Connect with us
top banner (3)

Featured

‘സിൽവർ ലൈനിൽ പുതിയ ഡീൽ’; ബിജെപി-സിപിഎം കൂട്ടുകെട്ട് തുറന്നുകാട്ടി കോൺഗ്രസ്

Avatar

Published

on

തിരുവനന്തപുരം: സില്‍വര്‍ ലൈനില്‍ ബിജെപിയ്ക്ക് മലക്കംമറച്ചില്‍. ഇ ശ്രീധരന്‍റെ ബദല്‍ നിര്‍ദേശം വന്നതോടെയാണ് രാഷ്ട്രീയ വിവാദങ്ങൾ ഉടലെടുത്തത്. ശ്രീധരൻ ബദൽ പാത നിർദ്ദേശിച്ചതോടെ ബിജെപിയും എൽഡിഎഫും ​ബദൽ പാത പിന്തുണയ്ക്കുകയായിരുന്നു, ഇതാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള ഡീലിന്‍റെ ഭാഗമെന്നാണ് വ്യക്തമാകുന്നത്. ബിജെപി സംസ്ഥാന നേതൃത്വം ബദൽ പാതയ്ക്ക് പച്ചക്കൊടി വീശുന്നതോടെ പദ്ധതി പാളംകയറുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ.

ഇ ശ്രീധരന്‍റെ ബദല്‍ നിര്‍ദേശം സിപിഎം-ബിജെപി ഡീലിന്‍റെ ഭാഗമെന്ന് കെസി വേണുഗോപാല്‍ കുറ്റപ്പെടുത്തി. പിണറായി-മോദി അവിശുദ്ധ ബന്ധത്തിന്‍റെ പാലമാണ് കെവി തോമസ് എന്നാണ് കോൺഗ്രസിന്റെ ആക്ഷേപം. സില്‍വര്‍ ലൈനിലെ സിപിഎം-ബിജെപി കൂട്ട് പൊളിക്കാനും തുറന്നുകാട്ടാനുമാകും വരും ദിവസങ്ങളിലെ കോണ്‍ഗ്രസ് നീക്കങ്ങള്‍.

Advertisement
1000x200 PX MALAYALI DCTR MDX-02-02

Featured

ആശാന് പിന്മുറക്കാരൻ മിക്കേൽ സ്റ്റാറേ; കേരളാ ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകനായി മിക്കേൽ സ്റ്റാറേയെ നിയമിച്ചു

Published

on

കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനായി സ്വീഡിഷ് പരിശീലകൻ മിക്കേൽ സ്റ്റാറേയെ നിയമിച്ചു. നാല്പത്തിയെട്ടു വയസ്സുകാരനായ സ്റ്റാറേ 2026 വരെയാണ് കേരളാ ബ്ലാസ്റ്റേഴ്‌സുമായി കരാർ ഒപ്പിട്ടിരിക്കുന്നത്. പതിനേഴു വർഷത്തോളം പരിശീലക അനുഭവ സമ്പത്തുള്ള സ്റ്റാറേ വിവിധ പ്രമുഖ ഫുട്ബാൾ ലീഗുകളിൽ പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്. സ്വീഡിഷ് ക്ലബായ വാസ്‌ബി യൂണൈറ്റഡിലൂടെ പരിശീലക കുപ്പായം അണിഞ്ഞ സ്റ്റാറേ 2009ൽ സ്വീഡിഷ് ക്ലബായ എഐകെയുടെ മുഖ്യ പരിശീലകനായി ചുമതലയേറ്റു, എഐകെയ്‌ക്കൊപ്പം സ്വീഡിഷ് ലീഗ് ആയ ഓൾസ്‌വെൻസ്‌കാൻ ഒപ്പം തന്നെ കപ്പ് മത്സരങ്ങളായ സ്വെൻസ്‌ക കപ്പൻ, സൂപ്പർകുപെൻ എന്നിവ നേടിയതും ഐഎഫ്‌കെ ഗോട്ടെബർഗിനൊപ്പം സ്വെൻസ്‌ക കപ്പൻ നേടിയതും അദ്ദേഹത്തിന്റെ കരിയറിലെ സുപ്രധാന നേട്ടങ്ങളാണ്. നാനൂറോളം മത്സര സമ്പത്തുള്ള സ്റ്റാറേ സ്വീഡൻ, ചൈന,നോർവേ,അമേരിക്ക, തായ്‌ലൻഡ് എന്നിവിടങ്ങളിലായി എഐകെ, പാനിയോനിയോസ്, ഐഎഫ്‌കെ ഗോട്ടെബർഗ്, ഡാലിയൻ യിഫാംഗ്, ബികെ ഹാക്കൻ, സാൻ ജോസ് എർത്ത്‌ക്വേക്ക്‌സ്, സാർപ്‌സ്‌ബോർഗ് 08, സർപ്‌സ്‌ബോർഗ് 08 തുടങ്ങിയ പ്രമുഖ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഏറ്റവും അവസാനമായി തായ് ലീഗിലെ ഉതൈ താനിയെയാണ് മിക്കേൽ സ്റ്റാറേ പരിശീലിപ്പിച്ചത്. ഐഎസ്എൽ ചരിത്രത്തിലെ ആദ്യ സ്വീഡിഷ് പരിശീലകൻ കൂടിയാണ് മിക്കേൽ സ്റ്റാറേ. സ്റ്റാറേയുടെ നേതൃത്വത്തിൽ ടീമിനു മികച്ച പ്രകടനം നടത്താനും, വരും സീസണുകളിൽ കിരീട നേട്ടത്തിനായി മത്സരിക്കുവാനുമുള്ള പ്രചോദനം നൽകുവാനും സാധിക്കുമെന്ന് ക്ലബ്ബിന് വിശ്വാസമുണ്ട്. പ്രീസീസണിൻ്റെ തുടക്കത്തിൽ തന്നെ മിക്കേൽ സ്റ്റാറേ ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Continue Reading

Featured

കേരളത്തിലെ പ്രളയത്തില്‍, നിരവധി ജീവന്‍ നഷ്ടപ്പെട്ടതില്‍ ദുഃഖമെന്ന് ഫേസ്ബുക്ക് പോസ്റ്റ്, ‘എയറിലായി’ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

Published

on

തിരുവനന്തപുരം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വ്യാപക വിമര്‍ശനം. കേരളത്തിലെ പ്രളയത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതില്‍ ദുഃഖമുണ്ടെന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.മരിച്ചവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അപകടത്തില്‍പ്പെട്ടവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു. കേരളത്തില്‍ മഴ കനത്തെങ്കിലും പ്രളയസാഹചര്യം ഇല്ല. തുടര്‍ന്ന് വ്യാപക വിമര്‍ശനവും ട്രോളുമാണ് ഫേസ്ബുക്ക് പോസ്റ്റിനെതിരെ ഉയരുന്നത്. അതേസമയം വിമർശനത്തിന് പിന്നാലെ പോസ്റ്റ് പിന്‍വലിച്ചു.

Continue Reading

Featured

മഴക്കെടുതി: യൂത്ത്കെയറുമായി യൂത്ത്കോൺഗ്രസ്‌

Published

on

തിരുവനന്തപുരം: മഴക്കെടുതി സംസ്ഥാനത്ത് രൂക്ഷമാകുന്ന സാഹചര്യത്തിൽ യൂത്ത്കെയറുമായി യൂത്ത്കോൺഗ്രസ്‌. ബുദ്ധിമുട്ട് നേരിടുന്നവർക്ക് ഓരോ ജില്ലകളിലും സജ്ജമായ കൺട്രോൾ റൂമുകളിലേക്ക് വിളിക്കാം. സംസ്ഥാന യൂത്ത്കോൺഗ്രസ്‌ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

തിരുവനന്തപുരം
8606583036
തൃശ്ശൂർ
8943213835
കൊല്ലം
9020386723
പാലക്കാട്
8848001886
പത്തനംതിട്ട
9633677579
മലപ്പുറം
9947600008
ആലപ്പുഴ
8943784272
കോഴിക്കോട്
9846765823
കോട്ടയം
9072028592
വയനാട്
9656584518
ഇടുക്കി
9656962404
കണ്ണൂർ
9995007307
എറണാകുളം
9020877464
കാസർഗോഡ്
9961177094

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured