ജിദ്ദാ എടവണ്ണ മഹല്ല് കമ്മിറ്റിക്ക് പുതിയ സാരഥികൾ

നാദിർ ഷാ റഹിമാൻ

ജിദ്ദ: ജിദ്ദയിലെ എടവണ്ണ മഹല്ല് നിവാസികളുടെ കൂട്ടായ്മയായ ജിദ്ദാ – എടവണ്ണ മഹല്ല് കമ്മിറ്റി പ്രസിഡണ്ട് മുഹമ്മദ് സാദിഖ് വി പി യുടെ അധ്യക്ഷതയിൽ ഷറഫിയാ ഇമ്പീരിയൽ ഓഡിറ്റോറിയത്തിൽ ചേർന്ന ജനറൽ ബോഡിയോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ജനറൽ സെക്രട്ടറി മുഹമ്മദ് ഇഖ്ബാൽ ടി പി പ്രവർത്തന റിപ്പോർട്ടും ട്രഷറർ റിഷാദ് അലവി സാമ്പത്തീക റിപ്പോർട്ടും അവതരിപ്പിച്ചു. സാക്കിർ ഹുസൈൻ മുഖ്യ പ്രഭാഷണം നടത്തി . കോവിഡും കോവിഡാനന്തര ചികിത്സയും എന്ന വിഷയത്തിൽ ഡോ. സാജിദ് ബാബു ക്ലാസ്സെടുത്തു .1993 ൽ രൂപീകൃതമായ സംഘടന എടവണ്ണ മഹല്ല് കമ്മിറ്റിയുമായും പാലിയേറ്റീവ്, ഇoക്ക, എടവണ്ണ റെസ്‌ക്യു ഫോഴ്സ്, ഇലാഫ് എന്നീ ഓർഗനൈസഷനുകളുമായി സഹകരിച്ചും, നിർധനരായ മുൻ പ്രവാസികൾക്കുള്ള പെൻഷൻ നല്കുന്നതടക്കം വിവിധ തരത്തിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു.

രണ്ടു വർഷം കാലാവധിയുള്ള കമ്മറ്റിയുടെ പ്രെസിഡന്റായി മുഹമ്മദ് സാദിഖ് വി പി യെയും ജെനെറൽ സെക്രട്ടറിയായി മുഹമ്മദ് ഇഖ്ബാൽ ടി പി , ട്രെഷററായി സമീർ കടവത്തിനെയും തെരെഞ്ഞെടുത്തു.

മുഖ്യ രക്ഷാധികാരിയായി സാക്കിർ ഹുസൈൻ മദാരിയെയും, ഡോ. സാജിദ് ബാബു ഓടക്കൽ , ഷാജി മാട്ടുമ്മൽ, ഹാരിഫ് കിളുടക്കി(വൈസ് പ്രസിഡന്റ്) അനീസ് ചെറുപള്ളിക്കൽ, റിയാദ് ഖാൻ കടവത്ത്, ജമാൽ പി സി (സെക്രെട്ടറി) നിർവാഹക സമിതി അംഗങ്ങളായി റിഷാദ് പറമ്പൻ , ഷെരീഫ് ചീമാടൻ, നൗഷാദ് കുഞ്ഞാണി, സാജിദ് ബാബു സൺ, റഹീസ് ബൈജു , ലുഖ്മാൻ പി എം, ഷാഫി പുളിക്കൽ, നജ്‌മൽ മദാരി, സജീബ് കള്ളിവളപ്പിൽ , സൽമാൻ സി പി , നസീം മഠത്തിൽ, മുനീർ പുളിക്കൽ , മുജീബ് റഹ്‌മാൻ ബാപ്പു, സാജൻ സാലിഹ്, സമീർ കിളുടക്കി, സക്കീർ കുണ്ടുലകത്ത് , മുദശിർ മീമ്പറ്റ എന്നിവരെയും തിരഞ്ഞെടുത്തു. ഇഖ്ബാൽ മാസ്റ്റർ സ്വാഗതവും വൈസ് പ്രസിഡണ്ട് ഹാരിഫ് കിളുടക്കി നന്ദിയും പറഞ്ഞു.

Related posts

Leave a Comment