Connect with us
inner ad

Agriculture

കർഷകർക്ക് പ്രതീക്ഷയായി പുതിയ കുരുമുളകിനം “ചന്ദ്ര “

ഡോ.സാബിൻ ജോർജ്

Published

on

കൊച്ചി:മികച്ച ഉത്പാദനക്ഷമതയുള്ള“ചന്ദ്ര “ പുതിയ ഇനം കുരുമുളക് ഏതാനും മാസങ്ങൾക്കുള്ളിൽ കർഷകർക്ക് ലഭ്യമായിത്തുടങ്ങും.കോഴിക്കോടുള്ള ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രമാണ് ഇതു വികസിപ്പിച്ചെടുത്തത്.ഒരു വളളിയിൽ നിന്ന് 7.5 കിലോ ഉണക്കക്കുരുമുളക് നൽകാൻ കഴിയുന്ന ഉയർന്ന ഉത്പാദനക്ഷമതയാണ് ചന്ദ്രയ്ക്കുള്ളത്. ഡോ.എം.എസ്.ശിവകുമാർ, ഡോ.ബി. ശശികുമാർ, ഡോ.കെ.വി.സജി, ഡോ.ടി.ഇ. ഷീജ, ഡോ.കെ.എസ്.കൃഷ്ണമൂർത്തി, ഡോ.ആർ.ശിവരഞ്ജിനി തുടങ്ങിയ ഗവേഷകർ ചേർന്നാണ് ഈയിനം വികസിപ്പിച്ചത്.ഒരു ചുവട്ടിൽ നിന്ന് 21 കിലോഗ്രാം വരെ പചക്കുരുമുളക് ഉത്പാദനം പ്രതീക്ഷിക്കാം. 34.5 ശതമാനമാണ് ഉണക്കുവാശി. നീളമുള്ള തിരികളുള്ള ചന്ദ്രയുടെ തൈകൾ ഉത്പാദിക്കാനുള്ള ലൈസൻസ് എട്ട് സംരഭകർക്കാണ് നൽകിയാണ് തുടക്കം.ആറുമാസത്തിനുള്ളിൽ കർഷകർക്ക് തൈകൾ ലദ്യമായിത്തുടങ്ങും.

Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Agriculture

നാളികേരം പൊതിക്കാൻ പുത്തൻ യന്ത്രം:കാർഷിക സർവ്വകലാശാലക്കു പേറ്റൻറ്

Published

on

നാളികേരം പൊതിക്കുന്ന പുതിയ അത്യാധുനിക യന്ത്രത്തിന് കേരള കാർഷിക സർവ്വകലാശാല പേറ്റന്റ് നേടിയിരിക്കുന്നു. കാര്യക്ഷമമായ നാളികേര സംസ്കരണത്തിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു അത്യാധുനിക ഉപകരണമാണ് ഈ യന്ത്രം. ഒരു സ്റ്റേഷണറി യൂണിറ്റിനുള്ളിൽ ഘടിപ്പിച്ചിരിക്കുന്ന കറങ്ങുന്ന റോട്ടർ ആണ് ഈ യന്ത്രത്തിന്റെ പ്രധാന ഭാഗം.തേങ്ങ ഇടുന്നതിനുള്ള പൈപ്പിലൂടെ അകത്തു കടക്കുന്ന തേങ്ങയുടെ ചകിരി, റോട്ടറിലുള്ള കത്തി പോലുള്ള ഭാഗങ്ങൾ ചിരട്ടയിൽ നിന്നും വിടുവിക്കുകയും തുടർന്ന് ചകിരി വേർപെടുത്തി എടുക്കുകയും ചെയ്യുന്നു. ഈ രീതിയിൽ ചിരട്ടക്കകത്തുള്ള മാംസളമായ ഭാഗത്തിന് കേടുപാടുകൾ ഒന്നും സംഭവിക്കുന്നില്ല.
ഉണങ്ങിയതും പച്ചയുമായ വിവിധ വലിപ്പത്തിലുള്ള തേങ്ങകൾ ഈ യന്ത്രം ഉപയോഗിച്ച് പൊതിക്കാവുന്നതാണ്.ഈ യന്ത്രത്തിൽ നിന്നും പുറത്തു വരുന്ന ചകിരി നേരിട്ട് തന്നെ കയർ നിർമ്മാണത്തിന് ഉപയോഗിക്കാവുന്നതാണ് എന്നത് ഈ യന്ത്രത്തിന്റെ സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നു. യന്ത്രത്തിന്റെ നൂതനമായ രൂപകൽപ്പനയും ഉയർന്ന പ്രവർത്തന ക്ഷമതയും നാളികേരത്തിന്റെ കുറഞ്ഞ പൊട്ടൽ നിരക്കും നാളികേര സംസ്കരണ രംഗത്ത് മുന്നേറ്റത്തിന് കാരണമാകും. 50000 രൂപ വില വരുന്ന ഈ യന്ത്രത്തിന്റെ വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉൽപാദനത്തിനായി സാങ്കേതിക വിദ്യ അത്താണിയിലുള്ള കേരള അഗ്രോ മെഷിനറി കോർപറേഷൻ ലിമിറ്റഡ്നു കൈമാറിയിട്ടുണ്ട്. കേരള കാർഷിക സർവ്വകലാശാലയുടെ ഒരു പ്രധാന നേട്ടമായ ഈ കാർഷിക ഉപകരണം നാളികേര സംസ്കരണ രംഗത്തെ കാര്യക്ഷമതയും ഉൽപാദന ക്ഷമതയും ഉയർത്തുന്നതിന് കാരണമാകും.സർവ്വകലാശാലയിലെ ശാസ്ത്രജ്ഞരായ ഡോ.ജയൻ പി.ആർ, ഡോ.സി.പി.മുഹമ്മദ്, എം.ടെക് വിദ്യാർത്ഥിനിയായ ശ്രീമതി അനു ശരത് ചന്ദ്രൻ, റിസേർച് അസിസ്റ്റന്റ് ആയ ശ്രീ.കൊട്ടിയരി ബിനീഷ് ലാൽ എന്നിവരടങ്ങിയ സംഘമാണ് ഈ യന്ത്രത്തിന് പിന്നിൽ.

Continue Reading

Agriculture

മഞ്ഞപ്പാര മത്സ്യത്തിൻ്റെ വിത്തുൽപാദനം: അഭിമാന നേട്ടവുമായി സമുദ്രമത്സ്യഗവേഷണ സ്ഥാപനം

Published

on

ഭക്ഷണമായി കഴിക്കാനും അലങ്കാരമത്സ്യമായും ഉപയോഗിക്കുന്ന ഉയർന്ന വിപണി മൂല്യമുള്ള മത്സ്യമാണ് മഞ്ഞപ്പാര.സമുദ്രമത്സ്യകൃഷിയിൽ വലിയ മുന്നേറ്റത്തിന് വഴിതുറന്ന് മഞ്ഞപ്പാരയുടെ (ഗോൾഡൻ ട്രെവാലി) കൃത്രിമ വിത്തുൽപാദനം വിജയകരമായിരിക്കുന്നു. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സിഎംഎഫ്ആർഐ) ഗവേഷകരാണ് അഞ്ച് വർഷത്തെ പരീക്ഷണത്തിനൊടുവിൽ ഈ മീനിന്റെ വിത്തുൽപാദന സാങ്കേതികവിദ്യ വികസിപ്പിച്ചത്.
കൃഷിയിലൂടെ സമുദ്രമത്സ്യോൽപാദനം കൂട്ടാൻ സഹായിക്കുന്നതാണ് ഈ നേട്ടം. മികച്ച വളർച്ചാനിരക്കും ആകർഷകമായ രുചിയുമാണ് ഈ മീനിനുള്ളത്. അതിനാൽ കടൽകൃഷിയിൽ കർഷകർക്ക് വലിയ നേട്ടം കൊയ്യാനാകും. സിഎംഎഫ്ആർഐയുടെ വിശാഖപട്ടണം റീജണൽ സെന്ററിലെ സീനിയർ സയന്റിസ്റ്റ് ഡോ റിതേഷ് രഞ്ജന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് നേട്ടത്തിന് പിന്നിൽ.
ഇവയുടെ പ്രജനന സാങ്കേതികവിദ്യ വിജയകരമായതോടെ, കടലിൽ കൂടുമത്സ്യകൃഷി പോലുള്ള രീതികളിൽ വ്യാപകമായി ഇവയെ കൃഷി ചെയ്യാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. കിലോക്ക് 400 മുതൽ 500 വരെയാണ് ഇവയുടെ ശരാശരി വില.

അലങ്കാരമത്സ്യമായും വിപണി

ഭക്ഷണമായി കഴിക്കാൻ മാത്രമല്ല, അലങ്കാരമത്സ്യമായും മഞ്ഞപ്പാരയെ ഉപയോ​ഗിക്കുന്നുണ്ട്. ആഭ്യന്തര-വിദേശ വിപണികളിൽ ആവശ്യക്കാരേറെയാണ്. ഈ ഇനത്തിലെ ചെറിയമീനുകളെയാണ് അലങ്കാരമത്സ്യമായി ഉപയോഗിക്കുന്നത്. ചെറുമീനുകൾക്ക് കൂടുതൽ സ്വർണ്ണനിറവും ആകർഷണീയതയുമുണ്ട്. വലിയ അക്വേറിയങ്ങളിലെല്ലാം ഇവയെ പ്രദർശിപ്പിക്കാറുണ്ട്. അലങ്കാര മത്സ്യ വിപണിയിൽ മീനൊന്നിന് 150 മുതൽ 250 രൂപ വരെയാണ് വില.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ജീവിതം പവിഴപ്പുറ്റുകളുമായി ചേർന്ന്

പവിഴപ്പുറ്റുകളുമായി ചേർന്ന് സ്രാവ്, കലവ തുടങ്ങിയ മത്സ്യങ്ങളുടെ കൂട്ടത്തിലാണ് മഞ്ഞപ്പാര ജീവിക്കുന്നത്. സ്രാവുകളുടെ സഞ്ചാരപഥത്തിൽ വഴികാട്ടികളായി ഈ ഇനത്തിലെ ചെറിയമീനുകളെ കാണാറുണ്ട്. ഇന്ത്യയിൽ തമിഴ്‌നാട്, പുതുച്ചേരി, കേരളം, കർണാടക, ഗുജറാത്ത് എന്നിവിടങ്ങളിലാണ് കാണപ്പെടുന്നത്. എന്നാൽ മത്സ്യബന്ധനം വഴി ഇവയുടെ ലഭ്യത കുറഞ്ഞുരുന്നതായാണ് കാണപ്പെടുന്നത്. 2019ൽ 1106 ടൺ ഉണ്ടായിരുന്നത് 2023ൽ 375 ടണ്ണായി കുറഞ്ഞു.

മാരികൾച്ചർ രംഗത്ത് ഒരു നാഴികക്കല്ലായി ഈ നേട്ടം അടയാളപ്പെടുത്തുമെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ പറഞ്ഞു. കടലിൽ ലഭ്യത കുറയുന്ന സാഹചര്യത്തിൽ, ഇവയുടെ കൃത്രിമ പ്രജനനത്തിലെ വിജയത്തിന് അതീവ പ്രാധാന്യമുണ്ട്. കൃഷിയിലൂടെയും സീറാഞ്ചിംഗിലൂടെയും ഇവയുടെ ഉൽപാദനം കൂട്ടാൻ ഇത് വഴിയൊരുക്കുമെന്നും അദ്ദേഹം പറയുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Agriculture

അൽഫോൻസോ മാങ്ങയ്ക്ക് പുതിയ ബ്രാൻഡ് നാമം നൽകി ചെറുകിട കർഷകർ: നേരിട്ട് ഉപഭോക്താക്കളിലേക്ക്

Published

on

ചെറുകിടകർഷകരുടെ ഉടമസ്ഥതയിൽ ഇനി അൽഫോൻസോ മാങ്ങകൾ
Aamore ‘ എന്ന ബ്രാൻഡ് നെയിമിൽ നേരിട്ട് ഉപഭോക്തക്കളിലെത്തും. മഹാരാഷ്ട്രയിലെ ‘ ദ കൊങ്കൺ രത്നഗിരി ഭൂമി അഗ്രോ പ്രൊഡ്യൂസർ കമ്പനി’ യാണ് പുതിയ ഉദ്യമത്തിന് മുൻകൈയെടുക്കുന്നത്. ഉയർന്ന ഗുണമേൻമയിൽ ഉയർന്ന മാനദണ്ഡങ്ങൾ പാലിക്കുന്നതും ഫ്രഷ്നെസ്സ് കാത്തുസൂക്ഷിക്കുന്നതുമായ മാങ്ങകൾ ലോകമെമ്പാടുമുള്ള അൽഫോൻസോ ഫാനുകൾക്ക് എത്തിക്കുകയാണ് പുതിയ സംരഭത്തിൻ്റെ ലക്ഷ്യം. മുന്നൂറോളം ചെറുകിട കർഷകരുടെ കൂട്ടായ്മയാണ് ഈ പ്രൊഡ്യൂസർ കമ്പനി. കയറ്റുമതിക്കാവശ്യമായ അറിവും സൗകര്യങ്ങളും നൽകി പ്രാദേശിക കർഷകരെ പ്രാപ്തരാക്കാനുള്ള ശ്രമങ്ങളുടെ തുടക്കമായി ഇതിനെ കണക്കാക്കാം. ഏറ്റവും മികച്ച പാക്കേജിങ്ങ് സംവിധാനങ്ങൾ, സ്കാനിങ്ങ് സൗകര്യങ്ങൾ എന്നിവയൊരുക്കുന്നതിനു പുറമേ, ഫാമിൽ നിന്ന് തീൻമേശയിലെത്തുന്നതു വരെ സമഗ്ര മായ ‘ ടേസബിലിറ്റി ‘ സംവിധാനവും ഒരുക്കും. ഉപഭോക്താക്കൾക്ക് തങ്ങൾ കഴിക്കുന്ന മാങ്ങയുടെ ഉറവിടം എളുപ്പത്തിൽ അറിയാൻ കഴിയുന്നതിനാൽ ഗുണമേന്മ ഉറപ്പാക്കാൻ കഴിയുമെന്നു മാത്രമല്ല, വ്യാജൻമാർ പുറത്താവുകയും ചെയ്യും. തുടക്കമെന്ന നിലയിൽ ആദ്യത്തെ വർഷം യു.എസ്.എ, യു.കെ., യൂറോപ്പ്, അബുദാബി എന്നീ വിദേശ രാജ്യങ്ങളിലും ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും ‘ Aamore ‘ അരങ്ങേറ്റം നടത്തും. ഡൽഹിയിലെ ഉപഭോക്താക്കൾക്ക് aamore.co.in എന്ന വെബ്സൈറ്റിൽ നിന്ന് മാങ്ങകൾ വാങ്ങാവുന്നതാണ്. മാങ്ങകൾ ഉത്പാദിപ്പിക്കുന്ന കർഷകർ എന്നതിനപ്പുറം ,സ്വന്തം ബ്രാൻഡിൽ വിപണനം ചെയ്യുന്ന സംരഭകരായി മാറിയതിൽ വലിയ അഭിമാനത്തിലും സന്തോഷത്തിലുമാണ് ഇവിടുത്തെ കർഷകർ. പുത്തൻ ആശയങ്ങളും രീതികളും ഏറ്റെടുക്കാൻ കഴിയുന്ന വിധം കർഷകരെ ശാക്തീകരിക്കുന്നതിലാണ് കമ്പനിയുടെ ശ്രദ്ധ. ഉപഭോക്താക്കൾക്ക് പ്രീമിയം ഉത്പന്നങ്ങൾ അവ ഉത്പാദിപ്പിക്കുന്ന കർഷകരിൽ നിന്ന് നേരിട്ട് എത്തിക്കാൻ ഇതുവഴി കഴിയുന്നു.പലപ്പോഴും ചെറുകിട കർഷകർക്ക് തങ്ങളുടെ ഉത്പന്നം നേരിട്ട് വിപണിയിലെത്തിച്ച് നേട്ടം കൊയ്യാനുള്ള സാഹചര്യം ഉണ്ടാകാറില്ല. ഇതിനൊരു ബദൽ കണ്ടെത്തുകയാണ് കൊങ്കൺ രത്നഗിരി കമ്പനി ചെയ്യുന്നത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured