ഖത്തർ സംസ്കൃതിയ്ക്ക് പുതിയ നേതൃത്വം

ദോഹ : ഖത്തറിലെ പ്രമുഖ സാംസ്കാരിക സംഘടനയായ സംസ്‌കൃതി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അഹമ്മദ് കുട്ടി ആറളയിൽ (പ്രസിഡണ്ട്), എ കെ ജലീൽ (ജനറൽ (സെക്രട്ടറി) , ശിവാനന്ദൻ വൈലൂർ (ട്രഷറർ), ബിന്ദു പ്രദീപ്, മനാഫ് ആറ്റുപുറം (വൈസ് പ്രസിഡണ്ട്), സുഹാസ് പാറക്കണ്ടി, സാൾട്ടസ് സാമുവൽ (സെക്രട്ടറി) എന്നിവർ ഉൾപ്പെട്ട പുതിയ ഭാരവാഹികളെയും, എഴുപത്തി അഞ്ച് ആംഗ എക്സിക്യുട്ടീവ് കമ്മറ്റിയെയുമാണ് തെരഞ്ഞെടുത്തത് .
സംഘടനയുടെ 11 യൂണിറ്റുകളുടെയും സമ്മേളനം പൂർത്തീകരിച്ച ശേഷം കേന്ദ്രകമ്മറ്റിയുടെ സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത് .
സമ്മേളനം പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി അശോകൻ ചരുവിൽ ഉൽഘാടനം ചെയ്തു. സംസ്കൃതി പ്രസിഡണ്ട് എ സുനിൽ അധ്യക്ഷത വഹിച്ചു സമ്മേളനത്തിൽ ജനറൽ സെക്രട്ടറി വിജയകുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
മുൻ ഭാരവാഹികളായ പ്രമോദ് ചന്ദ്രൻ, ഇ എം സുധീർ, ഷാനവാസ് എലച്ചൊല, ഐസിസി പ്രസിഡണ്ട് പി എൻ ബാബുരാജൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഷംസീർ അരിക്കുളം സ്വാഗതവും, രവി മണിയൂർ നന്ദിയും പറഞ്ഞു.
ഫോട്ടോ: സംസ്കൃതി ഭാരവാഹികൾ.

Related posts

Leave a Comment