ശാന്തിനികേതന് ഇന്ത്യന് സ്കൂളിന് പുതിയ ഭാരവാഹികൾ

ഖത്തറിലെ മലയാളികളുടെ നേതൃത്തത്തിലുള്ള ഇന്ത്യൻ  വിദ്യാഭ്യാസ സ്ഥാപനമായ ശാന്തിനികേതൻ ഇന്ത്യൻ  സ്കൂളിന്റെ  പുതിയ ഭാരവാഹികളെ സ്കൂള് ഡയരക്ടർ ബൊഡ് നിയമിച്ചതായി ചെയര്മാന് ഗാനിം  അല് ഖുവാരി അറിയിച്ചു.  റഷീദ് അഹമദാണ്   പുതിയ വൈസ് ചെയർമാനും മാനേജ്മെന്റ് കമ്മറ്റി പ്രസിഡണ്ടും.
നിലവിലുള്ള വൈസ് ചെയർമാനും  പ്രസിഡന്റുമായ കെ.സി. അബ്ദുല്ലത്തീഫിനെ മാനേജിംഗ് ഡയറക്റ്ററായും നിയമിച്ചു. ഇരുവരും മാനേജ്മെന്റ് കമ്മറ്റിയിൽ ഡയരക്ടർ ബോഡിനെ പ്രതിനിധീകരിക്കും.
മാനേജ്മെന്റ് കമ്മറ്റിയിലെ മറ്റംഗങ്ങൾ:
അൻവർ  ഹുസൈന് (വൈസ് പ്രസിഡന്റ്),
അർഷദ് ഇ (ജനറൽ സെക്രട്ടറി), എസ്. നൂറുദ്ധീൻ (ട്രഷറർ) ,  മുഷീർ അബ്ദുള്ള , സർഫറാസ് ഇസ്മാഈൽ. (സെക്രട്ടറി)
വിദ്യാഭ്യാസ മേഖലയിലും, ടാലന്റ് ഡവലപ്പ്മെന്റ് മേഖലയിലും ദീര്ഘകാലത്തെ പരിചയ സമ്പത്തുള്ള റഷീദ് അഹമദ് ഖത്തറിലെ അറിയപ്പെടുന്ന സാമൂഹിക പ്രവര്ത്തകന് കൂടിയാണ്. ജനറൽ സെക്രട്ടറി അർഷദ്  ഐ.ടി  അപ്ലിക്കേഷൻ വിദഗ്ധനും,  അൻവർ ഹുസൈൻ  എഡ്യുക്കേഷൻ മാനേജ്മെന്റ് മേഖലയിൽ പരിചയമുള്ള    മാനേജ്മെന്റ് കൺസൾട്ടന്റും, എസ്.   നൂറുദ്ധീൻ ചാർട്ടേർഡ് എക്കൗണ്ടന്റും , മുഷീർ അബ്ദുള്ള സ്ട്രാറ്റജി മേഖലയിലെ വിദഗ്ധനും, സർഫറാസ് ഇസ്മായീല് ഹ്യൂമൺ റിസോർസ്, മാർക്കറ്റിങ് വിദഗ്ധനുമാണ്. ഖത്തറിലെ ദീർഘകാല പ്രവാസിയും, ഖത്തർ യൂണിവേഴ്സിറ്റി ബിരുദ ധാരിയും, ശാന്തിനികേതൻ സ്കൂളിന്റെ അഭിമാനാർഹമായ ഇന്നത്തെ നിലവാരത്തിലേക്കുയർത്തുന്നതിൽ നേതൃപരമായ പങ്കുവഹിച്ച വ്ക്തിയുമാണ് കെ.സി. അബ്ദുല്ലത്തീഫ്.
വിദ്യാര്ത്ഥികളുടെ സമൂലമായ വളര്ച്ചയും, മാനവിക മൂല്യങ്ങള് ഉള്ചേര്ന്ന മികവുറ്റ വിദ്യാഭ്യാസവും ലഭ്യമാക്കുക എന്ന സ്കൂളിന്റെ ലക്ഷ്യം മികച്ച രീതിയില് തുടരുമെന്ന് പുതുതായി ചുമതലയേറ്റ പ്രസിഡന്റ് റഷീദ് അഹമദ് പറഞ്ഞു. നൂതന സാങ്കേതിക വിദ്യയും, വിദ്യാഭ്യാസ മേഖലയിലെ നവീന ശൈലികളും ഉള്കൊണ്ട് സ്കൂളിന്റെ സമഗ്ര വികസനത്തിനായി ശ്രമിക്കുമെന്ന് പുതിയ മാനേജ്മെന്റ് കമ്മറ്റി അറിയിച്ചു

Related posts

Leave a Comment