സുഹ മെഡിക്കൽ സെന്റർ & സുഹ ഫർമസിയുടെ പുതിയ ലോഗോ ഹൈബി ഈഡൻ എം.പി. പ്രകാശനം ചെയ്തു

പ്രവാസി മലയാളികളെ എന്നും ഹൃദയത്തോട് ചേർത്ത് നിർത്തി ഈസ്റ്റ് കോസ്റ്റ് മേഖലയിൽ ശ്രദ്ധേയമായ Suha Group പുതുതായി ആരംഭിക്കുന്ന സുഹ മെഡിക്കൽ സെന്റർ & സുഹ ഫർമസിയുടെ പുതിയ ലോഗോ ഹൈബി ഈഡൻ എം.പി Suha Group മേനേജിംഗ് ഡയറക്ടർ നിഷാദ്, സുഹ മെഡിക്കൽ സെന്റർ & സുഹ ഫർമസി അട്മിനിസ്റ്റ്രറ്റീവ് ഡയറക്ടർ ജൈസൻ എന്നിവർക്ക് കൈമാറി പ്രകാശനം ചെയ്തു. ഷംസുദ്ദിൻ ബിൻ മൊഹിദീൻ (ചെയർമാൻ ഓഫ് റീജൻസി ഗ്രൂപ്പ്), പുത്തൂർ റഹ്‌മാൻ, എ.എ.കെ മുസ്തഫ (എ.എ.കെ ഗ്രൂപ്പ് ചെയർമാൻ), എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിന് സ്മാർട്ട് പുബ്ലിക്കേഷൻ ചീഫ് എഡിറ്റർ ഫായിസ് ബിൻ ബുഹാരി നേതൃത്വം നൽകി.

യു.എ.ഇയിലെ ഈസ്റ്റ് കോസ്റ്റ് റീജിയണിലെ 21 പ്രമുഖ മലയാളികളുടെ ജീവിത കഥ പറയുന്ന സ്മാർട്ട് പുബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച “21 മോസ്റ്റ് പൗർഫുൾ മലയാളീസ് ഇൻ ഈസ്റ്റ് കോസ്റ്റ് റീജിയൻ” എന്ന പുസ്തക പ്രകാശന ചടങ്ങിൽ വെച്ചാണ് സുഹ മെഡിക്കൽ സെന്റർ & സുഹ ഫർമസിയുടെ ലോഗൊ പ്രകാശനം നടന്നത്. ഏകദിന സന്ദർശനത്തിനായി ഫുജൈറയിൽ എത്തിയതായിരുന്നു ഹൈബി ഈഡൻ എം.പി.

Related posts

Leave a Comment