Connect with us
48 birthday
top banner (1)

Kuwait

വ്യവസ്ഥകളിൽ കാതലായ മാറ്റത്തോടെ കുവൈറ്റിൽ പുതിയ വിസ നിയമം വരുന്നു

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ് സിറ്റി : രാജ്‌ജ്യത്ത് നിലവിലുള്ള വിസ വ്യവസ്ഥകളിൽ കാതലായ മാറ്റത്തോടെ പുതിയ വിസ നിയമം നിലവിൽ വരും. പ്രവാസികൾക്ക് അവരുടെ ബന്ധുക്കളെ ദീർഘകാലത്തേക്ക് കൊണ്ടുവരാൻ അനുവദിക്കുന്നതിനും വിദേശ രാജ്യങ്ങളുമായുള്ള പരസ്പര ചികിത്സയ്ക്ക് അപേക്ഷിക്കുന്നതിനും ലക്ഷ്യമിട്ട് സന്ദർശന വിസകൾക്കുള്ള ഫീസ് നിരക്ക് നിക്ഷിപ്ത ആഭ്യന്തര മന്ത്രാലയ സമിതി അവലോകനം ചെയ്തു വരികയാണ്. മന്ത്രാലയം വാഗ്ദാനം ചെയ്യുന്ന എല്ലാ സേവനങ്ങളുടെയും ഫീസ് മന്ത്രിക്ക് മാറ്റാൻ കഴിയുമെന്നതുൾപ്പെടെ ഏഴു അധ്യായങ്ങളിലായി 36 ആർട്ടിക്കിളുകൾ ഉൾക്കൊള്ളുന്ന പുതിയ വിദേശ താമസ നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറ് മാസത്തിനകം നടപ്പിലാകും. റസിഡൻസി ആൻഡ് നാഷണാലിറ്റി അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ അലി അൽ അദ്വാനി കുവൈറ്റ് ടിവി ന്യൂസ് ചാനലിൽ സംപ്രേക്ഷണം ചെയ്ത അഭിമുഖത്തിൽ പറഞ്ഞു. നിലവിൽ വിസിറ്റ് വിസയ്ക്ക് കുവൈറ്റ് 3 കുവൈറ്റ് ദിനാർ മാത്രമേ ഈടാക്കുന്നുള്ളൂ. ചില വിദേശ രാജ്യങ്ങൾ 70 ദിനാറും ഉം അതിൽ കൂടുതലും ഈടാക്കുന്നുണ്ട് . കൂടാതെ, പുതിയ നിയമത്തിൽ കുടുംബ സന്ദർശനങ്ങൾ ഒരു മാസത്തിന് പകരം മൂന്ന് മാസത്തേക്കാണ്, ഉയർന്ന ഫീസോട് കൂടി പ്രവാസി സ്പോൺസർമാർക്ക് ഈ സേവനം നൽകുമെന്ന് അൽ-അദ്വാനി പറഞ്ഞു, കമ്മിറ്റി ഇപ്പോഴും വിഷയം പഠിച്ചു കൊണ്ടിരിക്കു കയാണ്. നിയമം കർശനമായി പ്രയോഗിച്ചതിനാൽ വിസിറ്റ് വിസ ലംഘിക്കുന്നവർ കുവൈത്തിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

കുവൈറ്റ് സ്ത്രീകൾക്ക് അവരുടെ കുട്ടികളെ 10 വർഷത്തെ റെസിഡൻസിക്ക് സ്പോൺസർ ചെയ്യാവുന്നതാണ്, അത് പുതുക്കാവുന്നതാണ്. കുവൈറ്റ് സ്ത്രീകളുടെ കുട്ടികളെ എല്ലാ റസിഡൻസി ഫീസിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്, കൂടാതെ മറ്റ് പ്രവാസികൾക്കുള്ള ആറ് മാസത്തെ സമയപരിധി യേക്കാൾ കൂടുതൽ കാലം കുവൈറ്റിന് പുറത്ത് താമസിക്കാം, സ്ത്രീകൾ സ്വാഭാവിക പൗരന്മാരല്ലെങ്കിൽ, അദ്ദേഹം പറഞ്ഞു. റിയൽ എസ്റ്റേറ്റ് ഉടമകൾക്ക് 10 വർഷത്തെ റെസിഡൻസിയും നിക്ഷേപം പ്രോത്സാഹി പ്പിക്കുന്നതിന് വിദേശ നിക്ഷേപകർക്ക് 15 വർഷത്തെ റെസിഡൻസിയും നിക്ഷേപകർക്ക് ഇൻസെൻ്റീ വുകൾ എന്നിങ്ങനെ ആശാവഹമായ മാറ്റങ്ങൾ പുതിയ നിയമത്തിൽ ഉണ്ടാവും. പ്രവാസികൾക്ക് പരമാവധി അഞ്ച് വർഷത്തെ റെസിഡൻസി കാലയളവ് നിയമം പുതിയ നിയമത്തിന്റെ ഭാഗമാകും. നിയമം ലംഖിക്കുകയോ ദുർവിനിയോഗം ചെയ്യുകയോ ചെയ്യുന്നവർക്കെതിരെ വൻ തുക പിഴ ഉൾപ്പെടെ കർശന ശിക്ഷാ നടപടികളും പുതുക്കിയ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു. കുടുംബ വിസിറ്റ് മൂന്ന് മാസത്തേക്ക് അനുവദിക്കും എന്നറിഞ്ഞത് മുതൽ പുതിയ നിയമം എന്ന് മുതൽ പ്രാബല്യത്തിൽ വരും എന്ന് ജിജ്ഞാസയോടെ കാത്തിരിക്കയാണ് പ്രവാസി സമൂഹം.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) കുവൈറ്റ്‌ നിലവിൽ വന്നു

Published

on

കുവൈറ്റ് സിറ്റി : കുവൈറ്റിൽ ഇന്ത്യൻ നഴ്സിംഗ് സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ യു എൻ എ കമ്മിറ്റി നിലവിൽ വന്നു. ഫഹാഹീൽ തക്കാര റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് സഞ്ജിത്ത് പോൾ ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യു എൻ എ കുവൈറ്റ് ഘടകം പ്രഥമ എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ വന്നു. രമ്യ ആക്സിനോവ് സ്വാഗതം ആശംസിച്ചു.

ഭാരവാഹികൾ: സഞ്ജിത്ത് പോൾ-പ്രസിഡന്റ്, രമ്യ ആക്സിനോവ് ജനറൽ സെക്രട്ടറി, ഫാരിസ് കല്ലൻ (ട്രഷറർ), ശ്രീരാഗ് നാവായത്ത്, താര മനോജ് (വൈസ് പ്രസിഡന്റുമാർ), ധന്യരാജ് തരകത്ത്, ടിന്റു പ്രകാശ് (ജോയിന്റ് സെക്രട്ടറിമാർ), ഷുഹൈബ് മുഹമ്മദ് (ജോയിന്റ് ട്രഷറർ), ജിനീഷ് ഫിലിപ്പ് (നാഷണൽ കോഓർഡിനേറ്റർ)എന്നിവരെയും എക്സിക്യൂട്ടീവ് മെമ്പർമാരായി ജോഷി ജോസഫ്, നിഹാസ് വാണിമേൽ, രേഖ ടിഎസ്, റമീസ് തെക്കേക്കര ,ശിൽപ കെഎസ്, ജാവേദ് ബിൻ ഹമീദ്എന്നിവരെയുമാണ് തെരെഞ്ഞെടുത്തത്. ചർച്ചയിൽ ഒരു വർഷത്തേക്കുള്ള കർമ്മപരിപാടികൾക്കുള്ള രൂപരേഖ തയ്യാറാക്കി. മെയ് മാസം നഴ്സിംഗ് ദിനാചരണത്തിന്റെ ഭാഗമായി നഴ്സസ് കുടുംബത്തിന്റെ മെഗാ ഇവന്റ് നടത്തുവാനും തീരുമാനിച്ചു. ട്രഷറർ ഫാരിസ് കല്ലൻ നന്ദി പ്രകാശിപ്പിച്ചു.

Advertisement
inner ad
Continue Reading

Kuwait

ഒഐസിസി കുവൈറ്റിന് വേണ്ടി അന്ത്യോപചാരം അർപ്പിച്ചു.

Published

on

കുവൈറ്റ് സിറ്റി / ആലപ്പുഴ : ഒഐസിസി നാഷണൽ കമ്മറ്റി മുൻ വൈസ് പ്രസിഡന്റ് ചാക്കോ ജോർജ് കുട്ടിയുടെ ഭാര്യ ആനി ജോർജിന്റെ നിര്യാണത്തിൽ ഒഐസിസി നാഷണൽ കമ്മറ്റി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.സ്. പിള്ള, മുൻ ഒഐസിസി ആലപ്പുഴ ജില്ലാ പ്രസിഡന്റ് ക്രിസ്റ്റഫർ ഡാനിയേൽ, മുൻ നാഷണൽ കമ്മറ്റി ജനറൽ സെക്രട്ടറി പ്രേംസൺ കായംകുളം എന്നിവർ ഒഐസിസി കുവൈറ്റിന് വേണ്ടി അന്ത്യോപചാരം അർപ്പിച്ചു

Continue Reading

Kuwait

കെ. കെ. എം. എ. സർഗോത്സവ് 2025 സംഘടിപ്പിച്ചു

Published

on

കുവൈറ്റ് സിറ്റി : കുവൈറ്റ്‌ കേരള മുസ്ലിം അസോസിയേഷൻ സിറ്റി സോൺ സർകോൽസവ് 2025 സാൽമിയ സുന്നി സെന്ററിൽ സംഘടിപ്പിച്ചു. സിറ്റി സോൺ ആർട്സ് വിഭാഗം വൈസ് പ്രസിഡന്റ്‌ അബ്ദുള്ള കാരാപ്ര അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഹമ്മദ് റഈസ് സ്വാഗതവും ജമീൽ മുഹമ്മദ് ഖിറാഅത്തും നടത്തി. കേന്ദ്ര വൈസ് ചെയർമാൻ ഇബ്രാഹിം കുന്നിൽ ഉത്ഘാടനം ചെയ്തു. സിറ്റി, സാൽമിയ, ജഹ്‌റ, ഹവല്ലി, കർണാടക എന്നീ അഞ്ചു ബ്രാഞ്ചുകളിൽ നിന്ന് പങ്കെടുത്ത മൽത്സരാർഥികൾ ഖുർആൻ പാരായണം, മാപ്പിളപ്പാട്ട്, പ്രസംഗം, ക്വിസ്, ഹിന്ദി ഷായരി എന്നിവയിൽ മികവുറ്റ പ്രകടനം കാഴ്ച വെച്ചു.


മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയ പി. എം.ഹനീഫ ജഹ്‌റ, കെ. കെ.അഷ്‌റഫ്‌ (ഖിറാ അത്ത് ) ശരീഫ്, കെ. കെ. അഷ്‌റഫ്‌ ( മാപ്പിളപ്പാട്ട് ) കെ. പി.റഷീദ്, സിദ്ദിഖ് പൊന്നാനി (പ്രസംഗം ) ജസീൽ വാവാട്, യഹ്‌യ ഖാൻ വാവാട്, സൈദലവി പട്ടാമ്പി (സാൽമിയ ) റഫീഖ് ഇബ്രാഹിം, പി. എം. ഹനീഫ്, ഇക്ബാൽ ജഹ്‌റ (ക്വിസ് മത്സരം )എന്നീ വിജയികൾക്കുള്ള ഉപഹാരം കേന്ദ്ര നേതാക്കൾ വിതരണം ചെയ്തു. കേന്ദ്ര ചെയർമാൻ എപി. അബ്ദുൽ സലാം, കേന്ദ്ര പ്രസിഡന്റ്‌ കെ ബഷീർ, ജനറൽ സെക്രട്ടറി ബിഎം ഇഖ്ബാൽ, സിറ്റി സോൺ പ്രസിഡന്റ്‌ അബ്ദുല്ലത്തീഫ് ഷാദിയ, സിറ്റി സോൺ ജനറൽ സെക്രട്ടറി അബ്ദുറസാഖ് എൻ കെ, കേന്ദ്ര നേതാക്കളായ സംസം റഷീദ്, ഹമീദ് മുൽക്കി, ജബ്ബാർ ഗുർപൂർ എന്നിവർ നിർവഹിച്ചു

Advertisement
inner ad
Continue Reading

Featured