ഡിസിസി പ്രസിഡന്‍റുമാര്‍ ചുമതലയേറ്റു

കൊല്ലംഃ ആറു ജില്ലകളില്‍ പുതിയ ഡിസിസി അധ്യക്ഷന്മാര്‍ ചുമതലയേറ്റു.‌ പി. രാജേന്ദ്ര പ്രസാദ് (കൊല്ലം) പ്രൊഫ. സതീശ് കൊച്ചുപറമ്പില്‍ (പത്തനംതിട്ട), നാട്ടകം സുരേഷ് (കോട്ടയം), സി.പി. മാത്യു (ഇടുക്കി), എ. തങ്കപ്പന്‍ (പാലക്കാട്) മാര്‍ട്ടിന്‍ ജോര്‍ജ് (കണ്ണൂര്‍ ) എന്നിവരാണ് ചുമതലയേറ്റത്. ബന്ധപ്പെട്ട ഡിസിസി ഓഫീസുകളില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ മുതിര്‍ന്ന നേതാക്കളടക്കം വലിയ തോതിലുള്ള പ്രവര്‍ത്തക പങ്കാളിത്തമുണ്ടായി. ഏകമനസോടെ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്നു നേതാക്കള്‍ പറഞ്ഞു.

കൊല്ലം ഡിസിസിയില്‍ നടന്ന സ്ഥാനാരോഹണച്ചടങ്ങില്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എംപി, വൈസ് പ്രസിഡന്‍റ് ഡോ. ശൂരനാട് രാജശേഖരന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി, ബിന്ദു കൃഷ്ണ, ജ്യോതികുമാര്‍ ചാമക്കാല, പുനലൂര്‍ മധു തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

Leave a Comment