പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു


പെരിന്തല്‍മണ്ണ: കോവിഡ് പശ്ചാതലത്തില്‍ ആരോഗ്യ രംഗത്ത് കൂടുതല്‍ ശ്രദ്ധ നല്‍കി വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്ത നടപ്പാക്കുമെന്നും നിര്‍ദ്ദനരായ രോഗികള്‍ക്ക് തുടര്‍ചികിത്സ നല്‍കാനാവശ്യമായ നടപടികള്‍ ഉണ്ടാവുമെന്നും പെരിന്തല്‍മണ്ണ ടൗണ്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് അഡ്വ.ബെന്നി ജോസഫ് പറഞ്ഞു. ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ടായി ചുമതലയേറ്റ് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് വന്നു ഗ്രഹനാഥനെ നഷ്ടപ്പെട്ട പുലാമന്തോള്‍ ഉള്ള ഒരു കുടുംബത്തിനും, വീടു പണി പൂര്‍ത്തിയാക്കുവാന്‍ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന പെരിന്തല്‍മണ്ണയിലെ ഒരുകുടുംബത്തിനും ടൌണ്‍ ലയന്‍സ്‌ക്ലബ് സാമ്പത്തിക സഹായം നല്‍കി.
വൃദ്ധസദനങ്ങള്‍, അനാഥാലയങ്ങള്‍, ഹൃദ്രോഗികള്‍ക്കുള്ള ചികിത്സ, കിഡ്‌നി രോഗികള്‍ക് ഡയാലിസിസ് .വീടില്ലാത്തവര്‍ക്കു വീട് എന്നീ പദ്ധതികള്‍ ആവിഷ്‌കരിച്ചൃ നടപ്പാക്കുമെന്ന് പ്രസിഡണ്ട് പ്രഖ്യാപിച്ചു. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണംസുഷമ നന്ദകുമാര്‍ നിര്‍വഹിച്ചു. പ്രസിഡന്റ് ബെന്നി തോമസ്, സെക്രട്ടറി രമേഷ് കോട്ടായപ്പുറത്ത്, ട്രഷറര്‍ ഡോ. നഈമു റഹുമാന്‍. എന്നിവര്‍ ചുമതലയേറ്റു. പെരിന്തല്‍മണ്ണ ടൌണ്‍ ലയന്‍സ്‌ക്ലബ്ബിലേക്ക് അബ്ദുല്‍ ഹക്കിം, കൊച്ചു മോന്‍ എന്നീ പുതിയ മെമ്പര്‍മാരെ ഇന്‍ഡക്റ്റ് ചെയ്തു

Related posts

Leave a Comment