എം എസ് എസ് ഖത്തർ ഘടകത്തിന്‌ പുതിയ നേതൃത്വം

എം എസ് എസ് ഖത്തർ ഘടകത്തിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു .എം.പി ഷാഫി  ഹാജി യെ പ്രസിഡണ്ടായി വീണ്ടും തെരഞ്ഞെടുത്തു . അബ്ദുൾ ഹമീദ്  ജനറൽ സെക്രട്ടറി ,മുഹമ്മദ്‌ ഹാഷിർ (ട്രഷറർ ),ഇ.പി അബ്ദ ൽ റഹ്മാൻ , അബ്ദുൾ അസീസ്‌ അക്കര, എം.ടി ഹമീദ്‌, അഷ്‌ റഫ് ജമാൽ വൈസ് പ്രസിഡണ്ടുമാർ, എം.പി ഷഹീൻ, റഈസ്‌അലി, ഹിഷാം  സുബൈർ , ജുനൈസ്സ് എന്നിവർ സെക്രട്ടറിമാർ എന്നിവരാണ് മറ്റു ഭാരവാഹികൾ .എ.പി ഖലീൽ, ഡോ. അബ്ദസ്സമദ്‌, ഡോ. കരീം  റൂസിയ, അബ്ദൽമുത്തലിബ്‌, അബ്‌ദു പാപ്പിനിശ്ശേരി , ലുക്മാനുൽ ഹക്കീം മൊയ്‌ദീൻ , ആർ എസ് മൊയ്‌തീൻ    ഹകീം, സാദിക്ക്  ,   തുടങ്ങിയവർ ആശംസകൾ അർ പിച്ചു് സംസാരിച്ചു ..
എം.എസ്‌.എസ്‌ ഖത്തർ ഘടകത്തിന്‌റെ ജനറൽ ബോഡി യോഗം ചേർന്ന് കഴിഞ്ഞ മൂന്നര വർഷക്കാലത്തെ പ്രവർത്തന റിപ്പോർട്ടും  വരവ്‌ ചിലവ്‌
കണക്കുകളും എം ടി ഹമീദ്  അവതരിപ്പിച്ചു . ദൈവ പ്രീതി കാംഷിച്ചു്   സ സമൂഹത്തി ദുരിതമനുഭവിക്കുന്നവരുടെ  കണ്ണീർ ഒപ്പുന്നതിനാണ് ഈ സംഘടനാ നിലനിൽക്കുന്നത്  ദൈവം കനിഞ്ഞനുഗ്രഹിച്ചു്  നൽകുന്ന സമ്പത്തിന്റെ ഒരു പങ്ക് ഇത്തരം പ്രവർത്തനങ്ങൾ ക്ക് വിനിയോഗിക്കുന്നതിന്
നൽകുകയാണ്  എം.എസ്‌.എസിന്‌റെ ദൗത്യമെന്ന്‌ സംഘടനാ ഭാരവാഹികൾ പറഞ്ഞു ,എം പി ഷാഫി ഹാജി അധ്യക്ഷത വഹിച്ചു .നാട്ടിൽ നിന്നും സൂം വഴി എം എസ് എസ് സംസ്ഥാന അധ്യക്ഷൻ സി പി കുഞ്ഞുമുഹമ്മദ്   ജനറൽ സെക്രട്ടറി അബ്ദുൾ കരീം ഖത്തർ കമ്മറ്റി മുൻ ജനറൽ സെക്രട്ടറി എൻ ഇ അബ്ദുൾ അസീസ് എന്നിവർ സംസാരിച്ചു .
ഇ പി അബ്ദുൾ റഹ്മാൻ സ്വാഗതമാശംസിച്ചു .

Related posts

Leave a Comment