിക്കും. തനിക്കും ഇത്തരത്തില്‍ വാഗ്ദാനങ്ങള്‍ ലഭിച്ചിരുന്നു. തുടങ്ങിവച്ച ദൗത്യം അവസാനിപ്പിക്കരുത്. വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും എടുത്ത തീരുമാനം വ്യക്തിപരമാണെന്നും സാക്ഷി മാലിക്ക് പറഞ്ഞു.

സെപ്റ്റംബര്‍ 4 ന് ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും കൂടിക്കാഴ്ച നടത്തിയിരുന്നു.കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ വലിയ ദിനമെന്നാണ് ഇരുവരുടെയും അംഗത്വത്തെ കുറിച്ച് കെ.സി. വേണുഗോപാല്‍ പ്രതികരിച്ചത്.

Advertisement
inner ad
Continue Reading

Delhi

ആം ആദ്മി പാര്‍ട്ടി എം.എല്‍.എ രാജേന്ദ്രപാല്‍ ഗൗതം കോണ്‍ഗ്രസില്‍ ചേര്‍ന്നു

Published

on


ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നല്‍കി മുന്‍ മന്ത്രിയും നിലവിലെ എം.എല്‍.എയുമായ രാജേന്ദ്രപാല്‍ ഗൗതം കോണ്‍ഗ്രസില്‍ ചേര്‍ന്നു. ദളിത് നേതാവ് കൂടിയായ ഇദ്ദേഹം സീമാപുരിയില്‍ നിന്നുള്ള നിയമസഭാംഗമാണ്. കോണ്‍ഗ്രസ് നേതാക്കളായ കെ.സി വേണുഗോപാല്‍, ദേവേന്ദര്‍ യാദവ്, പവന്‍ ഖേര എന്നിവരുടെ സാന്നിധ്യത്തിലാണ് പാര്‍ട്ടി പ്രവേശം. അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഡല്‍ഹിയില്‍ ഗൗതമിന്റെ വരവ് കോണ്‍ഗ്രസിന് ഊര്‍ജം പകരുമെന്നാണ് വിലയിരുത്തല്‍. ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിലെ സഖ്യസാധ്യതകള്‍ ‘ഇന്‍ഡ്യ’ സഖ്യത്തിലെ കക്ഷികള്‍ തമ്മില്‍ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് എം.എല്‍.എയുടെ കൂടുമാറ്റം.

അഭിഭാഷകനായ രാജേന്ദ്രപാല്‍ ഗൗതം 2014ലാണ് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത്. ദളിതുകളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടങ്ങളിലൂടെ ശ്രദ്ധേയനായ അദ്ദേഹം 2020ലെ ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ സീമാപുരിയില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുകയും മന്ത്രിയാവുകയും ചെയ്തു. 10,000 പേര്‍ ബുദ്ധമതം സ്വീകരിക്കുന്ന ചടങ്ങില്‍ പങ്കെടുത്തതിന് വിമര്‍ശനം നേരിട്ടതോടെ 2022 ഒക്ടോബറില്‍ മന്ത്രിസ്ഥാനം രാജിവെക്കുകയായിരുന്നു.

Advertisement
inner ad

അടുത്തിടെ എ.എ.പിയില്‍നിന്ന് രാജിവെക്കുന്ന മൂന്നാമത്തെ പ്രമുഖനാണ് ഗൗതം. കര്‍ത്താര്‍ സിങ് തന്‍വാര്‍ എം.എല്‍.എയും മുന്‍ മന്ത്രി രാജ്കുമാര്‍ ആനന്ദും അടുത്തിടെ പാര്‍ട്ടി വിട്ടിരുന്നു.

Advertisement
inner ad
Continue Reading

Delhi

ശ്വാസകോശ അണുബാധ: സീതാറാം യെച്ചൂരിയെ വെന്റിലേറ്ററിലേയ്ക്ക് മാറ്റി

Published

on

ന്യൂഡല്‍ഹി: ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ന്യൂഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയുന്ന സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ വ്യാഴാഴ്ച വെന്റിലേറ്ററിലേക്ക് മാറ്റി. ആഗസ്റ്റ് 19നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട യെച്ചൂരിയെ പിന്നീട് ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. നില വഷളായതിനെ തുടര്‍ന്നാണ് വെന്റിലേറ്ററിന്റെ സഹായം തേടിയത്.

എയിംസിലെ മുതിര്‍ന്ന ഡോക്ടര്‍മാരുടെ സംഘം യെച്ചൂരിയുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്. മുഖ്യമന്ത്രി പിണറായി വിജയനടക്കം നേരത്തെ യെച്ചൂരിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.

Advertisement
inner ad
Continue Reading

Featured