വയനാട്‌ മുസ്ലിം യതീംഖാന ഖത്തർ ചാപ്റ്ററിന്‌ പുതിയ നേതൃത്വം

ദോഹ: വയനാട്‌ മുസ്ലിം യതീംഖാന ഖത്തർ ഘടകത്തിന്റെ ജനറൽ ബോഡി യോഗവും കമ്മിറ്റി പുനസംഘടനയും നടന്നു. കെ എം സി സി അദ്ധ്യക്ഷൻ എസ്‌ എ എം ബഷീർ ഉൽഘാടനം നിർവ്വഹിച്ചു.കോവിഡും മറ്റ്‌ പ്രതിസന്ധികളും കൊണ്ട് കാലതാമസം വന്ന നാല്‌ വർഷക്കാലത്തെ റിപ്പോർട്ടും കണക്കുകളും ഡബ്യു എം ഒ ഖത്തർ ചാപ്റ്റർ സെക്രട്ടറി കെ എ ഹബീബ്‌ അവതരിപ്പിച്ചു. പുതിയ കമ്മിറ്റിയെ തായമ്പത്ത്‌ കുഞ്ഞാലി പ്രഖ്യാപിക്കുകയും സദസ്സ്‌ അംഗീകരിക്കുകയും ചെയ്തു.

എ കെ മജീദ്‌ ഹാജി (പ്രസിഡണ്ട്‌), കെ എ ഹബീബ്‌ (ജന. സെക്രട്ടറി), എൻ. മൊയ്തീൻ കുട്ടി (ട്രഷറർ) ആയി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. വൈസ്‌ പ്രസിഡണ്ടുമാരായി പി. ഇസ്മായിൽ, സുലൈമാൻ ഓർക്കാട്ടേരി, ഉമ്മർ വാളാട്‌, ഇ സി മജീദ്‌ ഹാജി എന്നിവരേയും സെക്രട്ടറിമാരായി റഈസ്‌ അലി, അസ്‌ലം പുല്ലൂക്കര, ബഷീർ പടിക്ക, മനാഫ്‌ പാറക്കാടൻ എന്നിവരെ തെരഞ്ഞെടുത്തു.എസ്‌ എ എം ബഷീർ, എ വി അബൂബക്കർ ഖാസിമി, തായമ്പത്ത്‌ കുഞ്ഞാലി, മൂസ കുറുങ്ങോട്ട്‌ എന്നിവർ ഉപദേശക സമിതി അംഗങ്ങളാണ്‌. കൂടാതെ മുപ്പത്‌ അംഗ പ്രവർത്തകസമിതിയും തെരഞ്ഞെടുത്തു.റഈസ്‌ അലി സ്വാഗതം പറഞ്ഞ യോഗത്തിൽ എ കെ മജീദ്‌ ഹാജി അദ്ധ്യക്ഷനായിരുന്നു. ഫൈസൽ നിയാസ്‌ ഹുദവി ഉൽബോധന പ്രസംഗം നടത്തി. അസ്‌ലം പുല്ലൂക്കര നന്ദി പറഞ്ഞു.

Related posts

Leave a Comment