ചെറുവാടി വെൽഫെയർ അസോസിയേഷന് പുതിയ നേതൃത്വം

ദോഹ : കോവിഡ്  മഹാമാരി മൂലം തടസ്സപ്പെട്ടിരുന്ന  ഒത്തുചേരലുകൾ ഒരു നീണ്ട ഇടവേളയ്ക്കു ശേഷം
ചെറുവാടി വെൽഫെയർ അസോസിയേഷൻ ഖത്തർ (CWA  ഖത്തർ) പുനരാരംഭിച്ചു .
നാട്ടിലെ നാൽപ്പതോളം അർഹതപ്പെട്ട കുടുംബങ്ങൾക്ക് മാസം തോറും  സഹായങ്ങൾ നൽകിവരുന്ന കമ്മിറ്റി വിജയകരമായ 25 വർഷം പൂർത്തിയാക്കുമ്പോഴാണ് വീണ്ടും ഒത്തുകൂടിയത്. കമ്മിറ്റിയുടെ നിലവിലെ പ്രവർത്തനങ്ങളെ കുറിച്ചു രക്ഷാധികാരി സുബൈർ മൗലവി സംസാരിച്ചു  .
 യോഗത്തിൽ  രണ്ടു വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു കൊണ്ട് നിലവിലെ കമ്മിറ്റി പ്രസിഡന്റ് ഗഫാർ ഈ എൻ, ജന സെക്രട്ടറി സിദ്ധീഖ് സിടി എന്നിവർ സംസാരിച്ചു.
നൂറിൽ പരം അംഗങ്ങൾ പങ്കെടുത്ത ഇഫ്‌താർ സംഗമവും നടന്നു  പുതിയ കാലയളവിലേക്കുള്ള ഭാരവാഹികളെയും തിരഞ്ഞെടുത്തു.
സാദിഖ് അലി കൊന്നാലത്ത്  പ്രസിഡണ്ട്, അസീസ് പുറായിൽ  ജനറൽ സെക്രട്ടറി , ശരീഫ് കാരങ്ങാടൻ  ട്രെഷറർ എന്നിവർ മുഖ്യ  ഭാരവാഹികളായും  30 അംഗ സഹഭാരവാഹി എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു.
  രക്ഷാധികാരിയകളായ സലാഹുദ്ധീൻ കെ പി, ബഷീർ തുവാരിക്കൽ, സലീം തോലങ്ങൽ, ഡോ ഫൈസൽ എന്നിവർ  ആശംസ നേർന്നു സംസാരിച്ചു. ഇഫ്‌താർ സംഗമത്തിന് റാഷിദ് പുറായിൽ നേതൃത്വം നൽകി.  ട്രെഷറർ ഷെരീഫ് നന്ദി പറഞ്ഞു .

Related posts

Leave a Comment