Connect with us
inner ad

Featured

ലൊസ് ഏഞ്ചൽസ് ഒളിംപിക്സിന്ക്രി ക്കറ്റും, ഇന്ത്യയുടെ മെഡൽ പ്രതീക്ഷയ്ക്ക് തിളക്കം

Avatar

Published

on

മുംബൈ: 2028 ലെ ലൊസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടെ 6 പുതിയ ഇനങ്ങൾ ഉൾപ്പെടുത്താൻ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ മുംബൈ സെഷൻ അംഗീകാരം നൽകി. ലോസ് ഏഞ്ചൽസ് ഒളിമ്പിക്‌സിന്റെ ഭാഗമായി പുതിയ അഞ്ച് മത്സരങ്ങൾ ലോസ് ഏഞ്ചൽസ് കമ്മിറ്റി നിർദ്ദേശിച്ചു, അതിൽ ക്രിക്കറ്റ് ഉൾപ്പെടുന്നുണ്ട്.
128 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ചരിത്രപരമായ തീരുമാനം. ക്രിക്കറ്റിനെ കൂടാതെ ലാക്രോസ്, ഫ്ലാ​ഗ് ഫുട്ബോൾ, സ്ക്വാഷ്, ബേസ് ബോൾ, സോഫ്റ്റ് ബോൾ എന്നിവയാണ് പുതിയ ഒളിപിംക്സ് ഇനങ്ങൾ. ക്രിക്കറ്റിന്റെ കടന്ന് വരവ് ഇന്ത്യയുടെ ഒളിപിംക് സ്വർണമെഡലെണ്ണം കൂട്ടാൻ ഇടയാക്കിയേക്കും. പുരുഷ വനിതാ വിഭാ​ഗങ്ങളിൽ വെവ്വേറെ മത്സരം നടത്താനാണു തീരുമാനം.

Featured

നിഷ്‌പക്ഷ വിമർശനങ്ങളുയർത്താൻ കലാകാരൻമാർ ഭയക്കുന്നു: കെ.സി വേണുഗോപാൽ

Published

on

കൊച്ചി: നിഷ്‌പക്ഷ വിമർശനങ്ങളുയർത്താൻ കലാകാരൻമാർ ഭയക്കുന്നുവെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. തുറന്നു പറയാനും എഴുതാനും കലാകാരന്മാരും എഴുത്തുകാരും മടിക്കുന്നു.അങ്ങനെ ചെയ്താൽ ജീവൻ ബാക്കിയുണ്ടാകുമോ എന്ന ഭയമാണ് ഫാസിസ്റ്റ് കാലം അവർക്ക് നൽകിയത്. എല്ലാ രംഗങ്ങളിലും നിശ്ശബ്ദതയാണ്. അടുത്ത കാലത്തു കണ്ട ഒരേയൊരു പ്രതികരണം എം.ടി വാസുദേവൻ നായരുടേത് മാത്രമാണെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി. കെപിസിസിയുടെ നാടക സമിതിയായ സാഹിതി തിയേറ്റേഴ്‌സ് എറണാകുളം പി ഒസിയിൽ അവതരിപ്പിച്ച വൈക്കം മുഹമ്മദ് ബഷീറിന്റെ ‘മുച്ചീട്ടുകളിക്കാരന്റെ മകള്‍’ എന്ന നാടകത്തിന്റെ അവതരണ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിന്റെ സാമൂഹിക പ്രതിബദ്ധതയെ രൂപപ്പെടുത്തുന്നതില്‍ നാടകങ്ങള്‍ നടത്തിയ പുരോഗമന രാഷ്ട്രീയ ഇടപെടലുകള്‍ സാംസ്കാരിക ചരിത്രത്തിന്റെ കൂടി ഭാഗമാണ്. ഭരണകൂട വിമർശനം കൈമുതലാക്കിയ കലാകാരമാരും നാടകങ്ങളും കേരളത്തിനുണ്ടായിരുന്നു. അത്തരം നാടകങ്ങൾ വീണ്ടുമുണ്ടാകണം എന്ന കോൺഗ്രസിന്റെ ഉറച്ച ചിന്തയുടെ പ്രതിഫലനമാണ് കെ.പി.സി.സിയുടെ നാടകസമിതിയായ സാഹിതി തീയേറ്റേഴ്‌സെന്ന് വേണുഗോപാൽ പറഞ്ഞു.

സാഹിതി തിയേറ്റേഴ്സ് ഒരു സ്വതന്ത്ര സംരംഭമായിത്തന്നെ നിലനിൽക്കുമെന്നും പാർട്ടിയുടെ ഒരിടപെടലുകളും അനാവശ്യമായി ഉണ്ടാവില്ലെന്ന് ഉറപ്പ് കൂനൽകുന്നതായും അദ്ദേഹം പറഞ്ഞു. കെ പി സി സി പ്രസിഡന്റ് എം.എം ഹസൻ, സി.ആർ മഹേഷ് എം എൽ എ, സിബി മലയിൽ തുടങ്ങിയവരും പങ്കെടുത്തു.15 വർഷങ്ങൾക്ക് ശേഷം സാഹിതി തിയേറ്റേഴ്സ് അവതരിപ്പിച്ച നാടകമാണ് പാലാരിവട്ടം കെസിബിസി ഓഡിറ്റോറിയത്തില്‍ നടന്നത്. തുടർന്ന് ഹേമന്ത് കുമാറിന്റെ ‘ലക്ഷ്മി അഥവാ അരങ്ങിലെ അനാര്‍ക്കലി’ എന്ന നാടകത്തിന്റെ പുസ്തക പ്രകാശനവും നിർവഹിച്ചു.ക്യാപ്‌ഷൻ:സാഹിതി തിയേറ്റേഴ്‌സ് പാലാരിവട്ടംപി ഓ സിയിൽ അവതരിപ്പിച്ച വൈക്കം മുഹമ്മദ് ബഷീറിന്റെ ‘മുച്ചീട്ടുകളിക്കാരന്റെ മകള്‍’ എന്ന നാടകത്തിന്റെ അവതരണ ഉദ്ഘാടനം കെ.സി വേണുഗോപാൽ എം.പി നിർവഹിക്കുന്നു. സി.ആർ മഹേഷ് എം.എൽ.എ, എം.എം ഹസൻ, സിബി മലയിൽ തുടങ്ങിയവർ സമീപം.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured

ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Published

on

സംസ്ഥാനത്തെ ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് മെയ് ആറ് വരെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് തീരുമാനം.

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവധിക്കാല ക്ലാസുകള്‍ 11 മണിമുതല്‍ 3 മണിവരെ ഒഴിവാക്കണം. പോലീസ്, അഗ്നിശമന രക്ഷാസേന, മറ്റ് സേനാവിഭാഗങ്ങള്‍, എന്‍.സി.സി, എസ്.പി.സി തുടങ്ങിയവയുടെ പരിശീലന കേന്ദ്രങ്ങളില്‍ പകല്‍ സമയത്തെ പരേഡും ഡ്രില്ലുകളും ഒഴിവാക്കണമെന്നും യോഗത്തില്‍ തീരുമാനമായി.

Advertisement
1000x200 PX MALAYALI DCTR MDX-02-02

പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. നിര്‍മാണത്തൊഴിലാളികള്‍, മത്സ്യതൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, കര്‍ഷകത്തൊഴിലാളികള്‍, മറ്റ് കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ മുതലായവര്‍ ഇതിനനുസരിച്ച് ജോലി സമയം ക്രമീകരിക്കണം.

ആസ്ബെസ്റ്റോസ്, ടിന്‍ ഷീറ്റുകള്‍ മേല്‍ക്കൂരയായിട്ടുള്ള തൊഴിലിടങ്ങള്‍ പകല്‍ സമയം അടച്ചിടണം. ഇവ മേല്‍ക്കൂരയായുള്ള വീടുകളില്‍ താമസിക്കുന്ന അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റാനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണം. മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ നിക്ഷേപ കേന്ദ്രങ്ങള്‍ തുടങ്ങിയ തീപിടിത്ത സാധ്യതയുള്ള ഇടങ്ങളില്‍ ഫയര്‍ ഓഡിറ്റ് നടത്തുകയും സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും വേണം.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ആശുപത്രികളുടെയും പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും ഫയര്‍ ഓഡിറ്റ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ച മാനദണ്ഡം അനുസരിച്ച് പെട്ടന്നുതന്നെ ചെയ്യണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. കലാ-കായിക മത്സരങ്ങള്‍/പരിപാടികള്‍ പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെ നടത്തരുത്. ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. ലയങ്ങള്‍, ആദിവാസി, ആവാസകേന്ദ്രങ്ങള്‍ മുതലായ ഇടങ്ങളില്‍ കുടിവെള്ളം ഉറപ്പാക്കണം. പരിസ്ഥിതി ദിനമായ ജൂണ്‍ 5ന് എല്ലാ പൊതുസ്ഥലങ്ങളിലും തണല്‍മരങ്ങള്‍ പിടിപ്പിച്ച് സംരക്ഷിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured

ഇൻസ്റ്റഗ്രാമിൽ നിന്ന് മോദിയുടെ മുസ്ലീം വിരുദ്ധ പരാമർശം നീക്കി

Published

on

ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുസ്ലീം വിരുദ്ധ പരാമർശം നീക്കി. ബിജെപി ആണോ ഇൻസ്റ്റഗ്രാം ആണോ
വീഡിയോ ഒഴിവാക്കിയത് എന്ന് വ്യക്തമല്ല. വീഡിയോക്കെതിരെ ഇൻസ്റ്റാഗ്രാമിന്‌ നിരവധി പരാതികൾ ലഭിച്ചിരുന്നു. ബിജെപിയുടെ ഔദ്യോഗിക അക്കൗണ്ടിലെ അനിമേഷൻ വീഡിയോ ആണ് നീക്കം ചെയ്തത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് രാജസ്ഥാനിൽ നടത്തിയ പ്രസംഗമാണ് നീക്കം ചെയ്തത്. രാജ്യത്തിൻറെ സ്വത്ത് കോൺഗ്രസ്‌ മുസ്ലീങ്ങൾക്ക് വീതിച്ചുനൽകുമെന്നും നുഴഞ്ഞുകയറ്റക്കാർക്കും കൂടുതൽ കുട്ടികൾ ഉള്ളവർക്കും നിങ്ങളുടെ സ്വത്ത് നൽകുന്നത് അംഗീകരിക്കാനാകുമോ എന്നും പ്രധാനമന്ത്രി ചോദിച്ചിരുന്നു. പ്രസംഗത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ മോദിയോട് വിശദീകരണം തേടിയിരുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured