Connect with us
inner ad

Kuwait

‘ട്രാക്ക്’ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു!

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈത്ത് സിറ്റി: തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് ( ട്രാക്ക് ) 2023 – 2025 പ്രവർത്തന വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ബാസിയ ശ്രീരാഗം ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗം കേരള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വേർപാടിൽ ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടാണ് ആരംഭിച്ചത്. ചെയർമാൻ പി.ജി.ബിനു വരണാധികാരിയായിരുന്നു. ജനറൽ സെക്രട്ടറി കെ.ആർ.ബൈജു വാർഷിക റിപ്പോർട്ടും ട്രഷറർ മോഹന കുമാർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.

പുതിയ ഭാരവാഹികളായി പി.ജി.ബിനു (ചെയർമാൻ), എം.എ.നിസ്സാം (പ്രസിഡൻറ്), ആർ.രാധാകൃഷ്ണൻ (ജനറൽ സെക്രട്ടറി), ലിജോയി ജോളി ലില്ലി (ട്രഷറർ), ശ്രീരാഗം സുരേഷ്, മോഹന കുമാർ (വൈസ് പ്രസിഡൻറ്), ആഷ്ലി ജോസഫ്, വിജിത്ത് കുമാർ വി.ആർ (സെക്രട്ടറി), കൃഷ്ണ രാജ് (ജോയിന്റ് ട്രഷറർ), കെ.ആർ.ബൈജു (ചീഫ് കോർഡി നേറ്റർ), ഡോക്ടർ എ.എം.ഷുകൂർ,ഡോക്ടർ ശങ്കരനാരായണൻ, ഡോക്ടർ ബിജി ബഷീർ,ജയകൃഷ്ണ കുറുപ്പ്, ഹരിപ്രസാദ് എം, കെ.റ്റി.ഗോപകുമാർ, രാജേഷ് നായർ ( ഉപദേശക സമിതി അംഗങ്ങൾ), അജിത് എം.ജി, റോബർട്ട് രത്നരാജ്, ബിനു ശങ്കർ, അരുൺ കുമാർ കെ.ഒ, രമേഷ് നായർ, പ്രശാന്ത് എസ്, രഞ്ജിത്ത് ജോണി, രജിത്ത് പി.ആർ, ജെസ്സി ജെയ്സൺ, പ്രിയ രാജ്, സരിത ഹരിപ്രസാദ്, ഷിനി റോബർട്ട് (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.ജനറൽ സെക്രട്ടറി ആർ.രാധാകൃഷ്ണൻ സ്വാഗതവും ട്രഷറർ ലിജോയി ജോളി ലില്ലി നന്ദിയും പറഞ്ഞു

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

ലുലു ഹൈപ്പർമാർക്കറ്റിൽ ‘ബീറ്റ് ദി ഹീറ്റ്’ സമ്മർ ഫാഷൻ സ്പെഷ്യൽസ് – 2024 ആരംഭിച്ചു!

Published

on


കുവൈറ്റ് സിറ്റി : ഉപഭോക്താക്കൾ കാത്തിരിക്കുന്ന സമ്മർ ഫാഷൻ സ്‌പെഷ്യൽസ് – 2024 മെയ് കഴിഞ്ഞ ദിവസം ലുലു അൽ റായ് ഔട്ട്‌ലെറ്റിൽ ഉദ്‌ഘാടനം ചെയ്യപ്പെട്ടു. ലുലു മാനേജ്‌മെൻ്റിനൊപ്പം ഫാഷനിസ്റ്റുകളും വ്‌ളോഗർമാരും ചേർന്നാണ് ഉദ്ഘാടനകർമ്മം നിർവ്വഹിച്ചത്. ഇതോടെ കുവൈറ്റിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റ് ഔട്ട്ലെറ്റ് കളിലും ജൂൺ 15 മുതൽ 21ദിവസം നീണ്ടു പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ഏറ്റവും പുതിയ വേനൽക്കാല ശേഖരങ്ങളിൽ ആവേശകരമായ വില കിഴിവുകളിൽ ലഭ്യമാണ്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ഏറ്റൻ, കോർട്ടിജിയാനി, ടോം സ്മിത്ത്, ഡിബാക്കേഴ്‌സ്, മാർക്കോ ഡൊണാറ്റെലി, ജോൺ ലൂയിസ്, റിയോ തുടങ്ങിയ പ്രശസ്ത ബ്രാൻഡുകളിൽ നിന്നുള്ള ട്രെൻഡി വസ്ത്രങ്ങൾ, പാദരക്ഷകൾ, ലേഡീസ് ബാഗുകൾ എന്നിവയുടെ വിപുലമായ സെലക്ഷനിലൂടെ ഉപഭോക്താക്കൾക്ക് എല്ലാം 20 ശതമാനം മുതൽ 70 ശതമാനം വരെ വില കുറവ് അനുവദിച്ചിട്ടുണ്ട്. ജനപ്രിയ ഫാഷൻ ബ്ലോഗർമാരെയും വസ്ത്ര പ്രിയരെയും ഉൾപ്പെടുത്തി, ഇവൻ്റ് അലങ്കരിക്കുകയും ഏറ്റവും പുതിയ വേനൽക്കാല ശേഖരങ്ങൾ പരീക്ഷിക്കുന്നതിന് അവസരം നല്കുകയുമുണ്ടായി. കുട്ടികളുടെ വസ്ത്രങ്ങളിലെ ഏറ്റവും പുതിയ വേനൽക്കാല ട്രെൻഡുകൾ പ്രദർശിപ്പിക്കുന്ന ഫാഷൻ ഷോയും നടന്നു. ഫാഷൻ ഷോയിൽ പങ്കെടുത്തവർക്കെല്ലാം ആകർഷകമായ സമ്മാനങ്ങളും ലഭിക്കുകയുണ്ടായി.

Continue Reading

Kuwait

Published

on

അബ്ബാസിയ, കുവൈറ്റ് : ‘പിസ്സ ഇന്ൻ’ അമേരിക്കൻ ഫ്രാഞ്ചൈസിയൂടെ രണ്ടാമത്തെ ഔട്ട്ലെറ്റ് ഇന്നലെ അബ്ബാസിയ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് പുതിയതായി തുറന്ന ഫുഡ് കോർട്ടിൽ ഉത്ഘടനം ചെയ്യപ്പെട്ടു. ‘രാജ ഗ്രൂപ്പ്’ എം ഡി ശ്രീ രോഹിത് ജി. മിർചന്ദാനിയും ഗ്രാൻഡ് ഹൈപ്പർ സിഇഒ ശ്രീ മുഹമ്മദ് സുനീറും ചേർന്നാണ് ഉദ്‌ഘാടന കർമ്മം നിർവ്വഹിച്ചത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ചടങ്ങിൽ ‘പിസ്സ ഇന്ൻ’ ജനറൽ മാനേജർ ശീതൾ നമ്പ്യാർ, മറ്റു ഉന്നത ഉദ്യോഗസ്ഥരും ഗ്രാൻഡ് ഹൈപ്പർ ന്റെ ഉന്നത ഉദ്യഗസ്ഥരും ജലീബ് ബ്രാഞ്ച് മാനേജർ അടക്കമുള്ളവരും കൂടാതെ ക്ഷണിക്കപ്പെട്ട വിശിഷ്ട വ്യക്തികളും സന്നിഹിതരായിരുന്നു. ‘പിസ്സ ഇന്ൻ’ ജനറൽ മാനേജർ ശീതൾ നമ്പ്യാർ, ഗ്രാൻഡ് ഹൈപ്പർ സിഇഒ ശ്രീ മുഹമ്മദ് സുനീർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു . ഗ്രാൻഡ് ഹൈപ്പറുമായി ചേർന്ന് നടത്തുന്ന ഈ സംരഭമത്തെ വലിയ ഒരു വിജയമായി കാണുവാനും ഇനിയും പുതിയതായി ഔട്ട്ലെറ്റ് തുറക്കാനും ഉള്ള പദ്ധതി നടപ്പിലാകും എന്ന്‌ ‘രാജ ഗ്രൂപ്പ്‌’ സിഇഒ രോഹിത് മിർചന്ദാനി അറിയിച്ചു.

Continue Reading

Kuwait

‘അജ് പക്’ കാരുണ്യ സഹായങ്ങൾ വിതരണം ചെയ്തു !

Published

on

കുവൈറ്റ് സിറ്റി : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റിന്റ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി മൂന്നു കുടുംബങ്ങളിൽ നിന്നായി 4 പേർക്ക് ധനസഹായം വിതരണം ചെയ്തു. ആലപ്പുഴ, ചെങ്ങന്നൂർ മാന്നാർ ലക്ഷം വീട് കോളനിയിൽ ഇരു വൃക്കകളും തകരാരിലായി ചികിത്സയിൽ കഴിയുന്ന രോഗിക്കും ചെങ്ങന്നൂർ ബുധനൂർ പഞ്ചായത്തിൽ കൂമ്പള്ളൂർ വീട്ടിൽ വൃക്ക രോഗത്താൽ ചികിത്സയിൽ കഴിയുന്ന രോഗിക്കും അവരവരുടെ വീട്ടിൽ എത്തി ‘അജ് പക്’ ഏർപ്പെടുത്തിയ സഹായം കൈമാറി.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ചെയർമാൻ രാജീവ്‌ നടുവിലെമുറി, മാന്നാർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രത്നകുമാരി, ബുധനൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പുഷ്പലത മധു, അജ്പാക് വൈസ്പ്രസിഡന്റ് ഷംസു താമരക്കുളം, സെക്രട്ടറി ശശി വലിയകുളങ്ങര അജ്പാക് മുൻ നേതാക്കളായ ജോൺസൺ പാണ്ടനാട്, ജോസ് നൈനാൻ, പൊതു പ്രവർത്തകരായ ഹരി കൂട്ടംപേരൂർ, സുരേഷ് തെക്കേകാട്ടിൽ, അശോക് കുമാർ രവീന്ദ്രൻ, ബിജു വലിയകുളങ്ങര, മിഥുൻ കൃഷ്ണ, പ്രാഹ്ലാദൻ കിഴക്കേക്കാട്ടിൽ, കുട്ടൻ കിഴക്കേകാട്ടിൽ, ഷിബു എന്നിവർ സന്നിഹിതർ ആയിരുന്നു. ആലപ്പുഴ, ചെന്നിത്തല സ്വദേശികളായ രണ്ട് കുട്ടികളുടെ പഠനത്തിനുള്ള ധന സഹായവും വിതരണം ചെയ്യുകയുണ്ടായി.

Continue Reading

Featured