പുതിയ ആള്‍ദൈവം പിണറായി, ബല്‍റാമിന്‍റെ പോസ്റ്റ്, ട്രോളോടു ട്രോള്‍

പാലക്കാട്ഃ തൃത്താല പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തില്‍ സിപിഎം സഖാക്കള്‍ സ്ഥാപിച്ച ഫ്ലക്സാണ് താരം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ പൂര്‍ണകായ ചിത്രമാണ് ഫ്ലക്സിലുള്ളത്. എന്നാല്‍ അതിലെ വാചകങ്ങളാണ് ഇപ്പോള്‍ കേരളം മുഴുവന്‍ ചര്‍ച്ചയാകുന്നത്. അതിങ്ങനെഃ

“ആരാണു ദൈവമെന്നു നിങ്ങള്‍ ചോദിച്ചു. അന്നം തരുന്നവനാണെന്നു ജനങ്ങള്‍ പറഞ്ഞു. കേരളത്തിന്‍റെ ദൈവം പിണറായി വിജയന്‍.”

ദൈവനിന്ദയും ശബരിമല സ്ത്രീ പ്രവേശവും വനിതാ വന്‍മതിലുമൊക്കെയായി വിശ്വാസികളെ വെല്ലുവിളിച്ച ആളാണ് പിണറായി വിജയന്‍. ദൈവനിന്ദ സാംസ്കാരിക വിപ്ലവമാണെന്നു വരുത്തിത്തീര്‍ക്കാന്‍ പൊതു ഖജനാവില്‍ നിന്ന് അന്‍പതു കോടി രൂപ ധൂര്‍ത്തടിച്ചു വനിതാ മതില്‍ സൃഷ്ടിച്ചയാള്‍. കേരളത്തിലെ മൂന്നു ദേവസ്വം ബോര്‍ഡുകളെയും അഴിമതിയുടെ കൂത്തരങ്ങാക്കുകയും വരുമാനമില്ലാതാക്കി, അന്തിത്തിരിക്ക് വഴിയില്ലാതാക്കിയതിന്‍റെ ക്രഡിറ്റും പിണറായിക്കു മാത്രം.

ഇതെല്ലാം മറച്ചു വച്ച് ജനങ്ങളുടെ ദാരിദ്ര്യം വോട്ട് ബാങ്കുണ്ടാക്കാനുള്ള മൂലധന നിക്ഷേപമാക്കിയ കിറ്റ് വിപ്ലവമാണ് ഇപ്പോള്‍ സഖാക്കള്‍ക്ക് പഥ്യം. യുപിഎ സര്‍ക്കാരിന്‍റെ കാലത്തു പാസാക്കിയ ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിന്‍റെ പിന്‍ബലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യ വസ്തുക്കള്‍ക്കൊപ്പം കോടികളുടെ അഴിമതി നിറഞ്ഞ പലവ്യഞ്ജനങ്ങള്‍ കൂടി ഉളശ്‍പ്പെടുത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ ഭക്ഷ്യക്കിറ്റ് നല്കുന്നത്. അത് ഏതെങ്കിലും സര്‍ക്കാരിന്‍റെ സൗജന്യമല്ലെന്നും പൗരന്‍റെ അവകാശമാണെന്നും ഉറപ്പ് വരുത്തിയത് ഡോ. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന രണ്ടാം യുപിഎ സര്‍ക്കാരാണെന്ന കാര്യം മറച്ചു വച്ചാണ് സഖാക്കളുടെ പുതിയ ആള്‍ദൈവത്തിന്‍റെ അവതാരം. അതിനെയാണ് വി.ടി. ബല്‍റാം തോണ്ടിയത്.

ബല്‍റാമിന്‍റെ പോസ്റ്റിന്‍റെ പൂര്‍ണരൂപംഃ

രണ്ട് പ്രതിഷ്ഠയാണവിടെ. ഒന്ന് അനുഗ്രഹം തരുന്ന വൈകുണ്ഠത്തിൻ്റെ ദൈവം പച്ചീരി വിഷ്ണു,
രണ്ട് അന്നം തരുന്ന കേരളത്തിൻ്റെ ദൈവം പച്ചരി വിജയൻ.

ആയിരക്കണക്കിന് ആളുകളാണ് പിണറായി വിജയന്‍റെ ആള്‍ദൈവത്തെ കളിയാക്കി രംഗത്തു വരുന്നത്.

Related posts

Leave a Comment