Connect with us
48 birthday
top banner (1)

Thiruvananthapuram

നവകേരളസദസ്സ്: കാട്ടാക്കടയിൽ മഴയത്ത് റോഡ് ടാറിങ്

Avatar

Published

on

കാട്ടാക്കട : നവകേരള സദസ്സിന് കാട്ടാക്കട മണ്ഡലത്തിൽ എത്തുന്ന മുഖ്യമന്ത്രിയെ സ്വീകരിക്കാൻ ഒരുക്കങ്ങൾ തകൃതിയായി നടക്കുമ്പോൾ കുണ്ടും കുഴിയും ആയി പൊട്ടി പൊളിഞ്ഞു കിടക്കുന്ന കാട്ടാക്കട പട്ടണത്തിലെ നെയ്യാർ ഡാം റോഡ് പെരുമഴയത്ത് ചെളിവെള്ള കെട്ടിൽ മിക്സർ പാളി ടാറിംഗ് പണികൾ .കാട്ടാക്കട മുതൽ നെയ്യാർ ഡാം വരെ പൊട്ടി പൊളിഞ്ഞ റോഡ് നവീകരണം മുടങ്ങിയിട്ട് കാലങ്ങളായി. യാത്രക്കാരുടെ നടുവൊടിഞ് വാഹനങ്ങൾ തകരാറ് ആയും കുഴികളിൽ വീണു വാഹനങ്ങൾ കൂട്ടി ഇടിച്ചും നിലത്ത് പതിച്ചും അപകടങ്ങൾ പതിവായിരുന്നു. എന്നാൽ മുഖ്യ മന്ത്രി വരുന്നതോടെ കാട്ടാക്കട പട്ടണത്തിനു ആശ്വാസം ആകും എന്ന് കരുതിയിരുന്നതാണ്നാട്ടുകാർ. എന്നാൽ ശനിയാഴ്ച റോഡിലെ പണി കണ്ട് പകച്ചു നിന്നു പോയി. മഴയിൽ വെള്ളം നിറഞ്ഞ് കിടക്കുന്ന കുഴികളിൽ ടാർ മിൽസർ നിറച്ചാൽ എത്ര നാളിത് കിടക്കും എന്ന് ചോദ്യം ചെയ്തവരോട് മുഖത്ത് പോലും നോക്കാൻ കഴിയാതെ ജീവനക്കാർക്ക് നിൽക്കേണ്ടി വന്നു.എന്തായാലും റോഡിലെ കുഴിയിൽ പതിക്കാതെ മുഖ്യമന്ത്രിയും വാഹന വ്യൂഹവും കടന്നു പോകുകയും പിന്നാലെ ഏതാനും ദിവസത്തിനുള്ളിൽ റോഡ് പഴയതിലും ഗതികേടിൽ ആകും എന്നതിലും സംശയം ഇല്ല.പൊതു ഖജനാവിലെ പണം പോയാലും കരാറുകാരൻ്റെ പോക്കറ്റും നിറഞ്ഞ് മാസങ്ങൾ കഴിയുമ്പോൾ ഇതേ കുഴി അടക്കാൻ വീണ്ടും കരാർ ലഭിക്കുകയും ചെയ്യുമെന്ന വിശ്വാസത്തോടെ.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

നമ്പി രാജേഷിന്റെ മരണം; നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് എയര്‍ ഇന്ത്യ

Published

on

തിരുവനന്തപുരം: നമ്പി രാജേഷിന്റെ മരണത്തില്‍ നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്. നമ്പി രാജേഷിന്‍റെ മരണത്തിന് ഉത്തരവാദിയല്ലെന്ന് കാട്ടിയാണ് വിമാനകമ്പനി കുടുംബത്തിന്‍റെ ആവശ്യം നിരാകരിച്ച് ഇ മെയിലിലൂടെ പ്രതികരിച്ചത്. . എയർലൈൻസ് സമരം കാരണം നമ്പി രാജേഷിന്റെ ഭാര്യക്കും അമ്മയ്ക്കും വിദേശത്തേക്ക് പോകാൻ കഴിഞ്ഞിരുന്നില്ല.

ഒമാനിലെ ആശുപത്രിയിൽ അത്യാസന്ന നിലയിലായിരുന്ന നമ്പി രാജേഷിനടുത്തെത്താൻ ശ്രമിച്ച ഭാര്യയടക്കമുള്ളവർക്ക് അതിന് സാധിക്കാതിരുന്നത് എയർ ഇന്ത്യാ എക്സ്പ്രസ് ജീവനക്കാരുടെ സമരം കാരണമായിരുന്നു. ഇക്കാര്യം ചൂണ്ടികാട്ടി നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം രംഗത്തെത്തിയത്. നഷ്ടപരിഹാരം വേണമെന്ന് കാട്ടി കുടുംബം എയർ ഇന്ത്യ എക്സ്പ്രസിന് മെയിലും അയച്ചിരുന്നു. ഈ മെയിലിനോടാണ് കമ്പനി അധികൃതർ ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്.

Advertisement
inner ad

ഇക്കഴിഞ്ഞ മെയ് മാസം ഏഴാം തിയതിയായിരുന്നു ഒമാനിലെ ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ കരമന സ്വദേശിയായ രാജേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ എട്ടിന് ഒമാനിലേക്ക് പുറപ്പെടാൻ ഭാര്യ അമൃത വിമാനടിക്കറ്റെടുത്തെങ്കിലും എയർ ഇന്ത്യാ എക്സ്പ്രസ് വിമാന ജീവനക്കാരുടെ സമരത്തെ തുടർന്ന് യാത്ര മുടങ്ങി. വീണ്ടും ടിക്കറ്റെടുത്തെങ്കിലും സമരം മൂലം ആ സര്‍വീസും റദ്ദാക്കി. ഇതോടെ യാത്ര വീണ്ടും മുടങ്ങി. ഇതിനിടയിൽ 13 ന് രാവിലെയാണ് രോഗം മൂര്‍ച്ഛിച്ച് രാജേഷ് മരിച്ചത്.

നേരത്തെ എയർ ഇന്ത്യ എക്‌സ്‌പ്രസിന്‍റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരവും മനുഷ്യത്വ രഹിതവുമായ വീഴ്ചയെന്ന് ചൂണ്ടികാട്ടി നമ്പി രാജേഷിന്‍റെ ഭാര്യ അമൃത, മുഖ്യമന്ത്രിക്കും ഗവർണർക്കും പ്രതിപക്ഷ നേതാവിനുമടക്കം പരാതി നൽകിയിരുന്നു. എയര്‍ ഇന്ത്യ എക്‌സ്‌പ്രസിന്‍റെ ഭാഗത്ത് നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കാൻ ഇടപെടണമെന്നതടക്കമുള്ള കാര്യങ്ങളാണ് കുടുംബം ആവശ്യപ്പെട്ടത്. ഇതനുസരിച്ച് മുഖ്യമന്ത്രിയടക്കമുള്ളവർ വ്യോമയാന മന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാമൊടുവിലാണ് ഇപ്പോൾ നമ്പി രാജേഷിന്‍റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകില്ലെന്ന് വ്യക്തമാക്കി എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ രംഗത്തെത്തിയത്.

Advertisement
inner ad
Continue Reading

Kerala

മന്ത്രി റിയാസിനെതിരെ കടകംപള്ളി സുരേന്ദ്രൻ രംഗത്ത്

Published

on

തിരുവനന്തപുരം: മന്ത്രി മുഹമ്മദ് റിയാസിനെതിരെ കടകംപള്ളി സുരേന്ദ്രൻ രംഗത്ത്. കോടികൾ വകയിരുത്തിയ ആക്കുളം കായൽ പുനരുജീവന പദ്ധതി നിക്ഷിപ്ത താൽപര്യങ്ങൾക്ക് വേണ്ടി ടൂറിസം വകുപ്പ് അട്ടിമറിച്ചെന്ന് കടകംപള്ളി സുരേന്ദ്രൻ. മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയ്ക്ക് നൽകിയ ഉറപ്പ് പോലും പാലിക്കുന്നില്ലെന്നാണ് കടകംപള്ളി സുരേന്ദ്രന്റെ ആരോപണം.

നാല് ലക്ഷം രൂപ ചെലവിൽ കൺസൾട്ടൻസിയെ നിയോഗിച്ചതെന്തിനെന്നും കടകംപള്ളി നിയമസഭയിൽ ചോദിച്ചു. കരാറിൽ ഒപ്പിട്ട് തുടർ നടപടികൾ ഉറപ്പാക്കാൻ നടത്തിപ്പ് ഏജൻസിയായ വാപ്കോസോ ടൂറിസം വകുപ്പോ ഇതുവരെ തയാറായിട്ടില്ലെന്ന് കടകംപള്ളി കുറ്റപ്പെടുത്തി.225 ഏക്കറിലെ ആക്കുളം കായലും അനുബന്ധ തോടുകളും നവീകരിക്കാനാണ് പദ്ധതി. 185 കോ ടി ചെലവ് വരുന്ന പദ്ധതിക്കായാണ് മാസ്റ്റർ പ്ലാൻ താറാക്കിയിട്ടുള്ളത്. കായലിലെ ഫ്ലോട്ടിംഗ് മാലിന്യം നീക്കം ചെയ്യൽ ഡ്രഡ്‌ജിംഗ്, കുളവാഴ നീക്കൽ, ജലശുദ്ധീകരണം, വൈറ്റ് ലാന്റ്റ് പാർക്ക്, ഓപ്പൺ എയർ തീയറ്ററും ഇരിപ്പിടങ്ങളും ജിമ്മും അടക്കം വിപുലമായ പദ്ധതികളാണ് മാസ്റ്റർ പ്ലാനിലുള്ളത്.

Advertisement
inner ad
Continue Reading

Kerala

തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ച നിലയില്‍; രണ്ടാഴ്ച്ചയ്ക്കിടെ പൊലീസ് സേനയിൽ ആറാമത്തെ ആത്മഹത്യ

Published

on

തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ച നിലയില്‍. തിരുവനന്തപുരം സിറ്റി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റില്‍ (നോർത്ത്) ജോലി ചെയ്തുവന്ന മദന കുമാർ എന്ന സിവില്‍ പോലീസ് ഓഫീസറെയാണ് തിങ്കളാഴ്ച തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹം താമസിച്ചിരുന്ന പൂന്തുറ പോലീസ് സ്റ്റേഷൻ പരിധിയിലെ പൂന്തുറ പോലീസ് കോട്ടേഴ്സ് C2 വില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് രണ്ട് ദിവസത്തിലേറെ പഴക്കമുണ്ട്. പാറശാല പരശുവയ്ക്കല്‍ സ്വദേശിയാണ്. അഞ്ചുമാസത്തിലേറെയായി കോട്ടേഴ്സില്‍ ഒറ്റയ്ക്കായിരുന്നു താമസം.

ജീവനൊടുക്കുന്ന പോലീസുകാരുടെ എണ്ണം കേരളത്തില്‍ ഉയർന്നു വരികയാണ്.കഴിഞ്ഞയാഴ്ച മാത്രം സംസ്ഥാനത്ത അഞ്ച് പോലീസുകാർ ആത്മഹത്യ ചെയ്തിരുന്നു. ജോലി സമ്മർദം, കുടുംബം, സാമ്പത്തിക പ്രശ്നങ്ങള്‍ മൂലമാണ് പൊലീസ് സേനയിൽ ആത്മഹത്യ വർധിക്കാൻ കാരണമെന്നാണ് ആഭ്യന്തരവകുപ്പിന്റെ തന്നെ റിപ്പോർട്ട്.

Advertisement
inner ad
Continue Reading

Featured