Connect with us
48 birthday
top banner (1)

Kuwait

കേരള പ്രസ്സ് ക്ലബ് ന് പുതിയ ഭാരവാഹികൾ !

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈത്ത് സിറ്റി : കുവൈറ്റിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ ‘കേരള പ്രസ്സ് ക്ലബ്’ ന് പുതിയ ഭാരവാഹികൾ. വെള്ളിയാഴ്ച രാവിലെ ഫർവാനിയ ഷെഫ് നൗഷാദ് സിഗ്നേച്ചർ റെസ്റ്റാറെന്റ് ഹാളിൽ ചേർന്ന വാർഷിക ജനറൽ ബോഡിയോഗമാണ് പുതിയ ഭാരവാഹികളെ ഐകകണ്ടേന പുതിയ ഭാരവാഹികളെ. തെരെഞ്ഞെടുത്തത്. മുനീർ അഹമ്മദിന്റെ അധ്യക്ഷതയിൽ നടന്ന വാർഷിക യോഗത്തിൽ ടി വി ഹിക് മത്, അനിൽ നമ്പ്യാർ എന്നിവർ യഥാക്രമം പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. പുതിയ അംഗം സുനീഷ് (കേരള വിഷൻ) നെ കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്തു.

പ്രസിഡണ്ടായി സുജിത് സുരേഷ് (ജനം) നെയും ജന സെക്രട്ടറി ആയി സലിം കോട്ടയിൽ (മീഡിയ വൺ) നെയും ട്രഷറർ ആയി ശ്രീജിത് (ദേശാഭിമാനി) നെയുമാണ് തെരെഞ്ഞെടുത്തത്. എക്സിക്യൂട്ടീവ് അംഗങ്ങളായി മുനീര്‍ അഹമദ് [വിബ്ജിയോര്‍ ടി.വി], ഹിക്മത്ത് [കൈരളി ടി.വി], അനില്‍ കേളോത്ത് [അമൃത ടി.വി], അസ്സലാം [ഗള്‍ഫ്‌ മാധ്യമം], സത്താര്‍ കുന്നില്‍ [ഇ-ജാലകം], കൃഷ്ണന്‍ കടലുണ്ടി[വീക്ഷണം], അബ്ദുല്‍ മുനീര്‍ [സുപ്രഭാതം], അബുൽറസാഖ് [സത്യം ഓൺലൈൻ], സുനീഷ് വേങ്ങര [കേരള വിഷന്‍] എന്നിവരെയും തെരഞ്ഞെടുത്തു. രഘു പേരാമ്പ്ര [കൈരളി ടി.വി], ഷാജഹാന്‍ കൊയിലാണ്ടി [വിബ്ജിയോര്‍ ടി.വി], ജസീല്‍ ചെങ്ങളാന്‍ [മീഡിയവണ്‍] എന്നീവർ ആശംസകൾ നേർന്നു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

കല (ആർട്ട്) “നിറം 2024” ചിത്ര രചനാ മത്സരം ഡിസംബർ – 6 ന്

Published

on

കുവൈറ്റ് സിറ്റി : പ്രമുഖ സാംസ്കാരിക സംഘടനയായ കല (ആർട്ട്) ശിശുദിനത്തോടനുബന്ധിച്ച് കുവൈറ്റിലെ ഇന്ത്യൻ സ്കൂൾ കുട്ടികൾക്കായി അമേരിക്കൻ ടൂറിസ്റ്ററുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന “നിറം 2024” ചിത്ര രചനാ മത്സരം ഡിസംബർ 6 ന് വെള്ളിയാഴ്ച ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ നടക്കും. അന്ന് ഉച്ചയ്ക്ക് ശേഷം രണ്ടുമണിക്ക് മത്സരങ്ങൾ ആരംഭിക്കും. പ്രഥമ ഇന്ത്യൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ 104-ആം ജന്മദിനത്തോടനുബന്ധിച്ച ശിശുദിനത്തിന്റെ ഭാഗമായാണ് കുട്ടികൾക്കായി പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 2005 മുതല് “നിറം” എന്ന നാമകരണത്തില് വിജയകരമായി സംഘടിപ്പിച്ചുവരുന്ന ഈ പരിപാടിയുടെ 20-ആം വാർഷികമാണ് ഈ വർഷം നടക്കുന്നത്.

ഡ്രോയിംഗിലും പെയിന്റിംഗിലുമായി നാല് ഗ്രൂപ്പുകളിലായിരിക്കും മത്സരം നടത്തുക. ഗ്രൂപ്പ് എ – എല് കെ ജി മുതല് ഒന്നാം ക്ലാസ് വരെ, ഗ്രൂപ്പ് ബി – രണ്ടാം ക്ലാസ് മുതല് നാല് വരെ, ഗ്രൂപ്പ് സി – അഞ്ചാം ക്ലാസ് മുതല് ഏഴ് വരെ, ഗ്രൂപ്പ് ഡി – എട്ടാം ക്ലാസ് മുതല് പന്ത്രണ്ടാം ക്ലാസ് വരെ എന്നിങ്ങനെയാണ് ഗ്രുപ്പുകൾ തിരിച്ചിരിക്കുന്നത്. ആദ്യത്തെ രണ്ടു ഗ്രൂപ്പുകള്ക്ക് ക്രയോണ്സും കളർപെൻസിലും ഗ്രൂപ്പ് സി, ഡി എന്നിവർക്ക് വാട്ടര് കളറുകളും ഉപയോഗിക്കാം. ഇത് മത്സരാര്ത്ഥികള് കൊണ്ടുവരേണ്ടതാണ്. ഡ്രോയിംഗ് ഷീറ്റ് സംഘാടകർ നല്കും. ചിത്രരചന കൂടാതെ, ഏഴാം ക്ലാസ് മുതല് പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്ക്കായി ക്ലേ സ്കൾപ്ചർ മത്സരവും, രക്ഷിതാക്കള്ക്കും സന്ദര്ശകര്ക്കും പങ്കെടുക്കാവുന്ന ഓപ്പൺ ക്യാൻവാസ് പെയിന്റിംഗും ഒരുക്കിയിട്ടുണ്ട്. ഓപ്പൺ ക്യാൻവാസ് മത്സരത്തിൽ പങ്കെടുക്കുന്നവര്ക്കും സമ്മാനം നേടാൻ അവസരം ഉണ്ടായിരിക്കുന്നതാണ്.

ഒന്നാം സമ്മാനം നേടുന്നവർക്ക് സ്വർണ നാണയം സമ്മാനമായി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടും മൂന്നും സമ്മാനങ്ങൾക്കുപുറമെ 75 പേർക്ക് മെറിറ്റ് പ്രൈസും 10 ശതമാനം പേർക്ക് പ്രോത്സാഹന സമ്മാനവും നൽകുന്നതാണ്. ഓൺലൈൻ റെജിസ്ട്രേഷൻ ഡിസംബർ 3 വരെ www.kalakuwait.net എന്ന വെബ്സൈറ്റിലൂടെ ചെയ്യാവുന്നതാണ്. ഓൺസ്പോട്ട് രെജിസ്ട്രേഷനും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് kalakuwait@gmail.com എന്ന ഇ-മെയിൽ വഴിയും കൂടാതെ 67042514, 66114364, 66015466, 97219439 എന്നീ നമ്പറുകൾ വഴിയും ബന്ധപ്പെടാവുന്നതാണ്. കുവൈറ്റിലെ പ്രഗത്ഭ ആർട്ടിസ്റ്റുകൾ മത്സരം നിയന്ത്രിക്കും. ഇത് സംബന്ധിച്ച് വിളിച്ച് ചേർത്ത വാർത്താസമ്മേളനത്തിൽ കല(ആർട്ട്) പ്രസിഡന്റ് ശിവകുമാർ, ജനറൽ സെക്രട്ടറി അനീഷ് വർഗീസ്, നിറം ജനറൽ കൺവീനർ രാകേഷ് പി. ഡി. ട്രെഷറർ അജിത് കുമാർ, പബ്ലിക് റിലേഷൻ കൺവീനർ മുകേഷ്, മീഡിയ കൺവീനർ മുസ്തഫ, അമേരിക്കൻ ടൂറിസ്റ്റർ മാർക്കറ്റിംഗ് മാനേജർ ഹബീബ്, രെജിസ്ട്രേഷൻ കൺവീനർ സുനിൽ കുമാർ പ്രോഗ്രാം ജോയ്ൻഡ് കൺവീനർ അനീച്ച ഷൈജിത് എന്നിവർ പങ്കെടുത്തു.

Advertisement
inner ad
Continue Reading

Kuwait

മെഡക്‌സ്‌ മെഡിക്കൽ കെയർ ഫഹാഹീൽ നവീകരിച്ച ഡെര്മറ്റോളജി ഡിപ്പാർട്മെന്റ് ഉദ്ഘാടനം ചെയ്തു.

Published

on


കുവൈറ്റ് സിറ്റി : അനുദിനം വളർച്ചയിലേക്ക് കുതിക്കുന്ന ഫഹാഹീൽ മെഡക്‌സ്‌ മെഡിക്കൽ കെയർ ഏഴാം നിലയിലെ നവീകരിച്ച ഡെര്മറ്റോളജി ഡിപ്പാർട്മെന്റ് ഉദ്‌ഘാടനം ചെയ്തു. ഗ്രൂപ്പ് പ്രസിഡന്റ് കൂടിയായ സി.ഇ.ഒ ശ്രീ മുഹമ്മദ് അലി വി.പി ആണ് ഉദ്ഘാടനം നിർവഹിച്ചത്. ആധുനിക ചികിത്സ ഉപകരണങ്ങൾ അടങ്ങിയ ഏറ്റവും മികച്ച ഡെര്മറ്റോളജി സേവനങ്ങൾ ജനങ്ങളിലേക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നവീകരിച്ച ഡെര്മറ്റോളജി ഡിപ്പാർട്മെന്റ് തുറന്നിരിക്കുന്നതെന്ന് ഉദ്ഘാടനം നിര്വഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മെഡക്‌സ്‌ മാനേജ്‍മെന്റ് പ്രതിനിധികളും, ഡോകട്ർമാരും മറ്റു പാരാ മെഡിക്കൽ ജീവനക്കാരും പങ്കെടുത്തു.ഉദ്ഘാടനത്തോടു അനുബന്ധിച്ചു എല്ലാത്തരം ഡെര്മറ്റോളജി ചികിത്സകൾക്കും 20% ഡിസ്‌കൗണ്ടും, ലേസർ ട്രീട്മെന്റുകൾക്ക് ആകർഷകമായ പാക്കേജുകളും ലഭ്യമാണെന്ന് മെഡക്സ് മാനേജ്മെന്റ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഹോട് ലൈൻ നമ്പർ : 189 33 33-ൽ ബന്ധപ്പെടാവുന്നതാണ് .

Continue Reading

Kuwait

പൽപ്പഗം – 24 ഫ്ലയർ പ്രകാശനം ചെയ്തു

Published

on

കുവൈറ്റ് സിറ്റി : പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റിൻ്റെ പതിനാറാം വാർഷികത്തോടനുബന്ധിച്ച പൽപ്പഗം-24 ൻ്റെ ഫ്ലയർ പ്രകാശനം ചെയ്തു. ഡിസംബർ 6 ന് വൈകുന്നേരം 5:30 മുതൽ മൈതാന്‍ ഹവല്ലി അമേരിക്കൻ ഇൻറർനാഷണൽ സ്കൂളിൽ വച്ച് സംഘടിപ്പിക്കുന്ന പരിപാടി വൻ വിജയമാക്കി തീർക്കുന്നതിനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ. പൽപ്പഗം-24 ൻ്റെ ഫ്ലയർ കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തു. ലോക പ്രശസ്ത ഇന്ത്യൻ ബാൻഡ് ൻ്റെ മുഴുവൻ കലാകാരന്മാരെയും ഒരേ സ്റ്റേജിൽ അണിനിരത്തി കുവൈറ്റിൽ ആദ്യമായി അവതരിപ്പിക്കുന്ന ഭാഷയും സംസ്കാരവും സമന്വയിപ്പിക്കുന്ന അനശ്വര സംഗീതം, അതിർത്തികൾ കടന്ന് അതിർവരമ്പുകളില്ലാത്ത ആവേശത്തിരമാലകൾ സൃഷ്ടിക്കാൻ പൽപ്പഗം – 24 സാക്ഷിയാകും.

Advertisement
inner ad

കുവൈറ്റിൽ കഴിഞ്ഞ 16 വർഷങ്ങളായി കലാ സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമായി നില കൊള്ളുന്ന പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റിൻ്റെ പ്രവർത്തനങ്ങളിൽ പൊൻതൂവലായി മാറുവാൻ പോകുന്ന ഈ സംഗീത സന്ധ്യ വിജയിപ്പിക്കുന്നതിനു വേണ്ടി വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി പൽപ്പഗം – 24 കൺവീനർ പ്രേംരാജ് ജോയിന്റ് കൺവീനർ ശിവദാസ് വാഴയിൽ എന്നിവർ ഫ്ലായർ പ്രകാശന ചടങ്ങിൽ അറിയിച്ചു.

Continue Reading

Featured